Latest News

ചൂട് കാലത്ത് തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ തണ്ടോട് ചേര്‍ന്ന വെള്ളഭാഗം ഒഴിവാക്കല്ലെ! പുരുഷന്മാര്‍ അറിഞ്ഞിരാക്കാന്‍

Malayalilife
ചൂട് കാലത്ത് തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ തണ്ടോട് ചേര്‍ന്ന വെള്ളഭാഗം ഒഴിവാക്കല്ലെ! പുരുഷന്മാര്‍ അറിഞ്ഞിരാക്കാന്‍

വേനല്‍കാലത്ത് ്മലയാളി തിരഞ്ഞെടുക്കുന്ന ഭക്ഷണ വിഭവമാണ് തണ്ണിമത്തന്‍. ജലാംശം കൂടുതലായി അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ തണ്ണിമത്തന്‍ ജ്യൂസോ, തണ്ടോടു കൂടി കഴിക്കുന്നതോ ആണ് മലയാളിയുടെ ശീലം. തണ്ണിമത്തന്റെ ഉള്ളിലെ ചുവന്നഭാഗം കഴിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. മധുരക്കുറവാണെന്ന കാരണത്താല്‍ തൊലിയോടു ചേര്‍ന്നുള്ള വെള്ളഭാഗം ഒഴിവാക്കി ചുവന്നതു മാത്രം മുറിച്ചെടുത്തു കഴിക്കുന്നവരാണു കൂടുതലും. എന്നാല്‍ മധുരമില്ലെങ്കിലും ഈ വെള്ളഭാഗം കളയരുത്. ഇതു കൂട്ടിവേണം കഴിക്കാന്‍. ഇങ്ങനെ കഴിക്കുന്നതു നിരവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കാന്‍ ഇടയാക്കും. 

തണ്ണിമത്തന്റെ തോണ്ടോടു ചേര്‍ന്ന വെള്ള നിറത്തിലുള്ള ഭാഗം കഴിക്കുന്നതു കിഡ്നിയുടെ സുഖമമായ പ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കും. ഹൈ ബിപിയുള്ളവര്‍ ഇതു കഴിക്കുന്നതു ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ നല്ലതാണ്. തണ്ണിമത്തന്റെ ഈ ഭാഗത്തില്‍ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്‌നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിട്ടുണ്ട്.

പുരുഷന്മാരിലെ ഉദ്ധരണപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തണ്ണിമത്തന്റെ തൊണ്ടോടു ചേര്‍ന്ന വെള്ളനിറത്തിലുള്ള ഭാഗം കഴിക്കുന്നതു നല്ലതാണ്. ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നതു ദഹനം സുഖമമാക്കാന്‍ സഹായിക്കും. ഹൃദയം, തലച്ചോര്‍ എന്നിവയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണിത്.

Read more topics: # summer season Watermelon
summer season Watermelon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES