സൗന്ദര്യവും അഭിനയ ശേഷിയും കൊണ്ട് കുറഞ്ഞ കാലയളവിനുളളില്‍ തന്നെ ശ്രദ്ധനേടിയ താരമായിരുന്നു റാണിപത്മിനി. ഗ്ലാമര്‍ റോളുകളില്‍ കൈ നിറയെ സമ്പത്തും പ്രശസ്തിയുമായി അഭിനയജീവിതത്തിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോഴായിരുന്നു റാണി പത്മിനിയെ സ്വന്തം വീട്ടുവേലക്കാര്‍ തന്നെ കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 15നായിരുന്നു സിനിമാലോകത്തെതന്നെ ഞെട്ടിച്ച റാണിയുടെ ദുരൂഹ മരണം. അത്രമേല്‍ ഞെട്ടിക്കുന്നതും അവിശ്വനീയവുമായിരുന്നു റാണിയുടെ കൊലപാതകം.
സിനിമനടിയാകണമെന്ന് ആഗ്രഹിച്ചെങ്കിലും നടക്കാത്ത ആ ആഗ്രഹം ഇന്ദിര സാധിച്ചത് മകള്‍ റാണി പ്തമിനിയിലൂടെയാണ്. 1981ല്‍ പിജി വിശ്വംഭരന്റെ സംഘര്‍ഷം എന്ന ചിത്രത്തിലൂടെയായിരുന്നു റാണിയുടെ സിനിമാ രംഗപ്രവേശനം.നല്ല നല്ല വേഷങ്ങളിലൊക്കെ അഭിനയിച്ചെങ്കിലും റാണി ശ്രദ്ധിക്കപ്പെട്ടത് അവരുടെ സെക്‌സി ഇമേജിലൂടെയാണ്. നഗ്‌നത പ്രദശനത്തിന്റെ പേരില്‍ റാണി ഒരുപാട് വിമര്‍ശിക്കപ്പെട്ടു. പക്ഷെ പണത്തിനും പ്രസിദ്ധിക്കുമായി ഇന്ദിരാ മകളെ അത്തരം വേഷങ്ങളില്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ചു. ബാലന്‍ കെ നായരുമായുള്ള ബലാല്‍സംഘ രംഗം അവരെ കുപ്രസിദ്ധിയിലേക്ക് തള്ളിയിട്ടു. ഹിന്ദിയില്‍ പയറ്റാനായി ബോംബൈയില്‍ എത്തിയെങ്കിലും ക്ലച്ച് പിടിക്കാത്തിനാല്‍ റാണിയുടെ മാര്ക്കറ്റ് ഇടിഞ്ഞു.
അതുകൊണ്ട് ബോംബെ വിട്ട് വീണ്ടും മദ്രാസിലെത്തിയ റാണി വലിയൊരു ബംഗ്ലാവ് വാടകയ്‌ക്കെടുത്ത് താമസം ആരംഭിച്ചു. ഇവിടേക്ക് ഡ്രൈവര്‍, കുക്ക്, വാച്മാന്‍ എന്നിവരെ ആവശ്യമുണ്ടെന്ന് പത്രത്തില്‍ ഇന്ദിരയും റാണിയും പരസ്യം നല്‍കി. ഇത് കണ്ടാണ് ഡ്രൈവര്‍ ജോലിയിലേക്ക് ജബരാജ് എത്തുന്നത് ജബരാജ് എത്തി ഒരു മാസം കഴിഞ്ഞപ്പോള്‍ വാച്മാനായി നരസിംഹന്‍ എന്ന ആളുമെത്തി. ജബരാജ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും അതിലുപരി ജബരാജും നരസിംഹനും സുഹൃത്തുക്കളാണ് എന്നതും അമ്മക്കും മകളക്കും അജ്ഞാതമായ കാര്യമായിരുന്നു. ഇവരെ കൂടാതെ ഗണേശന എന്ന പാചകക്കാരനും ഇതിനോടകം റാണിയുടെ ബംഗ്ലാവില ജോലിയില പ്രവേശിച്ചിരുന്നു. ഒരിക്കല്‍ റാണിയെ കടന്നുപിടിക്കാന ശ്രമിച്ച ജെബരാജിനെ റാണി പൊതിരെ തല്ലുകയും അപ്പോള തന്നെ ജോലിയില നിന്നും പിരിച്ചുവിടുകയും ചെയ്തു. ഇതാണ് റാണിയെ കൊല്ലുക എന്ന ക്രൂരകൃത്യത്തിന് അയാളെ പ്രേരിപ്പിച്ചത്.
ഇതിനിടെ വാടകയ്ക്ക് താമസിച്ചിരുന്ന ബംഗ്ലാവ് മേടിച്ചാല കൊള്ളാമെന്നൊരു ആഗ്രഹം റാണിയിലുണ്ടായി. അതിനായി വലിയ ഒരു സംഖ്യ വീട്ടില്‍ റാണി സൂക്ഷിച്ചു. ഈ വിവരമറിഞ്ഞ ജബരാജ് ഈ പണം എങ്ങനെയും കൈക്കലാക്കണമെന്ന് മോഹിച്ചു. ഇതിനായി നരസിംഹനെയും ഗണേശനെയും കൂടെ കൂ്ടി. പണത്തിനായി അമ്മയെയും മകളെയും കൊലപ്പെടുത്താന്‍ ഇവര്‍ പദ്ധതിയിട്ടു. പത്മിനിക്കും അമ്മയ്ക്കും രാത്രി മദ്യപിക്കുന്ന ശീലം ഉണ്ടെന്ന് ഇവര്‍ക്ക് അറിയാമായിരുന്നു. പതിവ് പോലെ മദ്യപിച്ചുകൊണ്ടിരിക്കവേ എന്തോ ആവശ്യത്തിന് റാണി അടുക്കളയിലേക്ക് പോയ സമയത്ത് ഇന്ദിരയെ കഠാര കൊണ്ട് തുരുതുരെ കുത്തിവീഴ്ത്തി. അമ്മയുടെ അലര്‍ച്ച കേട്ട് ഓടിയെത്തിയ റാണി കണ്ടത് കഴുത്തിലും വയറിലും കുത്തേറ്റ് ചോരയില കുളിച്ചുകിടന്ന അമ്മയെയാണ്. അപകടം മനസ്സിലാക്കി മുകളിലേക്ക് ഓടിരക്ഷപ്പെടാന ശ്രമിച്ച റാണിയെ ഇന്ദിരയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്തതു.ശേഷം അവരെ കുത്തിക്കൊലപ്പെടുത്തി. കൊലപാതകത്തിനുശേഷം 15 ലക്ഷത്തോളം വിലവരുന്ന ആഭരണങ്ങളും, 10,000 രൂപയും മൂന്നായി ഭാഗം വച്ച് പ്രതികള മൂന്ന് വഴിക്ക് മുങ്ങി. അയല്‍ക്കാരുമായോ ബന്ധുക്കളുമായോ യാതൊരു സമ്പര്‍ക്കവും ഇല്ലാത്തതിനാല്‍ റാണിയും ഇന്ദിരയും മരിച്ചത് ആരുമറിഞ്ഞില്ല. അഞ്ചുദിവസം കഴിഞ്ഞ് ബംഗ്ലാവ് വാങ്ങുന്ന കാര്യം സംസാരിക്കാന്‍ ഇവരുടെ വീട്ടിലെത്തിയ ബ്രോക്കറാണ് വീട്ടില്‍ നിന്നും ദുര്‍ഗന്ധം വരുന്നത് ശ്രദ്ധിച്ചത്. വീട്ടിനുള്ളില്‍ കടന്ന ബ്രോക്കല്‍ കുളിമുറിയില്‍ നോക്കിയപ്പോള്‍ കണ്ടത് ചത്തുവീര്‍ത്ത ശവങ്ങളെയാണ്. ബ്രോക്കര്‍ പോലീസിലറിയിച്ചു. മൃതദേഹങ്ങള്‍ ചീഞ്ഞതിനാല്‍ കുളിമുറിയില്‍ വച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ആമ്പുലന്‍സ് കിട്ടാത്തതിനാല്‍ ഒരു ടാക്‌സികാറിന്റെ ഡിക്കിയിലാണ് മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചത്.
അവരുടെ ജഡങ്ങള സീറ്റില വയ്ക്കാന പോലും ആ ടാക്‌സിഡ്രൈവര സമ്മതിച്ചില്ല.രണ്ട് പേരുടെയും ജഡങ്ങള ഏറ്റുവാങ്ങാന ആരും എത്തിയതുമില്ല. മോരച്ചറിയില നിന്നും മൃതദേഹങ്ങള ചലച്ചിത്ര പരിഷത്ത് ഏറ്റുവാങ്ങി മദ്രാസില തന്നെ സംസ്‌ക്കരിച്ചു.അത്യാര്‍ത്തിയും ആഡംബര മോഹവും കാരണം സംഭവിച്ച ദുരന്തം അവര്‍ വരുത്തി വച്ചതാണെങ്കിലും ഓരോ സിനിമ താരങ്ങളാക്കും ആ മരണങ്ങള്‍ ഒരു പാഠമായിരുന്നു. ഇതിന് പിന്നാലെ കുറ്റക്കാരെന്ന് കണ്ടെത്തി ജബരാജിനെ ഉള്‍പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സിനിമാലോകത്തെ ചിലരാണ് ഇതിന്റെ പിന്നിലെന്നും ജബരാജ് ഇവര്‍ക്കായി കുറ്റമേറ്റതാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.