മൽസ്യ വിഭവങ്ങളിൽ ഏവർക്കും ഇഷ്‌ടപ്പെടുന്ന ഒരു വിഭവമാണ് ഞണ്ട്. ഇവ കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ തയ്യാറാക്കാം. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് ഞണ്ട് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ഞണ്ട് ചിക്കിയത്. ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യ സാധനങ്ങൾ
ഞണ്ട് 500 ഗ്രാം
തേങ്ങ ഒരു മുറി
മഞ്ഞൾപ്പൊടി അര സ്പൂൺ
മുളകുപൊടി അര സ്പൂൺ
ഇറച്ചിമസാല ഒരു സ്പൂൺ
പച്ചമുളക് രണ്ടെണ്ണം
വേപ്പില ഒരു തണ്ട്
ഇഞ്ചി ഒരു കഷണം
ഉപ്പ് പാകത്തിന്
വെള്ളം ഒരു കപ്പ്
എണ്ണ 100 ഗ്രാം
കടുക് ഒരു സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു മൺചട്ടിയിൽ ഞണ്ട് തോടോടുകൂടി ഒരു കപ്പ് വെള്ളമൊഴിച്ച് പുഴുങ്ങുക. തണുക്കുമ്പോൾ തോട് പൊട്ടിച്ച് മാംസം ഇളക്കിയെടുത്ത് ചെറുതായി അരിയുക. അതിന് ശേഷം തേങ്ങ ചിരകി മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക പിന്നാലെ .ചെറുതായി ഇഞ്ചി അരിഞ്ഞു വയ്ക്കുക. പച്ചമുളക് വട്ടത്തിലരിയുക. അതിന് ശേഷം ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ഇതിൽ ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക് ഞണ്ട് കഷണങ്ങൾ ചേർത്തിളക്കുക. പാത്രം അടച്ച് വേവിക്കുക. വീണ്ടും ഇളക്കുക.പിന്നാലെ ഇറച്ചിമസാലപ്പൊടി ചേർത്ത് നന്നായി ഇവ യോജിപ്പിക്കുക. തിരുമ്മിയ തേങ്ങയും ഉപ്പും മസാല കഷണങ്ങളിൽ പിടിക്കുമ്പോൾ ചേർത്തിളക്കുക. നന്നായി മൂക്കുമ്പോൾ ഇവ വാങ്ങാവുന്നതാണ്.