നടനും രാഷ്ട്രീയക്കാരനുമായ വിജയകാന്ത് ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് ചെന്നൈയിലെ എംഐഒടി ആശുപത്രി പ്രസ്താവന ഇറക്കി മണിക്കൂറുകള്‍ക്ക് ശേഷം, ഭയപ്പെടേണ്ട കാര്യമില്ലെന്ന് ഭാര്യ പ്രേമലത വിജയകാന്ത് പറഞ്ഞു. നവംബര്‍ 29 ബുധനാഴ്ച രാത്രി സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ ഒരു ഹ്രസ്വ വീഡിയോ സന്ദേശത്തില്‍ പ്രേമലത പറഞ്ഞു
ആരോഗ്യസ്ഥിതി മോശമായതിനാല്‍ താരത്തെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയിട്ടുണ്ട് എന്നും താരത്തെ ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നും ആയിരുന്നു ആശുപത്രി അധികൃതര്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
കടുത്ത ജലദോഷവും ചുമയും കാരണം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു വിജയകാന്തിനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആരോ?ഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു വിജയകാന്ത്. ഇതിനിടെയാണ് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരോഗ്യ വിവരങ്ങളെ കുറിച്ച് ആരാധകര്‍ക്കായി ഭാര്യ പ്രേമലത ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്.
ക്യാപറ്റന്റെ മേല്‍ അളവില്ലാത്ത സ്‌നേഹം വച്ചിരിക്കുന്ന എല്ലാ നല്ല മനസുകള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എന്റെ നമസ്‌കാരം. ആശുപത്രി അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആരും ഭയപ്പെടേണ്ട ആവശ്യം ഇല്ല. ക്യാപ്റ്റന്‍ മരുന്നുകളുടെയും മികച്ച ചികിത്സയോടും കൂടി ഇവിടെ ഉണ്ട്. അദ്ദേഹത്തിന് വേറെ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല. ഞാനും കൂടെ നിന്ന് അദ്ദേഹത്തെ പരിചരിക്കുന്നുണ്ട്. അദ്ദേഹം അസുഖം ഭേദമായി കൂടുതല്‍ ശക്തിയോടെ നിങ്ങളിലേക്ക് മടങ്ങി വരുകയും നിങ്ങളെ ഒക്കെ കാണുകയും ചെയ്യും.
നിങ്ങളുടെ ഒക്കെ പ്രാര്‍ത്ഥന തീര്‍ച്ചയായും അദ്ദേഹത്തെ രക്ഷിക്കും. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ആരും ഭയപ്പെടേണ്ട. കണ്ണും കയ്യുമായി ഞാന്‍ കൂടെയിരുന്നു നോക്കുന്നുണ്ട് അദ്ദേഹത്തെ. പൂര്‍ണ്ണ ആരോഗ്യത്തോടെ അദ്ദേഹം വീട്ടിലേക്ക് തിരിച്ചു വരും. അത് എപ്പോഴാണെന്ന് ഞങ്ങള്‍ നിങ്ങളെ അറിയിക്കുന്നത് വരെ ഒരു കിംവദന്തികളെയും നിങ്ങള്‍ വിശ്വസിക്കരുത്. അദ്ദേഹം ഇപ്പോള്‍ ആശുപതിയില്‍ തന്നെയാണ് ഉള്ളത്. ബാക്കി ഉള്ള വിവരങ്ങള്‍ പതിയെ ഞാന്‍ നിങ്ങളെ അപ്ഡേറ്റ് ചെയ്യാം' - എന്നായിരുന്നു പുതിയ വിഡിയോയില്‍ പ്രേമലത പറഞ്ഞത്.
വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചത് മുതല്‍ ആരാധകര്‍ കടുത്ത ദുഃഖത്തിലാണ്. ഇതിനിടയില്‍ തങ്ങളുടെ പ്രീയപ്പെട്ട താരത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് പറയാന്‍ പ്രേമലത കാണിച്ച ധൈര്യത്തേയും ആരാധകര്‍ പുകഴ്ത്തുന്നുണ്ട്. ക്യാപ്റ്റനെ നേരില്‍ കാണാതെ സങ്കടം മാറില്ല എന്നാണ് കൂടുതല്‍ ആരാധകരും പ്രേമലതയുടെ വീഡിയോയ്ക്ക് താഴെ പറയുന്നത്.