വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊക്കക്കോള കമ്പനി ഉദ്യോഗസ്ഥനെതിരെ ലൈംഗികാതിക്രമം സംബന്ധിച്ച് സുസ്മിത സെന്നിന്റെ പരാതി; ലഭിച്ച നഷ്ടപരിഹാര തുകയ്ക്ക് നികുതി അടയ്ക്കേണ്ടെന്ന് മുംബൈ ഇന്‍കം ടാക്സ് അപ്പീല്‍ ട്രിബ്യൂണല്‍ ബെഞ്ച് ഉത്തരവ്

Malayalilife
 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊക്കക്കോള കമ്പനി ഉദ്യോഗസ്ഥനെതിരെ ലൈംഗികാതിക്രമം സംബന്ധിച്ച് സുസ്മിത സെന്നിന്റെ പരാതി; ലഭിച്ച നഷ്ടപരിഹാര തുകയ്ക്ക് നികുതി അടയ്ക്കേണ്ടെന്ന് മുംബൈ ഇന്‍കം ടാക്സ് അപ്പീല്‍ ട്രിബ്യൂണല്‍ ബെഞ്ച് ഉത്തരവ്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാദ തിരി കൊളുത്തിയ ഒന്നായിരുന്നു നടി സുസ്മിത സെന്‍ കൊക്കക്കോള കമ്പനി ഉദ്യോഗസ്ഥനെതിരെ നല്‍കിയ ലൈംഗികാതിക്രമം സംബന്ധിച്ച പരാതി. കേസുമായി ബന്ധപ്പെട്ട് സുസ്മിതയ്ക്ക് ലഭിച്ച നഷ്ടപരിഹാര തുകയ്ക്ക് നികുതി അടയ്ക്കേണ്ട എന്നാണ് മുംബൈ ഇന്‍കം ടാക്സ് അപ്പീല്‍ ട്രിബ്യൂണല്‍ ബെഞ്ച് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. 2002ലാണ് സുസ്മിത സെന്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. 2004ല്‍ കൊക്കക്കോള കമ്പനി 95 ലക്ഷം രൂപ നഷ്ടപരിഹാരമായി സുസ്മിതയ്ക്ക് നല്‍കണമെന്ന് കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷമാണ് ഇതിന്റെ നികുതി അടവ് സംബന്ധിച്ച് വിവാദം രൂക്ഷമായത്.

കൊക്കകോള കമ്പനിയുടെ തന്നെ ഉല്‍പന്നമായ 'തംസ് അപ്പി'ന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു സുസ്മിത. അന്ന് ഒന്നര കോടി രൂപ പ്രതിഫലത്തിനാണ് കരാറെഴുതിയത്. എന്നാല്‍, കാലാവധി അവസാനിക്കും മുന്‍പ് കമ്പനി താരവുമായുള്ള കരാര്‍ അവസാനിപ്പിച്ചു. പ്രതികാര നടപടിയായിട്ടാണ് കാലാവധി പൂര്‍ത്തിയാകും മുന്‍പ് കരാര്‍ റദ്ദാക്കിയത് എന്നായിരുന്നു സുസ്മിതയുടെ ആരോപണം. സുസ്മിത നിയമനടപടിക്ക് ഒരുങ്ങിയതോടെ കമ്പനി ഒത്തുതീര്‍പ്പിന് തയ്യാറായി. ഒടുവില്‍ 1.45 കോടി രൂപയ്ക്ക് പ്രശ്നം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കുകയും ചെയ്തു.

കരാര്‍ റദ്ദാക്കുമ്പോള്‍ കമ്പനി സുസ്മിതയ്ക്ക് 50 ലക്ഷം രൂപയായിരുന്നു നല്‍കാനുണ്ടായിരുന്നത്. ഈ തുകയും ലൈംഗികാരോപണക്കേസിലെ നഷ്ടപരിഹാര തുകയായ 95 ലക്ഷം രൂപ കൂടി ചേര്‍ത്ത് 1.45 കോടി രൂപയാണ് കമ്പനി സുസ്മിതയ്ക്ക് നല്‍കിയത്. ഇത് ലൈംഗികാരോപണത്തിന്റെ പുറത്ത് നല്‍കുന്ന നഷ്ടപരിഹാരമല്ല, മറിച്ച് കരാര്‍ അടിസ്ഥാനത്തില്‍ നല്‍കേണ്ട തുകയുടെ പുറത്തുള്ള ഒത്തുതീര്‍പ്പാണെന്നായിരുന്നു അന്ന് കമ്പനി അധികൃതരുടെ വിശദീകരണം. നഷ്ടപരിഹാര തുകയുടെ നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് താരത്തില്‍ നിന്നും പിഴയായി 35 ലക്ഷം രൂപ ഈടാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ആ തുകയാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.

 

susmita sen,coccola issue,not need to pay tax

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES