പ്രായ ഭേദമന്യേ സ്ത്രീ-പുരുഷ ഭേദമന്യേ ഏവരും നേരിടുന്ന പ്രശ്‌നമാണ് മൂത്രത്തില്‍ കല്ല്. വൃക്കയിലോ മൂത്ര വാഹിനിയിലോ മൂത്ര സഞ്ചിയിലോ കാണപ്പെടുന്ന കല്ല് പോലുള്ള വസ്തുക്കളാണ് മൂത്രത്തില്‍ കല്ല് എന്ന് പറയുന്നത്. ശരീരത്തില്‍ നടക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളം ലവണങ്ങളും മറ്റും രക്തത്തില്‍ എത്തിച്ചേരുന്നു. ഇത് രക്തം ശുദ്ധീകരിക്കപ്പെടുന്നതിനിടെ വൃക്കയില്‍ തങ്ങിനില്‍ക്കുന്നു.
ഇതാണ് പിന്നീട് പല മാറ്റങ്ങള്‍ക്കും ശേഷം മൂത്രത്തില്‍ കല്ലായി മാറുന്നത്. വൃക്കയില്‍ നിന്നും ഇത് മൂത്രാശയത്തിലേക്കോ മൂത്ര നാളിയിലേക്കോ എത്തുമ്പോഴാണ് പലപ്പോഴും ഇത് വേദനാജനകമായി മാറുന്നത്.അസഹനീയമായ നടു വേദന മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാകുന്ന അസഹനീയമായ ബുദ്ധിമുട്ട്, മൂത്രത്തില്‍ മഞ്ഞ നിറം, മൂത്രത്തില്‍ രക്തനിറം തുടങ്ങിയവയൊക്കെ മൂത്രത്തില്‍ കല്ലിന്റെ പ്രത്യേകതയാണ്.
അസഹനീയമായ വേദന
മൂത്രദ്വാരത്തിലേക്ക് ഇത്തരം കല്ലുകള്‍ കടക്കുമ്പോള്‍ അസഹ്യമായ വേദനയാണ് ഉണ്ടാവുന്നത്. സാധാരണയായി നമ്മള്‍ കണ്ട് വരുന്ന പ്രശ്നമാണ് മൂത്രത്തില്‍ കല്ല്. ഇതത്ര ഗുരുതരമായ രോഗമല്ലെങ്കില്‍ കൂടി ശ്രദ്ധിച്ചില്ലെങ്കില്‍ അത് പല തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. വേദന തന്നെയാണ് ഇതില്‍ സഹിക്കാന്‍ പറ്റാത്ത കാര്യം. ജീവന് അപകടമല്ലെങ്കില്‍ കൂടി ചികിത്സിച്ചില്ലെങ്കില്‍ വളരെ വലിയ പ്രതിസന്ധിയാണ് ഉണ്ടാവുന്നത്. മൂത്രാശയ കല്ലിനെ ഒരു കാരണവശാലും അവഗണിക്കരുത്.
മൂത്രാശയക്കല്ലുകള്‍ക്ക് ശക്തിയേറിയ മുനകളും മൂര്‍ച്ചയുള്ള വശങ്ങളും ഉണ്ടായിരിക്കും. ഇത് മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ തട്ടുമ്പോഴാണ് വേദന ഉണ്ടാവുന്നത്. ശാരിരിക പ്രവര്‍ത്തനങ്ങളിലെ വൈകല്യം, ആഹാര രീതി, നിര്‍ജ്ജലീകരണം എന്നിവ സംഭവിക്കുമ്പോഴാണ് പലപ്പോഴും മൂത്രാശയ സംബന്ധമായ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ കുട്ടികളില്‍ ഒരിക്കലും ഇത്തരം പ്രശ്നങ്ങള്‍ കാണാറില്ല.
20-30 വയസ്സിനുള്ളിലുള്ളവരിലാണ് പ്രധാനമായും ഈ പ്രശ്നങ്ങള്‍ കാണപ്പെടുന്നത്. ചിലരില്‍ പാരമ്പര്യമായും ഇത്തരം പ്രശ്നങ്ങള്‍ കാണാറുണ്ട്. മൂത്രാശയത്തിലുണ്ടാവുന്ന ഇത്തരം കല്ലിനെ തുടക്കത്തില്‍ തന്നെ തിരിച്ചറിയാം.
അസഹ്യമായ വേദന തന്നെയാണ് പ്രധാന ലക്ഷണം. കിഡ്നി സ്റ്റോണ്‍ മൂത്രസഞ്ചിയില്‍ നിന്നും കിഡ്നിയിലേക്ക് ചലിക്കുമ്പോഴാണ് ഇത്തരം കഠിനമായ വേദന ഉണ്ടാകുന്നത്. അടിവയറ്റില്‍ അതി കഠിനമായ വേദന അനുഭവപ്പെടുന്നു. ഇത് പിന്നീട് നാഭിയുടെ ഭാഗത്തേക്കും ബാധിക്കുന്നു.
മൂത്രത്തിന് നിറവ്യത്യാസവും വേദനയും
മൂത്രം ഒഴിക്കുമ്പോള്‍ വേദന ഉണ്ടാകുന്നത് മറ്റൊരു ലക്ഷണമാണ്. മൂത്രത്തിന് നിറ വ്യത്യാസവും ഉണ്ടാകാം. ഇത് രണ്ടും കണ്ടാല്‍ ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല. മൂത്രത്തില്‍ കല്ലിന് കൃത്യമായ ചികിത്സ തേടാന്‍ തന്നെ ശ്രദ്ധിക്കണം.
മൂത്രത്തില്‍ രക്തം
മൂത്രത്തില്‍ രക്തം കണ്ടാല്‍ പെട്ടെന്ന് ഡോക്ടറെ കാണേണ്ടതാണ്. ഇത് കിഡ്നി സ്റ്റോണ്‍ ആകാം. എന്നാല്‍ മൂത്രത്തില്‍ രക്തം കാണുന്നതെല്ലാം കിഡ്നി സ്റ്റോണ്‍ ആകാനുള്ള സാധ്യതയില്ല.
വെള്ളം കുടിക്കുന്നത് ഉത്തമ പ്രതിവിധി
മൂത്രത്തില്‍ കല്ല് അധവനാ കിഗ്ണി സ്റ്റോണ്‍ ഒഴിവാക്കാനുള്ള പ്രതിവിധി കൃത്യമായ ശരീരത്തിന് വേണ്ട അളവില്‍ വെള്ളം കുടിക്കുക എന്നതാണ്. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കൂടുന്നത് അനുസരിച്ച് കല്ലിനെ പുറം തള്ളാന്‍ സാധിക്കും. മല്ലി തിളപ്പിച്ച വെള്ളം കുടിക്കുന്നത് മഞ്ഞപ്പിത്തം മൂത്രത്തില്‍ കല്ല് എന്നിവ ഒഴിവാക്കാന്‍ സഹായകരമാകാറുണ്ട്. മല്ലി തിളപ്പിച്ച വെള്ളം കുടിക്കുന്നത് പൊതുവേ തെക്കന്‍ കേരളത്തില്‍ നടത്തിവരുന്ന പരമ്പരാഗത ആയൂര്‍വേദ മാര്‍ഗമാണ്.