ചപ്പാത്തിക്കൊപ്പവും മറ്റു പലഹാരങ്ങൾക്കൊപ്പവും കഴിക്കാവുന്ന ഒന്നാണ് ചിക്കന്‍ കൊണ്ടാട്ടം. ആരോഗ്യത്തിന് ഗുണകരമായ രീതിയിൽ കുറഞ്ഞ സമയം കൊണ്ട് ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം..
ആവശ്യ സാധനങ്ങൾ
കോഴി – 2 കിലോ
എണ്ണ - ½ കിലോ
മുളക് കുത്തിയത് - 50ഗ്രാം
കശ്മീര്‍ മുളക് പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1 ടീസ്പൂണ്‍
സവാള – ½ കിലോ
ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂണ്‍
പച്ചമുളക് അരിഞ്ഞത് – 50 ഗ്രാം
തക്കാളി അരച്ചത് - 250 ഗ്രാം
വേപ്പില – കുറച്ച്
മല്ലിയില – 2ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
നന്നായി വൃത്തിയാക്കി വച്ചിരിക്കുന്ന കോഴിയില്‍ മുളക് പൊടിച്ചത്, മഞ്ഞള്‍പൊടി എന്നിവ പുരട്ടി 10 മിനിറ്റ് വെച്ചതിനു ശേഷം കോഴി വറുത്തെടുക്കുക. ഇഞ്ചിയും വെളുത്തുള്ളിയും 4 ടീസ്പൂണ്‍ എണ്ണയില്‍ വഴറ്റിയതിനു ശേഷം സവാള ഇട്ട് ബ്രൌണ്‍ നിറമായതിന് പിന്നാലെ കോഴി ഉപ്പ് ഇട്ട് നല്ല പോലെ യോജിപ്പിക്കുക. ശേഷം അതിലേക്ക് അരച്ച തക്കാളി ഒഴിച്ച് കുറച്ചു സമയം ചെറു തീയില്‍ വെച്ച് വേവിച്ച ശേഷം വേപ്പിലയും, മല്ലിയിലയും പച്ചമുളകും ചേര്‍ത്ത് യോജിപ്പിക്കാവുന്നതാണ്.