കുട്ടികളും മുതിര്‍ന്നവരുംഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് കട്ലറ്റ്. രുചികരമായ കട്ലറ്റ് വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ ഇതാ റെസിപി.
വളരെ എളുപ്പം തയ്യാറാക്കാന്‍ പറ്റുന്ന വിഭവമാണ് ബീഫ് കട്ലറ്റ്. സ്വാദൂറും ബീഫ് കട്ലറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
1.ബിഫ് - 500 ഗ്രാം
2.സവാള - 100 ഗ്രാം
3.പച്ചമുളക് - 5 എണ്ണം
4.ഇഞ്ചി - ഒരു കഷണം
5.ഉരുളക്കിഴങ്ങ് - മൂന്നെണ്ണം
6.കറിവേപ്പില - കുറച്ച്
7.ഗരം മസാല - ഒരു നുള്ള്
8.കുരുമുളകു പൊടി - 2 ടീ സ്പൂ.
9.ബ്രഡ് പൊടിച്ചത് - ഒരു കപ്പ്
10.മുട്ട - 2
11.വെളിച്ചെണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഇറച്ചി കുറച്ച് ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക. അതിനു ശേഷം ഇറച്ചി മിന്‍സ് ചെയ്യുക. കുറച്ച് എണ്ണ ചീനച്ചട്ടിയില്‍ ഒഴിച്ച് ചെറുതായരിഞ്ഞ സവാള, ഇഞ്ചി, പച്ചമുളക് ഇവ നന്നായി വഴറ്റുക. അതിലേക്ക് മിന്‍സ് ചെയ്ത് ഇറച്ചിയും കുരുമുളകുപൊടിയും ഗരം മസാല, കറിവേപ്പില അരിഞ്ഞതും ചേര്‍ത്ത് നല്ലതുപോലെ ഇളക്കി വാങ്ങുക. പിന്നീട് ഉരുളക്കിഴങ്ങ് പുഴുങ്ങിയതു ചേര്‍ത്ത് കുഴച്ചു വാങ്ങുക. ഉപ്പ് ആവശ്യത്തിനു ചേര്‍ക്കുക. മുട്ടവെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഇട്ട് ഉരുട്ടി എണ്ണയില്‍ വറുത്തു കോരുക.