ഇത് മാങ്ങകളുടെ സീസൺ ആണ്. അത് കൊണ്ട് തന്നെ മാങ്ങ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു പച്ചടി തയ്യാറാക്കാം. കുറഞ്ഞ ചേരുവകൾ കൊണ്ട് എങ്ങനെ എളുപ്പം മാങ്ങാ പച്ചടി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം..
അവശ്യസാധനങ്ങൾ
ഉപ്പിലിട്ട മാങ്ങ-ഒരു കപ്പ് (ഉപ്പുവെള്ളത്തോടു കൂടി)
തേങ്ങ ചിരകിയത്-അര കപ്പ്
വറ്റല്‍മുളക് -നാല് എണ്ണം
ചുവന്നുള്ളി- ആറ് എണ്ണം
ജീരകം, കടുക്, മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍ വീതം
തൈര്- ഒരു കപ്പ്
കറിവേപ്പില- ഒരു തണ്ട്
വെളിച്ചെണ്ണ- ഒരു ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തേങ്ങ, വറ്റല്‍മുളക്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ജീരകവും ചുവന്നുള്ളിയും ചതച്ചെടുക്കുക. അധികം വെള്ളം ചേര്‍ക്കാതെ വെച്ച് ചെറുതായി ചൂടാക്കുക. അതിലേക്ക് ഉപ്പുമാങ്ങയും ഉപ്പുവെള്ളവും ചേര്‍ക്കുക. ചുവന്നുള്ളി, കറിവേപ്പില, കടുക് എന്നിവ വെളിച്ചെണ്ണയില്‍ വറുത്ത് തളിക്കുമ്പോള്‍ സ്വാദിഷ്ടമായ മാങ്ങാ പച്ചടി റെഡി.