ഇന്ന് നമ്മുക്ക് തിരുവനന്തപുരംകാരുടെ സ്‌പെഷ്യല്‍ തേങ്ങ അരയ്ക്കാത്ത മീന്‍കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കാണാം. ആവശ്യം വേണ്ടത് കൊച്ചുള്ള ചെറുതായി അരിഞ്ഞത്. പച്ചമുളക് നീളത്തില്‍ കീറിയത്. ഇഞ്ചി വെളുത്തുള്ള ചെറുതായി ചതച്ചത്, കറിവേപ്പില. ആദ്യമായി മീന്‍കറി വയ്ക്കുന്ന പാത്രം അടുപ്പില്‍ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക.
ഇതിലേക്ക് ചെറിയ ഉള്ളി അരഞ്ഞത് ഇട്ടു മൂപ്പിക്കുക. മൂത്തുവരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് നല്‍കാം. (പച്ചമുളക് എവിടെ ഇടുമോ എന്തോ) പിന്നീട് ഇതിലേക്ക് അല്‍പം ഉലുവാ പൊടി ഇടാം. കുടംപുളി ആവശ്യാനുസരണം നേരത്തെ വെള്ളത്തിലിട്ട് വയ്ക്കണം.