Latest News

'കഞ്ഞി' എന്ന് പറഞ്ഞ് പരിഹസിക്കരുതേ; മഴക്കാലത്തെ സൂപ്പര്‍ഹീറോ കഞ്ഞിയാണ്

Malayalilife
'കഞ്ഞി' എന്ന് പറഞ്ഞ് പരിഹസിക്കരുതേ; മഴക്കാലത്തെ സൂപ്പര്‍ഹീറോ കഞ്ഞിയാണ്

മഴക്കാല ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് പ്രത്യേക ഔഷധങ്ങളിട്ട് തയ്യാറാക്കുന്ന ഔഷധക്കഞ്ഞികള്‍. ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ഔഷധങ്ങളാണ് മഴക്കാലത്തെ വിഭവങ്ങളില്‍ ചേര്‍ക്കാന്‍ ആയുര്‍വേദം ഉപദേശിക്കുന്നത്.

അയമോദകം, ശതകുപ്പ, മല്ലി, ജീരകം, ചുക്ക്, മഞ്ഞള്‍, ആശാളി, പുത്തരിച്ചുണ്ട, മുറിമരുന്ന്, കുറുന്തോട്ടി, ഉലുവ ഇവയിട്ട് തിളപ്പിച്ചുണ്ടാക്കുന്ന ഔഷധക്കഞ്ഞിക്കൂട്ട് പരമ്പരാഗതമായ യോഗമാണ്.

ഓരോ നാട്ടിലും ഭൂപ്രദേശത്തിന്റെ പ്രത്യേകതയും ലഭ്യതയും അനുസരിച്ച് ലഭിക്കുന്ന ദഹനവ്യവസ്ഥയെ വര്‍ധിപ്പിക്കുന്ന പച്ചമരുന്നുകളാണ് ഔഷധക്കഞ്ഞിയില്‍ ചേര്‍ക്കാറുള്ളത്. ഈ കാരണത്താല്‍ ഔഷധക്കഞ്ഞിക്കൂട്ടുകള്‍ ഓരോ പ്രദേശത്തും വ്യത്യസ്തമായിരിക്കും. എന്നാല്‍ മഴക്കാലത്തെ പ്രധാന ഭക്ഷണം പരമ്പരാഗതമായി ഔഷധക്കഞ്ഞി 
ആയിരുന്നു എന്ന് മനസ്സിലാക്കാം.

ദ്രവാംശം കുറഞ്ഞ കഞ്ഞിയാണ് മഴക്കാലത്ത് പ്രധാന ഭക്ഷണമാക്കേണ്ടത് .അരിയും ഗോതമ്പും മഴക്കാല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പഴക്കമുള്ള ധാന്യങ്ങളാണ് മഴക്കാലത്ത് ഉത്തമം.
മഴക്കാലത്ത് ഭക്ഷണം പാകംചെയ്യുമ്പോള്‍ അല്പം എണ്ണ കൂടുതലായി താളിക്കുന്നത് വാതരോഗങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും. നെയ്യ് താളിച്ചൊഴിക്കുന്നതും നല്ലതാണ്.
ഉപ്പും പുളിയും മധുരവും മഴക്കാല പ്രത്യേക വിഭവങ്ങളില്‍ ആവശ്യത്തിന് അല്പം കൂടുതലായി ചേര്‍ത്തിരിക്കണം. ഈ മൂന്ന് രുചികള്‍ക്കും മഴക്കാല രോഗങ്ങളുടെ ആക്രമണത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഇലക്കറികളുടെ ഉപയോഗം മഴക്കാലത്ത് നിയന്ത്രിക്കണം.

എന്നാല്‍ ദശപുഷ്പങ്ങള്‍ മഴക്കാലത്ത് പ്രത്യേകമായി ഉപയോഗിക്കുന്നത് നല്ലതാണ്. പൂവാംകുരുന്നില, മുയല്‍ചെവി, കറുക, നിലപ്പന, കയ്യോന്നി, വിഷ്ണുക്രാന്തി, ചെറൂള, തിരുതാളി, ഉഴിഞ്ഞ, മുക്കുറ്റി എന്നിവയാണ് ദശപുഷ്പങ്ങള്‍.

താജ്, തകര, മുള്ളന്‍ചീര, കുമ്പളയില, മണനില, വെള്ളരി, ആനകൊടുത്തൂവ, ചേമ്പ്, പയര്‍ ഇവകളുടെ ഇലകള്‍ മഴക്കാല ആരോഗ്യത്തിന് പ്രത്യേക ഔഷധഗുണമുള്ളതാണ്. 

monsoon season porridge daily use for better health

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES