മലയാളികളുടെ പ്രിയപ്പെട്ട ആഹാരങ്ങളില്‍ ഒന്നാണ് ചക്ക.ചക്ക കൊണ്ട് ഇടിഞ്ചക്ക തോരന്‍ എങ്ങനെ ഉണ്ടാക്കുന്നത് എന്ന് നോക്കാം
ഇടിചക്ക തോരന്‍ ആവശ്യമായ സാധനങ്ങള്‍....
1. ചെറിയ ഇടിച്ചക്ക മടല്‍ ചെത്തിക്കളഞ്ഞ് പാകത്തിന് ചെറുതായി അരിഞ്ഞത് - 2 കപ്പ്, 2.തേങ്ങ ചിരകിയത് - അര കപ്പ് ,3.ജീരകം, - ഒരു നുള്ള് , 4.ചുവന്നുള്ളി - പത്തെണ്ണം, 5.വെളുത്തുള്ളി - 3 അല്ലി , 6.വറ്റല്‍മുളക് - നാലെണ്ണം, 7.മഞ്ഞള്‍പ്പൊടി - പാകത്തിന് , 8.ഉപ്പ് - ആവശ്യത്തിന് , 9.വെള്ളം- ഒരു ഗ്ലാസ്.
തയ്യാറാക്കുന്ന വിധം...
ചീനച്ചട്ടിയില്‍ 8 ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് ചുവന്നുള്ളി ചെറുതായി അരിഞ്ഞത് കറിവേപ്പില എന്നിവ ചേര്‍ത്ത് വറുത്ത് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇടിച്ചക്ക അരിഞ്ഞത് ഇട്ട് ഒരു മിനിറ്റ് തീ കുറച്ച് ഇളക്കുക.. എന്നിട്ട് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് അടച്ചുവയ്ക്കുക ചെറുതീയില്‍ വെള്ളം വറ്റിക്കുക. ഇതിനുശേഷം വെളുത്തുള്ളി തേങ്ങ ജീരകം വറ്റല്‍മുളക് എന്നിവ ചതച്ച് ചേര്‍ത്ത് ഒരു മിനിറ്റ് കൂടി അടുപ്പില്‍ വച്ച് വാങ്ങുക .