കുറഞ്ഞ ചേരുവകൾ കൊണ്ട് തന്നെ അതിവേഗം ഉണ്ടാക്കാവുന്ന ഒരു ട്രെൻഡി കോഫീ ആണ് ഡാൽഗോണ കോഫീ. സമൂഹമാധ്യമങ്ങളിലാകെ ഈ കോഫീ മേക്കിങ് തരംഗമായിരിക്കുകയാണ്. എങ്ങനെയാണ് ഈ കോഫീ തയ്യാറാക്കുന്നത് എന്ന് നോക്കാം...
ചേരുവകള്‍
ഇന്‍സ്റ്റന്റ് കോഫി- 2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര- 2 ടേബിള്‍ സ്പൂണ്‍
ചൂടുവെള്ളം- രണ്ട് ടേബിള്‍ സ്പൂണ്‍
തണുപ്പിച്ച പാല്‍- അരകപ്പ്
ഐസ്‌ക്യൂബ്- ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
ഒരു ബൗളിലേക്ക് കോഫിയും ചൂടുവെള്ളവും പഞ്ചസാരയും ഒരേ അവളവിൽ ചേർത്ത് നന്നായി അടിച്ചെടുക്കുക. കോഫി മിക്‌സ് കട്ടിയായി കളർ മാറി വരുന്നത് വരെ അടിച്ചെടുക്കേണ്ടതാണ്. തുടർന്ന് ഒരു
ഒരു ഗ്ലാസ്സില്‍ പാലൊഴിച്ച് അതിനു മുകളില്‍ ഐസ്‌ക്യൂബിടാം. പിന്നാലെ കോഫി മിശ്രിതം മുകളിലൊഴിക്കാവുന്നതാണ്. ഇങ്ങനെ ഡാൽഗോണ കോഫി തയ്യാറാക്കാവുന്നതാണ്.