Latest News

പെസഹാ അപ്പവും പാലും

Malayalilife
പെസഹാ അപ്പവും പാലും

പെസഹ പാൽ...

വേണ്ട ചേരുവകൾ...

തേങ്ങ പാൽ            ഒന്നാം പാൽ- 3 ഗ്ലാസ്സ്
രണ്ടാം പാൽ            3 ഗ്ലാസ്സ്
ശർക്കര                   2 കപ്പ്
വെള്ളം                   1 കപ്പ്
ഏലക്ക പൊടി       1 സ്പൂൺ
ചുക്ക് പൊടി           1 സ്പൂൺ
അരിപൊടി             1/2 കപ്പ്‌

തയാറാക്കുന്ന വിധം...

 ശർക്കര ഒരു പാത്രത്തിലേക്ക് ചേർത്തുകൊടുത്തു  അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായിട്ട് ഇതിനെ ഒന്ന് അലിയിച്ച് അരിച്ചു മാറ്റിവയ്ക്കുക.. അതിനുശേഷം അതിലേക്ക് അരിപ്പൊടി ചേർത്തു കൊടുത്ത്, നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ചെറിയ തീയിൽ ഇളക്കി കൊണ്ടിരിക്കുക ഇതൊന്ന് കുറുകി തുടങ്ങുമ്പോൾ അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് വീണ്ടും ഇത് ഇളക്കി യോജിപ്പിച്ച് നന്നായിട്ട് കുറുകാൻ തുടങ്ങുമ്പോൾ തന്നെ അതിലേക്ക് ഏലക്ക പൊടിയും, ചുക്ക് പൊടിയും, ചേർത്തു കൊടുത്തതിലേക്ക് തേങ്ങയുടെ ഒന്നാം പാലും കൂടി ചേർത്തു കൊടുക്കാം. അതിനുശേഷം ലൂസ് ആയിട്ടും അല്ലെങ്കിൽ കട്ടിയായിട്ടും തയ്യാറാക്കുന്ന ആളുകൾ ഉണ്ട് അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് തയ്യാറാക്കി എടുക്കാവുന്നതാണ്...

പെസഹ അപ്പം...

വേണ്ട ചേരുവകൾ...

പച്ചരി                1 കപ്പ്‌
ഉഴുന്ന്                1/4 കപ്പ്
തേങ്ങ               1 കപ്പ്
ചെറിയ ഉള്ളി     5 എണ്ണം
ജീരകം              1 സ്പൂൺ
ഉപ്പ്                    ആവശ്യത്തിന്
വെള്ളം               2 ഗ്ലാസ്സ്

തയ്യാറാക്കുന്ന വിധം...

 പച്ചരി വെള്ളത്തിൽ നന്നായിട്ട് കുതിരാനായിട്ട് വയ്ക്കുക കുതിർന്നതിനുശേഷം ഇത് മിക്സിയുടെ  ജാറിൽ ഇട്ട് കൊടുത്ത് കുതിർത്തു വെച്ചിട്ടുള്ള അതിന്റെ കൂടെ ചേർത്തു കൊടുത്ത് ഒരു കപ്പ് ചിരകിയ നാളികേരവും, അതിനൊപ്പം ചേർത്തുകൊടുത്തു  ചെറിയ ഉള്ളിയും, ജീരകവും, ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കുക. അരയാൻ ആവശ്യത്തിനുള്ള വെള്ളവും കൂടെ ഒഴിച്ചുകൊടുക്കുക.. കുറച്ചു കട്ടിയിൽ തന്നെ ഇതിനെ ഒന്ന് അരച്ചെടുക്കണം അതിനുശേഷം.. ഒരു പാത്രത്തിൽ നെയ്യ്  തടവിയതിനുശേഷം മാവ്  അതിലേക്ക് ഒഴിച്ചുകൊടുത്ത് ഇഡ്ഡലി പാത്രത്തിൽ വച്ച് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്, വളരെ രുചികരവും വളരെ ട്രഡീഷണൽ ആയിട്ടുള്ള ഒരു വിഭവമാണ് പെസഹ അപ്പത്തിൽ മധുരം അധികം  ഉണ്ടാവുകയില്ല... പെസഹാ പാൽ ചേർത്താണ് കഴിക്കാറുള്ളത്, പാലിന്റെ മധുരം ആണ് ഇതിൽ നമുക്ക് കിട്ടുന്നത്. 

Read more topics: # പെസഹ
pesaha appam recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES