പ്രായവ്യത്യാസമില്ലാതെ നടുവേദനയുണ്ടാകുന്നത് ഇപ്പോള്‍ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ഈ നടുവേദനയെ വെറുതെ തള്ളിക്കളയുകയും ശ്രദ്ധിക്കാതിരിക്കുകയും ചെയ്യരുത്. നടുവേദന തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് ജീവിത രീതിയെ തന്നെ ഗതിമാറ്റി വിട്ടേക്കാം. ഇതിനിതാ ചില പ്രതിവിധികള്‍.
നമ്മുടെ നട്ടെല്ലിലെ കശേരുക്കള്‍ ഒന്ന് മറ്റൊന്നിനോട് ഒന്നിനു മുകളില്‍ ഒന്നായി ക്രമമായി ബന്ധിച്ചിരിക്കുന്നു. എന്നാല്‍ ചില അവസ്ഥകളില്‍ ഇവയില്‍ ഒന്ന് തെന്നിമാറുന്നു. ഈ രോഗാവസ്ഥയെ സ്പോണ്ടിലോലിസ്തെസിസ് അഥവാ കശേരുക്കളുടെ സ്ഥാനഭ്രംശം എന്നു വിളിക്കുന്നു. ചുരുക്കത്തില്‍ ഇതിനെ ലിസ്തെസിസ് എന്നു വിളിക്കാറുണ്ട്. നട്ടെല്ലിനു സംഭവിക്കുന്ന തേയ്മാനത്തിന് പൊതുവായി പറയുന്നതാണ്. നടുവില്‍ ആണ് തേയ്മാനം സാധാരണയായി കാണുന്നതെങ്കിലും കഴുത്തിലോ മുതുകിലോ നട്ടെല്ലില്‍ അത്യപൂര്‍വ്വമായി രോഗം വരാം.നടുവേദനയും കാലിലേക്കു പടരുന്ന വേദനയുമാണ് പ്രധാന സൂചന.
ലക്ഷണങ്ങള്‍
1, കുനിയുമ്പോഴും തിരിയുമ്പോഴും അനുഭവപ്പെടുന്ന നടുവേദന ഇടുപ്പില്‍ നിന്നും കാലുകളിലേക്കു പടര്‍ന്നിറങ്ങുന്ന വേദന,കഴപ്പ്,തരിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
2, കുനിഞ്ഞ് നിവരുമ്പോള്‍ നടുനേരെയാക്കാന്‍ ആയാസപ്പെടേണ്ടി വരും. കുനിഞ്ഞിരുന്ന ജോലികള്‍ ചെയ്യാന്‍ കഴിയില്ല
കാല്‍പ്പാദങ്ങള്‍ക്കോ കാല്‍വിരലുകള്‍ക്കോ ബലക്ഷയമോ സ്ഥായിയായ മരവിപ്പോ അനുഭവപ്പെടാം
3, മൂത്രതടസ്സം,പൃഷ്ഠ ഭാഗത്ത് മരവിപ്പ് തുടങ്ങിയവ അപകടകരമായ ലക്ഷണങ്ങളാണ്.
ഞരമ്പുകള്‍ക്കു വരുന്ന സാരമായ ക്ഷതത്തിന്റെ സൂചനകളാണിവ.
തേയ്മാനം ഉള്ള എല്ലാവര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടാവണമെന്നില്ല.
രോഗകാരണം
1, ജീവിത ശൈലിമൂലമോ കായികാഭ്യാസം മൂലമോ തുടര്‍ച്ചയായി കശേരുവിന് ഏല്‍ക്കുക്ഷതം.
2, ഡിസ്‌ക്,നട്ടെല്ലിലെ ചെറുസന്ധികളുടെ തേയ്മാനം.
3, അപകടങ്ങളിലും വീഴ്ചകളിലും സംഭവിക്കുന്ന ക്ഷതം
4, എല്ലിനെ പൊതുവായി ബാധിക്കുന്ന മറ്റ് അസുഖങ്ങള്‍
5, മധ്യവയസ്‌കരില്‍ തുടര്‍ച്ചയായികരേശുവിന് ഏല്‍ക്കുന്ന ക്ഷതമാണ് പ്രധാനകാരണം
6, 50 വയസ്സു കഴിഞ്ഞവരില്‍ തേയ്മാനമാണ് കാരണം
രോഗനിര്‍ണയം
1, എക്സറേ പരിശോധനയിലൂടെ കണ്ടുപിടിക്കാം
2, ഞരമ്പുകളുടെ ഞെരുക്കം അറിയുവാന്‍ എം ആര്‍ എ സ്‌കാനും സി ടി സ്‌കാനും വേണ്ടി വരും
ചികിത്സ
1, രോഗകാരണം എന്നു കരുതുന്ന കായികാഭ്യാസം പൂര്‍ണമായും ഒഴിവാക്കണം
2, കുട്ടികള്‍ക്കാണെങ്കില്‍ അവരുടെ കളികള്‍ മൂന്നു നാലു ദിവസത്തേക്കെങ്കിലും ഒഴിവാക്കണം
3, രോഗികള്‍ക്ക് ചില സമയങ്ങളില്‍ കഠിന വേദന അനുഭവപ്പെടാം. ഇത് ഒന്നോ രണ്ടോ ആ്ഴ്ചവരെയോ നീണ്ടു നില്‍ക്കും.
വേദന സംഹാരികള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഉപയോഗിക്കാം.
4, അമിത വണ്ണം കുറയ്ക്കണം
5, വ്യായാമത്തിലൂടെ ഒരുപരിധി വരെ കുറയ്ക്കാം