ഭക്ഷണവും അറിവും ഒരുമിച്ച് വിളമ്പി ഒരു റസ്റ്റോറന്റ്; കസ്റ്റമേഴ്‌സിനെ വരവേല്‍ക്കുന്നത് ഗാന്ധിജിയും, നെഹറുവും, തോക്കും, പീരങ്കിയുമെല്ലാം; ചുരുങ്ങിയ കാലം കൊണ്ട് ഭക്ഷണ പ്രീയരുടെ ഇഷ്ട റസ്റ്റോറന്റായി മാറിയ 1947 ല്‍ എത്തുന്നത് നിരവധി പേര്‍; കൗതുകമുണര്‍ത്തി കൊച്ചിയിലെ 1947 റസ്‌റ്റോറന്റ്

പി.എസ്.സുവര്‍ണ്ണ
topbanner
ഭക്ഷണവും അറിവും ഒരുമിച്ച് വിളമ്പി ഒരു റസ്റ്റോറന്റ്; കസ്റ്റമേഴ്‌സിനെ വരവേല്‍ക്കുന്നത് ഗാന്ധിജിയും, നെഹറുവും, തോക്കും, പീരങ്കിയുമെല്ലാം; ചുരുങ്ങിയ കാലം കൊണ്ട് ഭക്ഷണ പ്രീയരുടെ ഇഷ്ട റസ്റ്റോറന്റായി മാറിയ 1947 ല്‍ എത്തുന്നത് നിരവധി പേര്‍; കൗതുകമുണര്‍ത്തി കൊച്ചിയിലെ 1947 റസ്‌റ്റോറന്റ്


മാസങ്ങള്‍ക്ക് മുമ്പ് നസ്രിയ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി വന്‍ താരനിര ഉദ്ഘാടനം ചെയ്ത റസ്റ്ററന്റാണ് കൊച്ചിയിലെ 1947. രുചികരവും വ്യത്യസ്തവുമായ ആഹാരം വിളമ്പുന്നത് മാത്രമല്ല 1947ന്റെ പ്രത്യേകത. പേര് സൂചിപ്പിക്കും പോലെ തന്നെ 1947ന് ഇന്ത്യക്കാരുടെ ഇടയിലുള്ള പ്രാധാന്യം ഈ റസ്റ്ററന്റിലെത്തുമ്പോള്‍ കസ്റ്റമേഴ്സിന് കാണാന്‍ സാധിക്കും. സ്വതന്ത്ര്യ കാലത്തെ അനുസ്മരിപ്പിക്കും വിധം ഗാന്ധിജിയും, നെഹറുവും, തോക്കും, പീരങ്കിയുമെല്ലാമാണ് ആളുകളെ വരവേല്‍ക്കുന്നത്. 

ഭക്ഷണം തേടിയെത്തുന്നവര്‍ക്ക് മുന്നില്‍ വ്യത്യസ്ത രുചികളിലുള്ള ആഹാരം വിളമ്പുക എന്നതിനോടൊപ്പം തന്നെ ബോറടിക്കാതെ ഇരിക്കാനും ഇപ്പോള്‍ റസ്റ്ററന്റുകള്‍ ശ്രദ്ധിക്കാറുണ്ട്. പല റസ്റ്ററന്റുകളിലും ഭക്ഷണം കാത്തിരിക്കുമ്പോള്‍ ആളുകള്‍ക്കായി ഗെയിമുകള്‍ നടത്താറുണ്ട്. ഇതേ പാത പിന്തുടര്‍ന്ന് അല്ലെങ്കില്‍ ഇതില്‍ നിന്നും കുറച്ച് വ്യത്യസ്തമായി ചിന്തിച്ചുകൊണ്ട് ഭക്ഷണ പ്രീയര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് 1947 എന്ന റസ്റ്റോറന്റ്. എറണാകുളം കാക്കനാട് ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റിന്റെ തീമാണ് മറ്റ് റസ്റ്റോറന്റുകളില്‍ നിന്ന് 1947 നെ വ്യത്യസ്തമാക്കുന്നത്. 

സ്വതന്ത്ര ഇന്ത്യയ്ക്ക് മുമ്പുള്ള ചരിത്രമാണ് റസ്റ്ററന്റിന്റെ തീം. ഏത് ഭാഗത്തേയ്ക്ക് നോക്കിയാലും ഇന്ത്യയുടെ സ്വതന്ത്ര്യത്തിനായ് പോരാടിയവരുടെ ചിത്രങ്ങള്‍. അതോടൊപ്പം തന്നെ അവരെ കുറിച്ചുള്ള വിവരങ്ങളുമാണ് കാണാന്‍ സാധിക്കുന്നത്.. സ്വതന്ത്രകാല സ്മരണ ഉണര്‍ത്തുന്ന ഒരു ആംബിയന്‍സ് തന്നെയാണ് ഈ റസ്റ്റോറന്റിന്റെ ആകര്‍ഷണീയതയും. ഭക്ഷണം പാകം ചെയ്യുന്നതിനായി മോസ്‌കോയില്‍ നിന്നുള്ള മൂന്ന് ഷെഫുമാരാണ് ഇവിടുള്ളത്.. റസ്റ്ററന്റ് തീം തുടങ്ങി ഭക്ഷണം വിളമ്പുന്ന ടേബിളുകള്‍ വരെ വ്യത്യസ്തമാണ്. ചെറിയ ചാക്കുകെട്ടുകളും പാത്രങ്ങളും പണി ആയുധങ്ങളുമൊക്കെയാണ് ടേബിളില്‍ ഉള്ളത്. റസ്റ്ററന്റുകളുടെ മറ്റ് ബ്രാഞ്ചുകള്‍ ഇതിനോടകം തന്നെ വിദേശ രാജ്യങ്ങളില്‍ പ്രശസ്തി നേടി കഴിഞ്ഞു. അവിടെയും വ്യത്യസ്തമായ തീമാണ് റസ്റ്ററന്റുകള്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ കൊച്ചിയില്‍ ഇത് ആദ്യ പരീക്ഷണമാണ്.  ഫഹദ് ഫാസില്‍, നസ്റിയ നസീം, കുഞ്ചാക്കോ ബോബന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, കവിയൂര്‍ പൊന്നമ്മ, തുടങ്ങിയ താര നിരയായിരുന്നു റസ്റ്ററന്റ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയത്. ബിബി ജേക്കബിന്റെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്റ് മസ്‌ക്കറ്റ് ബേയിസഡ് ഗ്രൂപ്പിന്റെതാണ്. 2007 ല്‍ മസ്‌ക്കറ്റിലാണ് അനന്തപുരി എന്ന പേരില്‍ ആദ്യത്തെ റസ്റ്റോറന്റിന് തുടക്കം കുറിച്ചത്. ഇതിന് ശേഷം ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞ്് 1947 എന്ന പേരില്‍ മസ്‌ക്കറ്റില്‍ തന്നെ മറ്റൊരു റസ്റ്റോറന്റിന് കൂടെ തുടക്കമിട്ടു.  ഈ രണ്ട് ബ്രാഞ്ചുകളും  പ്രശസ്തമാണ്. ഇതിന് ശേഷം ഏറെക്കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 1947 എന്ന പേരില്‍ കൊച്ചിയിലെ ആദ്യ റസ്റ്റോറന്റിന് തുടക്കമിട്ടത്. പ്രശസ്ത നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണി, ഡോ. സക്കറിയ തോമസ് എന്നിവരാണ് കൊച്ചിയിലെ റസ്റ്റോറന്റിന്റെ മറ്റ് പാര്‍ട്ട്നേര്‍സ്്. ആരംഭിച്ചിട്ട് ആറ് മാസമായിട്ടുള്ളുവെങ്കിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭക്ഷണത്തിന്റെ മികവ് കൊണ്ട് സ്വയം രുചിച്ച് അറിഞ്ഞും മറ്റുള്ളവര്‍ പറഞ്ഞ് കേട്ടും ഇവിടെ എത്തുന്നത് ധാരാളം പേരാണ്. 

തീമിന്റെ പ്രത്യേകത കൊണ്ട് മാത്രമല്ല. ഫുഡ്ഡിന്റെ വ്യത്യസ്തമായ രുചികൊണ്ടും ശ്രദ്ധ നേടുകയാണ് 1947. ഇന്ത്യന്‍, ചൈനീസ് രീതിയിലുള്ള ഫുഡ് ഐറ്റംസാണ് കൂടുതലും വിളമ്പുന്നത്. സൂപ്പ്, ബിരിയാണി, ചിക്കന്‍ ടിക്ക മുതലായവയാണ് കൂടുതലായും കസ്റ്റേമേഴ്സ് ആവശ്യപ്പെടുന്നതും. വിദേശത്ത് നിന്നുള്ള ഷെഫുമാരുടെ നേതൃത്വത്തിലാണ് റസ്റ്റോറന്റിലെ കുക്കിങ്ങ്. അതുകൊണ്ട് സാധാരണ കഴിക്കുന്ന ആഹാരത്തില്‍ നിന്നും വ്യത്യസ്തമായ രൂചിയാണ് ഇവിടത്തെ ഭക്ഷണത്തിന്. ഓര്‍ഡര്‍ നല്‍കി കുറച്ച് നേരം കാത്തിരിക്കേണ്ടി വരുമെങ്കിലും വളരെ രൂചികരമായ ഭക്ഷണമാണ് തീന്‍മേശയില്‍ എത്തുന്നത്. ഭക്ഷണം വിളമ്പുന്ന പാത്രങ്ങളിലും പ്രത്യേകതയുണ്ട്. ഭക്ഷണം വിളമ്പാന്‍ നല്‍കുന്ന സ്പൂണിന് സാധാരണ സ്പൂണില്‍ നിന്നും ഭാരം കൂടുതലാണ്. പഴമയേ ഓര്‍മിപ്പിക്കുന്നതാണ് ഇത്. ഉച്ചയ്ക്ക് 12 മണി മുതല്‍ 2.45 വരെയാണ് കസ്റ്റേഴ്സിന് പ്രവേശനം . ശേഷം 7 മണി മുതല്‍ 11 വരെയാണ് ഓപ്പണിങ്ങ് സമയം.

എന്തൊക്കെയായാലും മറ്റ് റസ്റ്ററന്റുകളില്‍ നിന്നും 1947നെ വ്യത്യസ്തമാക്കുന്നത് റസ്റ്ററന്റിന്റെ തീം തന്നെയാണ്. സ്വാതന്ത്ര്യവുമായ് ബന്ധപ്പെട്ട് ഒത്തിരി കാര്യങ്ങള്‍ അറിയാന്‍ ഈ തീം സഹായിക്കുന്നുവെന്ന് റസ്റ്ററന്റ് ഉടമ തന്നെ വ്യക്തമാക്കുന്നുമുണ്ട്. പ്രത്യേകിച്ച് സ്‌ക്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഒത്തിരി കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കാനും സാധിക്കുന്നു. ഏതു ഭാഗത്ത് നോക്കിയാലും സ്വാതന്ത്ര്യ സമരങ്ങള്‍ നടന്ന കാലത്തെ ഓര്‍മിപ്പിക്കും തരത്തിലാണ് റസ്റ്റോറന്റിന്റെ അറേഞ്ച്മെന്റ്സെല്ലാം തന്നെ ചെയ്തിരിക്കുന്നത്. റസ്റ്ററന്റിലേക്ക് കയറി ചെല്ലുന്നതിന് മുമ്പ് തന്നെ പുറത്തായി പീരങ്കിയും തോക്കുമെല്ലാം വച്ചിരിക്കുന്നത് കാണാം. അവിടെ നിന്ന് മുകളിലേയ്ക്ക് കയറുമ്പോള്‍ ചുമരുകളിലായ് സ്വാതന്ത്ര്യ കാലത്തെ അനുസ്മരിപ്പിക്കുന്ന ചിത്രങ്ങള്‍. പടികള്‍ കയറി മുകളില്‍ എത്തുമ്പോള്‍ ആദ്യം കാണുന്നത് മഹാത്മ ഗാന്ധിയുടെ ഒരു വലിയ പ്രതിമയെയാണ്. പ്രതിമയക്ക് അരികിലായ് പതാകയും. ചുമരുകളില്‍ ചിത്രങ്ങളും. അവിടെ നിന്നും അകത്തേയ്ക്ക് കയറുമ്പോള്‍ ഭക്ഷണം കഴിക്കാനായി വിശാലമായ ടേബിളുകള്‍. ടേബിളുകള്‍ വരെ ഒരുക്കിയിരിക്കുന്നത് വ്യത്യസ്മായിട്ടാണ്. ചില്ല് ഇട്ടിരിക്കുന്ന ടേബിളിനുള്ളില്‍ ധാന്യങ്ങള്‍ നിറച്ച ചെറിയ ചാക്കുകളും, ചെറിയ പണി ആയുധങ്ങളും വച്ചിരിക്കുന്നു. ഇതും കസ്റ്റമേഴ്സില്‍ കൗതുകം ഉണര്‍ത്തുന്നു. ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നതിന് അടുത്തുള്ള ചുമരുകളിലും തോക്കും മറ്റ് ചിത്രങ്ങളും വച്ചിട്ടുണ്ട്. ലൈറ്റിങ്ങിലും അറേഞ്ച്മെന്‍ിസിലും അങ്ങനെ മൊത്തത്തില്‍ കൗതുകം ഉണര്‍ത്തുന്നതാണ് 1947 റസ്റ്റോറന്റ്.


 

1947 restaurant special video

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES