Latest News

എന്തിനാണ് മരിക്കാന്‍ പോയത്; നിങ്ങള്‍ക്ക് അതിനു പകരം വേറെ എന്തെങ്കിലും ചെയ്താല്‍ പോരാരുന്നോ? വെളിപ്പെടുത്തലുമായി സണ്ണി വെയ്ന്‍

Malayalilife
 എന്തിനാണ് മരിക്കാന്‍ പോയത്; നിങ്ങള്‍ക്ക് അതിനു പകരം വേറെ എന്തെങ്കിലും ചെയ്താല്‍ പോരാരുന്നോ?  വെളിപ്പെടുത്തലുമായി സണ്ണി വെയ്ന്‍

യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധനേടിയ താരമാണ് സണ്ണി വെയ്ന്‍. ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയിലൂടെയാണ് സണ്ണി വെയ്ന്‍ സിനിമയില്‍ എത്തുന്നത്. ആദ്യ സിനിമയില്‍ തന്നെ തന്റെ കഴിവ് മികച്ച രീതിയില്‍ പ്രകടമാക്കിയ സണ്ണി വെയ്‌നു പിന്നീട് വെച്ചടി കയറ്റമായിരുന്നു.താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളെ കുറിച്ച് ചോദിച്ചാല്‍ ഒരു പക്ഷെ എല്ലാവരും ആദ്യം പറയുന്നത് സെക്കന്റ്‌ഷോയിലെ കുരുടിയായിരിക്കും.സെക്കന്റ്‌ഷോ എന്ന ചിത്രം ദുല്‍ഖറിന്റെ മാത്രമല്ല സണ്ണിയുടേയും കരിയര്‍ മാറ്റി മറിച്ച ചിത്രമായിരുന്നു. സ്വാഭാവ നടനോ വില്ലനോ കോമഡിയോ കഥാപാത്രം ഏതുമായിക്കൊള്ളട്ടെ. അതെല്ലാം തന്റെ കൈകളില്‍ ഭഭ്രമായിരിക്കുമെന്ന് സണ്ണി ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെളിയിച്ചുട്ടുമുണ്ട്. 

തന്റെ ആദ്യ സിനിമ കണ്ട് അമ്മ പൊട്ടിക്കരയുകയായിരുന്നു. ചിത്രത്തില്‍ കുരുടി എന്ന കഥാപാത്രം റോഡില്‍ മറിച്ചു കിടക്കുന്ന ഒരു രംഗമുണ്ട്. ആ രംഗം അമ്മയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അമ്മ ആ സീന്‍ കണ്ട് പൊട്ടിക്കരയുകയായിരുന്നു.അമ്മയ്ക്ക് അറിയില്ലായിരുന്നു ചിത്രത്തില്‍ ഞാന്‍ മരിക്കുമെന്നുള്ള വിവിരം. സിനിമ കണ്ട് പുറത്തിറങ്ങിയ ശേഷം അമ്മ എന്നോട് ചോദിച്ചു. എന്തിനാണ് മരിക്കാന്‍ പോയത്. നിങ്ങള്‍ക്ക് അതിനു പകരം വേറെ എന്തെങ്കിലും ചെയ്താല്‍ പോരാരുന്നോ? നിന്റെ ഡയറക്ടറോട് വെറേ എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞൂടാരുന്നോ എന്നും അമ്മ എന്നോട് അന്ന കരഞ്ഞു കൊണ്ട് പറഞ്ഞിരുന്നു.അമ്മ മാത്രമല്ല കുരുടി മരിച്ച് കിടക്കുന്നത് കണ്ടപ്പോള്‍ സങ്കടപ്പെട്ടത്. തിയേറ്ററിനുളളില്‍ നിന്നും ഇതേ അനുഭവം തന്നെയാണ് ഉണ്ടായത്. ആ രംഗം കണ്ടപ്പോള്‍ തിയേറ്ററില്‍ നിന്ന് അയ്യോ എന്നൊരു ശബ്ദം ഉയര്‍ന്ന് വന്നിരുന്നു. അപ്പോള്‍ സിനിമ കണ്ട് കൊണ്ടിരുന്ന എന്റെ അമ്മയുടെ ആ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ഇന്ന് ഞാന്‍ ഇവിടെ എത്താന്‍ കാരണം സെക്കന്റ്‌ഷോയിലെ കുരുടി എന്ന കഥാപാത്രമാണ്. അത്രയധികം ജനശ്രദ്ധയാണ് തനിയ്ക്ക് ലഭിച്ചതെന്ന് സണ്ണി വെയ്ന്‍ പറയുന്നു.

വീട്ടില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. അച്ഛനും അമ്മയും കട്ട സപ്പോട്ടാണ്. ഞാന്‍ ഇന്ന് ഈ നിലയില്‍ എത്താന്‍ കാരണം അവരാണ്. ഇടയ്ക്ക് അമ്മ ചോദിക്കാറുണ്ട്. നിനക്ക് നല്ല സ്‌ക്രിപറ്റൊക്കെ ചെയ്തു കൂടെയെന്ന്. ചെറിയ ചിരിയോടു കൂടിയാണ് സണ്ണി വെയ്ന്‍ ഇക്കാര്യം പറഞ്ഞത്.

sunny-wayne-says-one-heart-broken-experience-movie-second-show

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES