ചേരുവകള്‍
1 കക്ക ഇറച്ചി – 2 കപ്പ്
2 . മഞ്ഞള്‍പൊടി – ചെറിയ സ്പൂണ്‍
3 . ചുവന്നുള്ളി – 1 കപ്പ്
4 . തേങ്ങാകൊത്ത് – 1/4 കപ്പ്
5 . ഇറച്ചി മസാല – ചെറിയ സ്പൂണ്‍
6 .മുളകുപൊടി – 1/4 സ്പൂണ്‍
7 . കുരുമുളകുപൊടി പാകത്തിന്
8 . കറിവേപ്പില – 2 തണ്ട്
9 . എണ്ണ – 2 ടീസ്പൂണ്‍
10. ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കക്ക ഇറച്ചി അഴുക്ക് കളഞ്ഞ് കഴുകി വൃത്തിയാക്കുക. മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് അല്‍പം വെള്ളത്തില്‍ വേവിക്കുക. എണ്ണ ചൂടാക്കി ചുവന്നുള്ളി അരിഞ്ഞതും തേങ്ങാകൊത്തും കറിവേപ്പിലയും വഴറ്റുക. ഇതിലേക്ക് മുളക്‌പൊടി ചേര്‍ത്ത് പച്ചമണം മാറുമ്പോള്‍ വേവിച്ച കക്ക ഇറച്ചിയും കുരുമുളകുപൊടിയും മസാലപ്പൊടിയും ചേര്‍ത്തു ബ്രൗണ്‍ നിറമാകുന്നതുവരെ ചെറുതീയില്‍ വഴറ്റുക. നല്ല നാടന്‍ സ്വാദുള്ള കക്ക ഇറച്ചി റെഡി.