തിയേറ്ററുകളില്‍ സിനിമാ റിവ്യൂ തടയണമെന്ന ആവശ്യവുമായി തമിഴ് നിര്‍മാതാക്കളുടെ സംഘടന മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞല്ലാതെ സോഷ്യല്‍ മീഡിയയില്‍ റിവ്യൂകള്‍ അനുവദിക്കരുതെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും നിര്‍മാതാക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അടുത്തിടെ, തിയേറ്ററുകള്‍ക്കുള്ളില്‍ വന്ന് യുട്യൂബേഴ്‌സും മറ്റും റിവ്യൂ നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തിയേറ്റര്‍ ഉടമകള്‍ക്ക് നിര്‍മാതാക്കളുടെ സംഘടന കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടയില്‍ ഹര്‍ജിയുമായി നിര്‍മാതാക്കള്‍ എത്തിയിരിക്കുന്നത്. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കുമെന്നാണ് വിവരം.
മനഃപ്പൂര്‍വം സിനിമകളെ നശിപ്പിക്കാനുള്ള ശ്രമമാണ് റിവ്യൂവര്‍ന്മാര്‍ നടത്തുന്നതെന്നും വേട്ടയ്യന്‍, കങ്കുവ, ഇന്ത്യന്‍ -2 സിനിമകള്‍ ഉദാഹരണമാണെന്നും നിര്‍മാതാക്കള്‍ ഹര്‍ജിയില്‍ പറയുന്നു. തമിഴ്‌നാട്ടില്‍ സമീപകാലത്ത് റിലീസ് ചെയ്ത ബി?ഗ് ബജറ്റ് സിനിമകള്‍ പ്രതീക്ഷിച്ച കളക്ഷന്‍ നേടിയിരുന്നില്ല. സൂര്യയുടെ കങ്കുവ റിലീസ് ചെയ്ത് ആദ്യ ഷോയുടെ ഇടവേളയില്‍ തന്നെ നെ?ഗറ്റീവ് റിവ്യൂകള്‍ വന്നിരുന്നു. സിനിമയുടെ വലിയ പരാജയത്തിലേക്ക് ഇത് നയിക്കുകയും ചെയ്തു. ഇക്കാര്യം നിര്‍മാതാക്കള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.