മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലെത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മറിയായ താരമാണ് ശ്വേത മേനോന്‍. മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത അനശ്വരം എന്ന ചിത്രത്തിലൂടെയാണ് ശ്വേത മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ബോളിവുഡില്‍ ഉള്‍പ്പെടെ ശ്വേത തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ ശ്വേത മേനോനെ വെച്ച് കള്ളിയങ്കാട്ട് നീലിയുടെ കണ്‍സപ്റ്റ് ആര്‍ട്ട് ചെയ്തിരിക്കുകയാണ് ഗ്രാഫിക് ഡിസൈനര്‍ ആ സുജിത് കെ.ജെ. ശ്വേതയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ശ്വേതയെ ടാഗ് ചെയ്തുകൊണ്ടാണ് സുജിത് ഫോട്ടൊ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. പിന്നാലെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായത്.
സുജിത്തിന്റെ പോസ്റ്റ് ഇങ്ങനെ
concept art of കള്ളിയങ്കാട്ട് നീലി
ഒരുകാലത്ത് ബാല്യകൗമാരങ്ങളുടെ പേടിപ്പെടുത്തുന്ന കഥാരുപമായിരുന്നു കള്ളിയങ്കാട്ട് നീലി. രാത്രികാലങ്ങളില്‍ സഞ്ചരിയ്ക്കുന്ന പുരുഷന്‍മാരെ വശീകരിച്ചുകൊണ്ടുപോയി രക്തം ഉറ്റിക്കുടിയ്കുന്ന ആറു വിരലുകളുള്ള ഭീകര യക്ഷി ..ആതാണ് ഒറ്റവാക്കില്‍ കള്ളിയങ്കാട്ട് നീലി.. സ്ത്രീ ലമ്പടന്‍മാരായ നൂറ് കണക്കിന് പുരുഷന്‍മാരെ അവള്‍ നെഞ്ച് പിളര്‍ന്ന് രക്തം ഊറ്റിക്കുടിച്ച് കൊന്നിട്ടുണ്ടെന്നാണ് ഐതീഹ്യം.