സ്വന്തമായി വീടില്ല; റിയല്‍ എസ്റ്റോറ്റോ ക്രിപ്‌റ്റോയോ ഇല്ല; എന്റെ പണം എങ്ങനെ ചെലവഴിക്കണമെന്ന് ഞാന്‍ തീരുമാനിക്കില്ല;എല്ലാ സാമ്പത്തിക കാര്യങ്ങളും നോക്കുന്നത് അച്ഛനാണ്; നടന്‍ സിദ്ധാര്‍ത്ഥ് പങ്ക് വച്ചത്

Malayalilife
 സ്വന്തമായി വീടില്ല; റിയല്‍ എസ്റ്റോറ്റോ ക്രിപ്‌റ്റോയോ ഇല്ല; എന്റെ പണം എങ്ങനെ ചെലവഴിക്കണമെന്ന് ഞാന്‍ തീരുമാനിക്കില്ല;എല്ലാ സാമ്പത്തിക കാര്യങ്ങളും നോക്കുന്നത് അച്ഛനാണ്; നടന്‍ സിദ്ധാര്‍ത്ഥ് പങ്ക് വച്ചത്

തെന്നിന്ത്യന്‍ സിനിമാ താരമായ സിദ്ധാര്‍ത്ഥ് ഇക്കഴിഞ്ഞ ദിവസമാണ് അഭിനേത്രിയായ അദിതി റാവുവിനെ വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിനും ഡേറ്റിംഗിനുമൊടുവിലാണ് ഇവര്‍ ജീവിതപങ്കാളിയായി പരസ്പരം സ്വീകരിച്ചത്. രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്. തങ്ങളുടെ വിവാഹത്തിന്റെയും ആഘോഷങ്ങളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ താരദമ്പതിമാര്‍ പങ്കുവച്ചിട്ടുണ്ട്. 

ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സിദ്ധാര്‍ത്ഥ്. വിവാഹ ശേഷവും തന്റെ ജീവിതം പഴയത് പോലെ തന്നെയാണെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു.

'രണ്ട് വ്യത്യസ്ത നഗരങ്ങളില്‍ വര്‍ക്ക് ചെയ്യുന്ന നടന്‍മാരാണ് ഞങ്ങള്‍ ഇപ്പോഴും. മൂന്ന് നഗരങ്ങളിലായി മൂന്ന് വീടുകള്‍ ഞങ്ങള്‍ക്കുണ്ട്. സമയം കിട്ടുമ്പോഴെല്ലാം ഞങ്ങള്‍ ഒരുമിച്ചാണ്. വിവാഹത്തിന് മുമ്പുള്ളത് പോലെ തന്നെയാണ് ഇപ്പോഴും. ഒരുമിച്ച് സമയം ചെലവഴിക്കാന്‍ പരമാവധി ശ്രമിക്കുന്നത്. ഭാവിയെക്കുറിച്ച് അധികം ചിന്തിക്കുന്ന ആളല്ല ഞാന്‍. 

ഈ നിമിഷത്തെക്കുറിച്ചാണ് ചിന്തിക്കുക. 20 വര്‍ഷത്തെ അനുഭവത്തിലൂടെ കഴിഞ്ഞ കാലത്തെക്കുറിച്ച് ചിന്തിക്കുന്നത് നിര്‍ത്തി. 22 വര്‍ഷത്തില്‍ ഞാന്‍ കടമെടുത്തിട്ടില്ല. വീടും സ്ഥലവും ഒന്നുമെനിക്കില്ല. എല്ലാം സേവിംഗ്‌സ് ആണ്. ചില നിക്ഷേപങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ എനിക്ക് സ്വന്തമായി വീടില്ല. റിയല്‍ എസ്റ്റോറ്റോ ക്രിപ്‌റ്റോയോ ഇല്ല.

ഞാന്‍ സമ്പാദിച്ച പണം കെട്ടി വെച്ചാണ് ചിത്ത എന്ന സിനിമ നിര്‍മ്മിച്ചത്. സിനിമയില്‍ നിന്ന് ലഭിച്ച പണം സിനിമയിലേക്ക് തന്നെ പോകുന്നു.  എനിക്ക് ആകെയുള്ള ബിസിനസ് ഇ ടാക്കി എന്റര്‍ടെയ്ന്‍മെന്റ് എന്ന പ്രൊഡക്ഷന്‍ ഹൗസാണ്. അതെന്റെ കുഞ്ഞാണ്. മറ്റുള്ളവരുടെ സ്റ്റാര്‍ട്ട് അപ്പില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ മാത്രം അഡ്വാന്‍സ് തിങ്കിംഗ് ഒന്നും എനിക്കില്ല.

എന്റെ പണം എങ്ങനെ ചെലവഴിക്കണമെന്ന് ഞാന്‍ തീരുമാനിക്കില്ല. എനിക്കതിന് അനുവാദമില്ല. കാരണം ആര്‍ട്ടിസ്റ്റിന്റെ കൈയില്‍ പണം കൊടുത്താല്‍ അവന്‍ കാലിയാക്കും. അതിനൊരു സിഎഫ്ഒ വേണം. പ്രൊഡക്ഷന്‍ ഹൗസിന്റെ സിഎഫ്ഒ എന്റെ പിതാവാണ്. അച്ഛന്റെ പ്രായം 80 വയസിന് മുകളിലാണ്. എന്റെ എല്ലാ സാമ്പത്തിക കാര്യങ്ങളും നോക്കുന്നത് അച്ഛനാണ്.

ഒരു സ്റ്റാര്‍ട്ട് അപ്പ് നിക്ഷേപത്തിന് എന്നെ വേണമെങ്കില്‍ നിങ്ങള്‍ക്ക് പറഞ്ഞ് കണ്‍വിന്‍സ് ചെയ്യാം. എന്നാല്‍ അച്ഛന്റെ ചോദ്യങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ ഓടും. സിനിമാ രംഗത്തെ പല സീനിയര്‍ വ്യക്തികള്‍ക്കും അദ്ദേഹം മെന്ററാണ്. ഞങ്ങളുടെ പ്രൊഡക്ഷന്‍ ഹൗസില്‍ വര്‍ക്ക് ചെയ്യുകയാണെങ്കില്‍ ആദ്യം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്യും. അതിന് ശേഷം ടിഡിഎസ്, ജിഎസ്ടി എല്ലാം പറഞ്ഞ് തരും.

എല്ലാ പേയ്‌മെന്റുകളും ഓണ്‍ലൈനായിരിക്കും. ആരും ഇതുവരെ ഞങ്ങളോട് ശമ്പളം ചോദിച്ചിട്ടില്ല. എപ്പോള്‍ ഷൂട്ടിന് വരുന്നോ രണ്ട് മണിക്കൂറിനുള്ളില്‍ അക്കൗണ്ടിലേക്ക് പണം വരും. ഒരു രൂപ കുറവുണ്ടെന്ന് പോലും ഈ 12 വര്‍ഷങ്ങള്‍ക്കിടെ ആരും പരാതി പറഞ്ഞിട്ടില്ല....'' സിദ്ധാര്‍ത്ഥ് പറയുന്നു. മദന്‍ ഗൗരിയുമായുള്ള അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

siddharth opens up about his life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES