Latest News

കൊതിയൂറും ബീഫ് ബിരിയാണി

Malayalilife
കൊതിയൂറും ബീഫ് ബിരിയാണി

വർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ബീഫ് ബിരിയാണി. രുചികരമായ രീതിയിൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകള്‍

ബിരിയാണി അരി -1 കിലോ
... ബീഫ് കഷണങ്ങള്‍ ആക്കിയത് -1 കിലോ
നെയ്യ് -250 ഗ്രാം
സവാള -250 ഗ്രാം
പട്ട -4 കഷണം
അണ്ടിപരിപ്പ് -50 ഗ്രാം
ഉണക്കമുന്തിരി -50 ഗ്രാം
ഇഞ്ചി -1 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി -5 അല്ലി
ഏലക്ക -6 എണ്ണം
ജാതിക്ക -കാല്‍ കഷണം
പെരുംജീരകം -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി (നിറത്തിന്) -പാകത്തിന്
കസ്കസ് -പാകത്തിന്
ചെറു നാരങ്ങാനീര് -1 ടേബിള്‍സ്പൂണ്‍
മല്ലി അരച്ചത് -2 ടേബിള്‍സ്പൂണ്‍
ഉപ്പ് -പാകത്തിന്
പനിനീര്‍ -2 ടീസ്പൂണ്‍
മൈദ -2 കപ്പ്
കറിവേപ്പില -ആവശ്യത്തിന്
മല്ലിയില,പുതിനയില -ആവശ്യത്തിന്
തൈര് -2 കപ്പ്

പാകം ചെയ്യുന്ന വിധം

അരി കഴുകി വൃത്തിയാക്കി കറുവപ്പട്ട കഷണങളും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ അരി വാര്‍ത്തെടുത്തു ഒരു പരന്ന പാത്രത്തില്‍ നിരത്തണം.അണ്ടിപരിപ്പ്,ഉണക്കമുന്തിരി,സവാള
അരിഞ്ഞതിന്റെ പകുതി എന്നിവ നെയ്യില്‍ വറുത്തു കോരുക.

ബാക്കി സവാള നെയ്യില്‍ വഴറ്റിയെടുക്കുക.ബീഫ് കഷണങളും സവാള വഴറ്റിയതും ഇഞ്ചിയും
വെളുത്തുള്ളിയും മല്ലി,കസ്കസ് എന്നിവ അരച്ചെടുത്തതും തൈരും ചെറുനാരങ്ങാനീരും ഏലക്ക,ജാതിക്ക എന്നിവ പൊടിച്ചതും ഉപ്പും ചേര്‍ത്ത് കൂട്ടിയോജിപ്പിക്കുക.ഇതു പാകം ചെയ്ത് ഒരു പാത്രത്തില്‍ നിരത്തണം. ഇതിന് മുകളില്‍ പാതി വെന്ത ചോറിന്റെ പകുതിയും നിരത്തണം. ഇതിന് മുകളില്‍ വറുത്തു വെച്ചിരിയ്ക്കുന്ന അണ്ടിപരിപ്പ്,ഉണക്കമുന്തിരി,സവാള എന്നിവ നിരത്തുക.പാത്രം ഒരു അടപ്പ് കൊണ്ട് അടയ്ക്കണം.കനലില്‍ഒരു മണിക്കൂര്‍ വേവിച്ചശേഷം ചോറും ഇറച്ചിയും മിക്സ് ചെയ്ത് ഉപഗോയിക്കാം.

Read more topics: # delicious beef biriyani recipe
delicious beef biriyani recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES