ശാലിന്‍ സോയ തന്റെ കാമുകി; തമിഴിലെ പ്രശ്ത യുട്യൂബര്‍ നടിയുമായി  പ്രണയത്തില്‍; വീഡിയോയിലൂടെ പ്രണയം സ്ഥിരീകരിച്ച്‌ ടിടിഎഫ് വാസന്‍

Malayalilife
topbanner
ശാലിന്‍ സോയ തന്റെ കാമുകി; തമിഴിലെ പ്രശ്ത യുട്യൂബര്‍ നടിയുമായി  പ്രണയത്തില്‍; വീഡിയോയിലൂടെ പ്രണയം സ്ഥിരീകരിച്ച്‌  ടിടിഎഫ് വാസന്‍

സീരിയലുകളിലൂടെയാണ് ശാലിന്‍ സോയ പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടുന്നത്. ഓട്ടോ?ഗ്രാഫ് എന്ന സീരിലില്‍ സോയ ചെയ്ത നെഗറ്റീവ് കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പിന്നീട് സിനിമാ രം?ഗത്തേക്കും താരം കടന്നു. സോയ തമിഴ് യൂട്യൂബറുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തമിഴില്‍ ശ്രദ്ധേയനായ യൂട്യൂബര്‍ ടി ടി എഫ് വാസവുമായി താരം പ്രണയത്തിലാണ് എന്ന തരത്തിലാണ് സംസാരം. ഇപ്പോള്‍ വാസവ് തന്നെ ഇക്കാര്യത്തില്‍ വ്യക്ത വരുത്തിയിരിക്കുകയാണ്.

ശാഷാലിന്‍ അടക്കമുള്ള താരങ്ങള്‍ പങ്കെടുക്കുന്ന രസകരമായ പാചക റിയാലിറ്റി ഷോകളിലൊന്നാണ് 'കുക്ക് വിത്ത് കോമാലി'.മൈ ലവര്‍ ഇന്‍ കുക്ക് വിത്ത് കോമാളി' എന്ന തലക്കെട്ടോടെ ശാഷാലിനൊപ്പമുള്ള വീഡിയോയാണ് വാസന്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരിക്കുന്നത്. ശാലിനുമായുള്ള ബന്ധം ഈ തലക്കെട്ടിലൂടെ തന്നെ വാസന്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. കോമാളിയുടെ അഞ്ചാം സീസണിലാണ് ശാലിന്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

2004ല്‍ 'മിഴി തുറക്കുമ്പോള്‍' എന്ന സീരിയലിലൂടെയാണ് ശാലിന്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. നിരവധി സീരിയലുകള്‍ ചെയ്തതിന് ശേഷമാണ് സിനിമയില്‍ നടി ശ്രദ്ധ നേടുന്നത്.'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലൂടെയാണ് ശാലിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 

'എല്‍സമ്മ എന്ന ആണ്‍കുട്ടി', 'മാണിക്യകല്ല്', 'മല്ലുസിംഗ്', 'ധമാക്ക' എന്നിവയാണ് നടി ശ്രദ്ധ നേടിയ സിനിമകള്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'കണ്ണകി' എന്ന ചിത്രത്തിലെ നടിയുടെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു.
            

ttf vasan relationship with shaalin zoya

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES