അവതാരകയാകാന്‍ മാത്രം മോഹിച്ച പെണ്ണ്; അബുദാബിക്കാരനുമായുള്ള വിവാഹം കഴിഞ്ഞതോടെ ഡല്‍ഹിയില്‍ താമസം;നടി ടെസാ ജോസഫ് വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്കെത്തുമ്പോള്‍

Malayalilife
 അവതാരകയാകാന്‍ മാത്രം മോഹിച്ച പെണ്ണ്; അബുദാബിക്കാരനുമായുള്ള വിവാഹം കഴിഞ്ഞതോടെ ഡല്‍ഹിയില്‍ താമസം;നടി ടെസാ ജോസഫ് വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്കെത്തുമ്പോള്‍

സൗഭാഗ്യങ്ങള്‍ വരുന്നതും കാത്ത് വര്‍ഷങ്ങളോളം ജീവിതത്തില്‍ അലയുന്നവരുണ്ട്, എന്നാല്‍, ചിലരെ തേടി സൗഭാഗ്യങ്ങള്‍ വീട്ടിലെത്തും. ഒന്നും ആഗ്രഹിക്കാത്തവരെ സൗഭാഗ്യങ്ങള്‍ കൊണ്ട് പൊതിയും. അതുപോലൊരു ജീവിതമാണ് മമ്മൂട്ടി ചിത്രമായ പട്ടാളത്തിലെ നായിക ടെസാ ജോസഫിനെ തേടിയെത്തിയതും. അഭിനയിക്കാനോ നായികയാകാനോ ഒന്നുമാഗ്രഹിക്കാത്ത  ടെസ്സയെ തേടിയാണ് സിനിമ എത്തിയത്. പിന്നാലെ എല്ലാം ഉപേക്ഷച്ച് ദാമ്പത്യ ജീവിതത്തിലേക്ക് കടന്നപ്പോഴും അവിടെയും സൗഭാഗ്യങ്ങള്‍ തേടിയെത്തി. എന്നാല്‍ മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ജീവിതം മാത്രം ആഗ്രഹിച്ച ടെസ്സയെ തേടി വീണ്ടും സൗഭാഗ്യങള്‍ എത്തുകയാണ്. ഇപ്പോഴാണ് അതെല്ലാം ഇരുകയ്യും നീട്ടി സ്വീകരിക്കുവാന്‍ ടെസ്സ തീരുമാനിച്ചതും.

കൊച്ചിയില്‍ ജനിച്ചു വളര്‍ന്ന ടെസ പ്രാഥമിക വിദ്യാഭ്യാസം ചെയ്തത് ന്യൂ ഡെല്‍ഹിയിലായിരുന്നു. ഡിഗ്രി പഠിക്കുവാന്‍ എറണാകുളം സെന്റ് തെരേസാസിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അവതാരകയാകണമെന്ന മോഹമുണ്ടായത്. നന്നായി സംസാരിക്കാന്‍ ആഗ്രഹിച്ച ടെസയെ ലാല്‍ ജോസാണ് പട്ടാളത്തിലേക്ക് ക്ഷണിക്കുന്നത്. പിന്നീട് അവസരങ്ങള്‍ വന്നെങ്കിലും എല്ലാം സന്തോഷത്തോടെ വേണ്ടെന്നു വച്ച് വിവാഹ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. അവിവാഹിതയായ പെണ്‍കുട്ടിയാണ് വിമല എന്ന എല്‍ഐസി ഏജന്റായി എത്തിയതെന്നു പറഞ്ഞാല്‍ ഇന്ന് വിശ്വസിക്കാനാകില്ല. കാരണം, അത്രത്തോളം കയ്യടക്കത്തോടെയാണ് ടെസ്സ ആ വേഷം കൈകാര്യം ചെയ്തത്.

തുടര്‍ന്ന് വിവാഹ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. ന്യൂഡെല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന അബുദാബി നാഷനല്‍ ഓയില്‍ കമ്പനിയില്‍ ചാട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന അനിലിനെയാണ് ടെസ വിവാഹം കഴിച്ചത്. മൂന്നു വര്‍ഷത്തിനിപ്പുറം രണ്ടാണ്‍മക്കളും ജനിച്ചു. ഇപ്പോള്‍ മൂത്തമകന്‍ ഒമ്പതാം ക്ലാസുകാരനും ഇളയ മകന്‍ രാഹുല്‍ നാലും ക്ലാസുകാരനുമാണ്. വിവാഹം കഴിഞ്ഞുള്ള കഴിഞ്ഞ 19 വര്‍ഷക്കാലം അബുദാബിയില്‍ തന്നെയായിരുന്നു ടെസ. ഭക്ഷണമടക്കം മക്കളുടെ സകല കാര്യങ്ങളും ടെസ ആയിരുന്നു മാനേജ് ചെയ്തിരുന്നത്. അതിനിടെ നിരവധി അവസരങ്ങള്‍ വന്നെങ്കിലും മക്കളെ പിരിഞ്ഞു നില്‍ക്കാനാകാത്ത അവസ്ഥയായിരുന്നു പിന്നോട്ടു വലിച്ചത്. പക്ഷെ, ഇപ്പോള്‍ അവര്‍ മുതിര്‍ന്നപ്പോള്‍ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു.

നല്ലൊരു വേഷം വേണമെന്നു മാത്രം ആഗ്രഹിച്ചിരിക്കവേയാണ്  'മഴവില്‍ മനോരമ'യില്‍ നിന്നും ഫോണ്‍ കോള്‍ വന്നത്. 'എന്റെ കുട്ടികളുടെ അച്ഛന്‍' എന്ന സീരിയലില്‍ നിന്നും. പിന്നാലെ ചക്കപ്പഴത്തിലേക്കും എത്തി. ഇപ്പോഴിതാ, ജിസ് ജോയ് ചിത്രം തലവനിലൂടെ ബിഗ്സ്‌ക്രീനില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി ടെസ ജോസ്. സിനിമ ഉപേക്ഷിച്ച കാലത്ത് സോഷ്യല്‍ മീഡിയയില്‍ പോലും ആക്റ്റീവായിരുന്നില്ല. കോവിഡ് കാലം തുടങ്ങിയപ്പോഴാണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങുന്നത്. ഇപ്പോള്‍ ആ പഴയ ആ ആങ്കറിങ് കാലം തിരികെ കിട്ടിയപോലെയാണ് ടെസ്സയ്ക്ക് പുതിയ ജീവിതം. ഒപ്പം പിന്തുണയുമായ ഭര്‍ത്താവും മക്കളും അബുദാബിയിലുണ്ട്. അവധി കിട്ടുമ്പോള്‍ അവര്‍ക്കരികിലേക്ക് എത്താനാണ് ഇപ്പോള്‍ മോഹം

Read more topics: # ടെസ ജോസ്
tessa joseph life story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES