റെസ്റ്റുറന്റുകളില്‍ മാത്രമല്ല വീട്ടിലും അനായാസം തയ്യാറാക്കാന്‍ കഴിയുന്ന വിഭവമാണ് ഫലൂഡ. ഫലൂഡ വീട്ടില്‍ പത്തു മിനിട്ട് കൊണ്ട് തയ്യാറാക്കാം. തയ്യാറാക്കേണ്ട രീതി ചുവടെ.
ചേരുവകള്‍
1.സേമിയ വേവിച്ചത് - 1/2 കപ്പ്
2.ബേസില്‍ സീഡ് - ആവിശ്യത്തിന്
3.ഡ്രൈ ഫ്രൂട്ട്‌സ് - ആവശ്യത്തിന്
4.ഫ്രൂട്ട്‌സ് ഇഷ്ടമുള്ളത് - ആവശ്യത്തിന്
4.സ്‌ട്രോബറി ജെല്ലി - ഒരു പാക്കറ്റ്
5.തേന്‍ -ആവശ്യത്തിന്
6.ഇഷ്ടമുള്ള ഐസ്‌ക്രീം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
സേമിയ ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി വേവിക്കുക. അതിന് ശേഷം പാത്രത്തില്‍ നിന്നും വെള്ളം കളഞ്ഞ് അത് തണുക്കാനായ് വയ്ക്കുക. തുടര്‍ന്ന് സ്‌ട്രോബറി ജെല്ലി തയ്യാറാക്കി ഒരു പരന്ന പാത്രത്തില്‍ ഒഴിച്ച് സെറ്റാകാന്‍ വയ്ക്കുക. സ്‌ട്രോബെറി ജെല്ലി സെറ്റായി കഴിഞ്ഞാല്‍ അതിനെ ചെറിയ ചതുരാകൃതിയില്‍ മുറിച്ച് സൂക്ഷിക്കുക . അതുകഴിഞ്ഞ് ബേസില്‍ സീഡ് എടുത്ത് വെള്ളത്തില്‍ നന്നായി കുതിര്‍ത്ത് തണുക്കാനായ് വയ്ക്കാം. തുടര്‍ന്ന് വേണ്ടുന്ന ഫ്രൂട്ട്‌സ് എടുത്ത് ചെറുതായി അരിഞ്ഞ് അവയില്‍ അല്‍പം തേന്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് തണുക്കാനായ് വയ്ക്കുക.
ഇനി ചെയ്യേണ്ടുന്നത്. ആദ്യം സേര്‍വ്വിംഗ് ഗ്ലാസില്‍ ഐസ്‌ക്രീം, ബേസില്‍ സീഡ്, ജെല്ലി എന്നിവ ഇട്ട ശേഷം അതിന് മുകളിലായി തയ്യാറാക്കി വച്ചിരിക്കുന്ന ഫ്രൂട്ട്‌സ് ആവശ്യാനുസാരണം ചേര്‍ക്കുക. ശേഷം അതിന് മുകളില്‍ വേവിച്ച് വച്ചിരിക്കുന്ന സേമിയ കുറച്ച് ചേര്‍ക്കുക. അതിന് മുകളില്‍ ഐസ്‌ക്രീം, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ ചേര്‍ക്കുക .
അങ്ങിനെ ഗ്ലാസ് ഫുള്‍ ആകുന്നത് വരെ ലയറായി മേല്‍പ്പറഞ്ഞത് ഓരോന്നും ചേര്‍ത്തുകൊണ്ടിരിക്കുക . ഒടുവില്‍ ഏറ്റവും മുകളിലായി ഐസ്‌ക്രീം ഇട്ട ശേഷം അതിലേയ്ക്ക് അല്പം ഡ്രൈ ഫ്രൂട്ട്‌സ്, ജെല്ലി എന്നിവ ഇട്ട് അലങ്കരിക്കുക. ഇപ്പോള്‍ രുചികരമായ ഫലൂദ റെഡി യായി കഴിഞ്ഞു, ഇനി കഴിക്കുകയേ വേണ്ടൂ. നാവില്‍ വെള്ളം ഊറുന്നവര്‍ക്കൊക്കെ ഇനി മുതല്‍ ഫലൂദ ഇങ്ങിനെ വീട്ടില്‍ തന്നെ തയ്യാറാക്കി നോക്കാവുന്നതാണ്.