ഞാന്‍ ഗര്‍ഭിണിയല്ല; എനിക്ക് ആലില വയറുമില്ല; വിമര്‍ശകരോട് പൊട്ടിത്തെറിച്ച് വിദ്യാബാലന്‍

Malayalilife
ഞാന്‍ ഗര്‍ഭിണിയല്ല; എനിക്ക് ആലില വയറുമില്ല; വിമര്‍ശകരോട് പൊട്ടിത്തെറിച്ച് വിദ്യാബാലന്‍

നിലപാടുകള്‍ പരസ്യമായി രേഖപ്പെടുത്തുന്നതിന്റെ പേരില്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംനേടുന്ന താരമാണ് വിദ്യാബാലന്‍. മിഷന്‍ മംഗള്‍, നേര്‍കൊണ്ട പറവൈ എന്നീ പുതിയ ചിത്രങ്ങളിലൂടെ വീണ്ടും വരവറിയിച്ചിരിക്കുകയാണ് താരം. അല്‍പം തടികൂടിയ തന്റെ ശരീരത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളുമൊക്കെ തന്നെ യാതൊരു വിധത്തിലും ബാധിക്കാറില്ലന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. പുതിയ ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയിരിക്കുന്നത്. 

താരം ഗര്‍ഭിണിയാണെന്നുള്‍പ്പെടെ ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയുമാണ് താരം. താന്‍ ഗര്‍ഭിണിയല്ലെന്നും തനിക്ക് ആലില വയറൊന്നുമില്ലെന്നും അത് എവിടേയും തുറന്ന് പറയാന്‍ തനിക്ക് യാതൊരു നാണക്കേടും തോന്നാറില്ലെന്നും താരം സ്‌പോട്ട് ബോയി(എന്ന ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. 

 താന്‍ ഒട്ടിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഗര്‍ഭിണിയാണെന്ന് നിങ്ങള്‍ ചിന്തിക്കുന്നത് നിങ്ങളുടെ ചിന്താഗതിയുടെ കുഴപ്പമാണെന്നും അക്കാര്യത്തില്‍ തനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും വിദ്യ തുറന്നടിച്ചിരിക്കുകയാണ്. 2012 ഡിസംബര്‍ 14നായിരുന്നു നിര്‍മ്മാതാവും ബിസിനസുകാരനുമായ സിദ്ധാര്‍ഥ് റോയ് കപൂറിനെ വിവാഹം കഴിച്ചത്. 

Read more topics: # vidya balan against critics
vidya balan against critics

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES