Latest News

ഇന്ന് പാട്ടുകേള്‍ക്കുക എന്ന് പറയുന്നത് അരോചകമായി മാറി;വായില്‍ കൊള്ളാത്ത എന്തൊക്കെയോ പിന്നെ വിളിച്ചുപറയുകയാണ്;ഭാസ്‌കരന്‍ മാഷിന്റെ കുഴിമാടത്തില്‍ ചെന്ന് ഇന്ന് ഈ പാട്ട് എഴുതുന്ന ആള്‍ക്കാര്‍ നൂറുവട്ടം തൊഴണം; പുതിയ സിനിമ ഗാനങ്ങളെ വിമര്‍ശിച്ച് സിനിമാഗാന നിരൂപകന്‍ ടി പി ശാസ്തമംഗലം

Malayalilife
 ഇന്ന് പാട്ടുകേള്‍ക്കുക എന്ന് പറയുന്നത് അരോചകമായി മാറി;വായില്‍ കൊള്ളാത്ത എന്തൊക്കെയോ പിന്നെ വിളിച്ചുപറയുകയാണ്;ഭാസ്‌കരന്‍ മാഷിന്റെ കുഴിമാടത്തില്‍ ചെന്ന് ഇന്ന് ഈ പാട്ട് എഴുതുന്ന ആള്‍ക്കാര്‍ നൂറുവട്ടം തൊഴണം; പുതിയ സിനിമ ഗാനങ്ങളെ വിമര്‍ശിച്ച് സിനിമാഗാന നിരൂപകന്‍ ടി പി ശാസ്തമംഗലം

വാഴ, ഗൂരുവായൂരമ്പല നടയില്‍ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളെ വിമര്‍ശിച്ച് സിനിമാഗാന നിരൂപകന്‍ ടി പി ശാസ്തമംഗലം. ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളാണ് വിപിന്‍ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയിലും ആനന്ദ് മോഹന്‍ സംവിധാനം ചെയ്ത വാഴയും. ഗുരുവായൂരമ്പല നടയിലെ 'കൃഷ്ണാ കൃഷ്ണാ' എന്ന് തുടങ്ങുന്ന ഗാനത്തെയും വാഴയിലെ രണ്ട് ഗാനങ്ങളെയമാണ് ടി പി ശാസ്തമംഗലം വിമര്‍ശിച്ചത്. 

വാഴ എന്ന ചിത്രത്തിലെ ഹേയ് ബനാനേ എന്നു തുടങ്ങുന്ന ?ഗാനം നഴ്‌സറി കുട്ടികള്‍ക്ക് വരെ എഴുതാന്‍ സാധിക്കുമെന്നും ഈ പാട്ടെഴുതിയവരൊക്കെ ഭാസ്‌കരന്‍ മാഷിന്റെ കുഴിമാടത്തില്‍ ചെന്ന് നൂറ് വട്ടം തൊഴണം എന്നും ടി പി ശാസ്തമം?ഗലം പറഞ്ഞു. പി ഭാസ്‌കരന്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കവെയാണ് ഗാനങ്ങള്‍ക്കെതിരെ ടി പി ശാസ്തമംഗലം വിമര്‍ശനം ഉന്നയിച്ചത്.

ടി പി ശാസ്തമംഗലം പറഞ്ഞത്:

ഇന്ന് പാട്ടു കേള്‍ക്കുക എന്നു പറയുന്നത് തന്നെ വളരെ അരോചകമായി മാറിയിരിക്കുന്നു. ഈ അടുത്ത കാലത്ത് വാഴ എന്നൊരു സിനിമ വന്നു. നിങ്ങള്‍ കണ്ടു കാണും. പേര് തന്നെ വിചിത്രമാണ്. വാഴ - ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്. ബില്യണ്‍ എന്നു പറഞ്ഞാല്‍ നൂറ് കോടിയാണ്. അതിലൊരു പാട്ട് ഹേയ് ബനാനേ ഒരു പൂ തരാമോ, ഹേയ് ബനാനേ ഒരു കായ് തരമോ എന്നാണ്. ഇതിന് ഭാസ്‌കരന്‍ മാഷിനെപ്പോലെയൊരു കവിയുടെ ആവശ്യമില്ല. നഴ്‌സറി കുട്ടികള്‍ക്ക് വരെ ഇത് എഴുതാം. 

അതിലെ മറ്റൊരു പാട്ട് ഇങ്ങനെയാണ് പണ്ടെങ്ങാണ്ടോ ആരോ വാഴ വെച്ചേ എന്ന്. നിന്നെ ജനിപ്പിച്ച സമയത്ത് വാഴ വെച്ചാല്‍ മതിയായിരുന്നു എന്ന് നമ്മുടെ പിതാക്കന്മാര്‍ ദേഷ്യം വരുമ്പോള്‍ പറയുമായിരുന്നു. അതാണ് ഇവിടെ പാട്ടായി മാറിയിരിക്കുന്നത്. എന്തൊരു വികലമാണ് ഇതെന്ന് നോക്കൂ. അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം, അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം, നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം എന്നെഴുതിയ ഭാസ്‌കരന്‍ മാഷിന്റെ കുഴിമാടത്തില്‍ ചെന്ന് ഈന്ന് ഈ പാട്ടെഴുതുന്ന ആള്‍ക്കാര്‍ നൂറ് വട്ടം തൊഴണം എന്ന് ഞാന്‍ പറയും.

?ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമ എല്ലാവരും കണ്ടു കാണും. വളരെ പോപ്പുലറായ സിനിമയാണ്. അതില്‍ ഒരു വിദ്വാന്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. പൊന്നമ്പല നട തുറന്ന് മഞ്ഞ മുണ്ട് മടക്കിക്കുത്തി പടയ്ക്കു നീ ഇറങ്ങി വന്നാല്‍ ജയിക്കുമല്ലോ പാവം അര്‍ജുനന്‍. ?ഗുരുവായൂരപ്പന്‍ എന്താ റൗഡിയാണോ? ഒരാളും ഇതിനെതിരെ ശബ്ദിച്ചില്ലല്ലോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. അടുത്ത വരി അതിനെക്കാള്‍ വികലമാണ്. മധുരയില്‍ പിറന്നവനേ വെണ്ണ കട്ടു കുടിച്ചവനേ, വെണ്ണ കട്ടു കുടിക്കുകയാണോ അതോ കഴിക്കുകയാണോ? വെണ്ണ കുടിക്കുകയാണ് എന്നാണ് അദ്ദേഹം എഴുതി വച്ചിരിക്കുന്നത്. 

മാമനെ വധിച്ചവനേ എന്നാണ് പറയുന്നത്. കംസവധം എന്നൊക്കെയാണ് നമ്മള്‍ പഠിച്ചിരിക്കുന്നത്. ആ റാസ്‌കലിന് മാമന്‍. തിരുവനന്തപുരത്ത് കാരാണ് മാമന്‍ എന്ന് പറയുക. ?ഗുരുവായൂരപ്പന്‍ നേരെ സൂരാജ് വെഞ്ഞാറമ്മൂടിന്റെ സ്ഥലത്ത് വന്ന് താമസമാക്കിയെന്ന് തോന്നും ഈ പാട്ട് കേള്‍ക്കുമ്പോള്‍. കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ രാധാകാമുകാ, ഈ ഭക്തന്‍ ഭക്തന്‍ ഭക്തന്‍ പാടും ദുഃഖം കേള്‍ക്കണേ ഇങ്ങനെ പാടിയാല്‍ ഏത് കൃഷ്ണനാണ് ദുഃഖം കേള്‍ക്കുക? വാസ്തവത്തില്‍ ഇത് കൂടുതല്‍ ദുഃഖം ഉണ്ടാക്കുകയേയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്.

t p sasthamangalam against vaazha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES