ചുരുക്കം മലയാള ചിത്രങ്ങളിലൂടെ പേരെടുത്ത നടിയായി മാറിയ ആളാണ് ശില്‍പബാല. 2016 ആഗസ്റ്റിലായിരുന്നു ശില്‍പയും കാസര്‍കോഡ് സ്വദേശിയുമായ ഡോ വിഷ്ണു ഗോപാലും തമ്മിലുള്ള വിവാഹം നടന്നത്. ഇതിന് പിന്നാലെ അധികം വൈകാതെ ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞു യാമികയും എത്തി. ഇപ്പോള്‍ ദമ്പതികളുടെ മകളുടെ രണ്ടാം പിറന്നാളിന്റെ ആഘോഷചിത്രങ്ങളാണ് വൈറലാകുന്നത്.
അവതാരകയായും നടിയായുമെല്ലാം തിളങ്ങിനിന്ന സമയത്തായിരുന്നു ശില്‍പയുടെ വിവാഹം. ജീവിതത്തില്‍ വളരെ എന്‍ജോയ് ചെയ്ത് നടന്ന ശില്‍പയുടെ വിവാഹവും കുഞ്ഞുമൊക്കെ നേരേത്തെയായിരുന്നു. എങ്കിലും അമ്മയായതില്‍ ഏറെ സന്തോഷിക്കുന്ന ആളാണ് ശില്‍പ. ഓരോ നിമിഷവും അത് ആസ്വദിക്കുന്ന താരം മകളുടെ വിശേഷങ്ങളെല്ലാം എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിലാവുള്ള രാത്രി എന്ന് അര്‍ഥമുള്ള യാമിക എന്നാണ് കുഞ്ഞിന് ശില്‍പ ഇട്ട പേര്. മകളുടെ രണ്ടാം പിറന്നാള്‍ അടുത്ത സുഹൃത്തുകള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് താരം ആഘോഷിച്ചത്.
തമിഴ്‌നാട്ടിലെ മഹാബലിപുരത്തെ റാഡിസണ്‍ ബ്ലു റിസോര്‍ട്ടിലായിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍ നടന്നത്. പിങ്ക് നിറത്തിലെ ഫ്രോക്കണിഞ്ഞ് സുന്ദരിക്കുട്ടിയായിട്ടാണ് യാമികയെ പിറന്നാള്‍ ദിനം ശില്‍പ ഒരുക്കിയത്. ശില്‍പയും വിഷ്ണുവും ചുവന്ന നിറത്തിലെ സ്വെറ്റ് ഷര്‍ട്ടുകളാണ് തെരെഞ്ഞെടുത്തത്. മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവച്ച് ശില്‍പ പറഞ്ഞതും ശ്രേദ്ധയമാകുകയാണ്. രണ്ടുവര്‍ഷവും പത്തുമാസവും മുമ്പ് നീ എന്നിലേക്ക് എത്തിയത് ഒരു കിറ്റിലെ രണ്ടുവരകള്‍ പോലെയാണെന്നാണ് ശില്‍പ പറയുന്നത്.
നീ എന്റെ ജീവിതത്തിലെത്തിയപ്പോള്‍ ഞാന്‍ വളരെ ശക്തയായ സ്ത്രീയായി മാറി. പക്ഷേ ചെറിയ കാര്യങ്ങള്‍ക്ക് പോലും ഞാന്‍ കരഞ്ഞുപോകുമ്പോള്‍ അമ്മ ആശ്വസിപ്പിച്ചിരുന്നത് അതാണ് മോളെ മാതൃത്വം എന്ന് പറഞ്ഞാണ്. യാമികേ നീ എന്റെ എല്ലാമാണ്. നീ ഇത് വര്‍ഷങ്ങള്‍ക്ക് ശേഷം വായിക്കുമ്പോള്‍ നീ മനസിലാക്കണം ഈ പോസ്റ്റ് എഴുതാന്‍ വേണ്ടി നിന്നെ ഉറക്കാനായി ഞാന്‍ 8 താരാട്ടുപാട്ടുകള്‍ പാടുകയും ഒപ്പം രണ്ടു കഥകളും നാളെ നിന്നെ പുറത്തുകൊണ്ടുപോകാമെന്ന് വാഗ്ദാനവും നല്‍കിയിരുന്നു എന്ന്.
പക്ഷേ നീ ഉറങ്ങിയപ്പോള്‍ നാളെ രാവിലെ നീ എണീറ്റ് ഗുഡ്‌മോണിങ്ങ് ചിക്കൂ എന്ന് പറയുന്നത് കേള്‍ക്കാനായി ഞാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് എന്നാണ് മകളുടെ ചിത്രം പങ്കുവച്ച് ശില്‍പ കുറിച്ചത്. ബന്ധുക്കളും സുഹൃത്തുകളുമെല്ലാം ചുവന്ന ടീ ഷര്‍ട്ടില്‍ എത്തിയാണ് യാമികയുടെ ബര്‍ത്ത് ഡേ ആഘോഷമാക്കിയത്. ചിത്രങ്ങള്‍ കാണാം.