സവാള കൊണ്ട് ചായ എന്ന് കേൾക്കുമ്പോഴേ നെറ്റി ചുളിക്കുന്നവരുണ്ടാകാം. സവാള ചേര്‍ത്തുണ്ടാക്കിയ ചായ കുടിക്കുന്നതിലൂടെ നിറയെ ഗുണങ്ങളാണ് ഉള്ളത്. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും ഇതിലൂടെ സഹായകരമാണ്. പനി, ചുമ, രക്തസമ്മര്‍ദ്ദം മുതലായവ അകറ്റാനും ഈ സവാള ചായയിലൂടെ സാധിക്കുന്നതാണ്. ശരീരത്തിലെ രക്തത്തില്‍ ആന്റി ഓക്‌സയിഡുകള്‍ ഉൽപ്പാദിപ്പിക്കുന്നതിനായി സവാളയിൽ അടങ്ങിയിരിക്കുന്ന ഫ്‌ളാവനോയ്ഡ് സഹായകരമാണ്.
അവശ്യസാധനങ്ങൾ
സവാള- 1
വെളുത്തുള്ളി- 3 എണ്ണം
തേന്‍ - 2 ടേബിള്‍സ്പൂണ്‍
വെള്ളം - 2 കപ്പ്
ബേ ലീഫ് - 1
ഗ്രാമ്പു - 3
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. അതിലേക്ക് ചെറുതായി മുറിച്ച് വച്ചിരിക്കുന്ന സവാളയും വെളുത്തുള്ളിയും ചേർത്ത് കൊടുക്കുക. ഒരു മിനിറ്റ് ഇത് ഒന്ന് തിളച്ച ശേഷം ബേ ലീഫും ഗ്രാമ്പുവും ചേർക്കുക. അതിന് ശേഷം വെള്ളത്തിന് ബ്രൗണ്‍ നിറം ലഭിക്കുമ്പോൾ അരിച്ചെടുക്കാവുന്നതാണ്. ഇതിലേക്ക് രുചി ലഭിക്കുന്നതിനായി തേനും ചേർക്കുക.