കാലിക പ്രസ്‌കതമായ വിഷയങ്ങളെ നര്‍മ്മരൂപത്തില്‍ പ്രേക്ഷകരിലേക്ക് എത്തിച്ച് വിജയം കൈവരിച്ച സീരിയലാണ് മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായം. മറിമായത്തിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അത്തരത്തില്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരങ്ങളില്‍ ഒരാളാണ് മണ്ഡോദരി. മണ്ഡോദരിയെ അവതരിപ്പിക്കുന്ന നടി സ്‌നേഹ ശ്രീകുമാറിന് വിവാഹം എന്ന വാര്‍ത്തയാണ് ഇപ്പോഴെത്തുന്നത്. സിനിമാ സീരിയല്‍ രംഗത്ത് നിന്നുള്ള ആളെ തന്നെയാണ് മണ്ഡോദരി വിവാഹം കഴിക്കുന്നത്. നടന്‍ ശ്രീകുമാറാണ് സ്‌നേഹയെ താലിചാര്‍ത്താന്‍ ഒരുങ്ങുന്നതെന്നതാണ് ഇപ്പോള്‍ ആരാധകരെ അമ്പരപ്പിക്കുന്നത്. മറിമായത്തിലെ ലോലിതനായി പ്രശസ്തനാണ് ശ്രീകുമാര്‍. മെമ്മറീസ് ഉള്‍പെടെയുള്ള ചിത്രങ്ങളില്‍ ശ്രദേധവേഷങ്ങള്‍ അവതരിപ്പിച്ച ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.
ശ്രീകുമാറും സ്‌ഹേനഹയും വിവാഹിതരാകാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത കാട്ടുതീപോലെയാണ് സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നത്. ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം.വിവാഹക്കാര്യം താരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സ്‌നേഹ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച വിഡിയോയും ശ്രദ്ധേനേടുകയാണ്. മറിമായത്തിന്റെ ഒരു പഴയ എപ്പീസോഡ് ഭാഗമാണ് ഇത്. ലോലിതനും മണ്ഡോദരിയും തമ്മിലുള്ള ഫോണ്‍ സംഭാഷണ രംഗമാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാന്‍ ഇതിനോടകം 25ലധികം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
കഥകളിയും ഓട്ടന്‍തുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്.അഭിനയത്തില്‍ തന്റേതായ തന്മയത്വം നിലനിര്‍ത്തിക്കൊണ്ട് ഒരു അഭിനയ രീതി കൊണ്ടുവന്ന സ്‌നേഹ മറിമായത്തിലൂടെ കൂടുതല്‍ പ്രേക്ഷക പ്രീതിനേടി. മറിമായത്തിന് പിന്നാലെ കൈരളി ടീവിയില്‍ സംപ്രേഷണം ചെയ്യുന്ന സിനിമ അക്ഷേപഹാസ്യമായ ലൗഡ്‌സ്പീക്കര്‍ എന്ന പരിപാടിയിലും ശ്രദ്ധേയമായ അവതരമം നടത്തി. വെകാതെ മലയാള സിനിമയിലും സ്‌ഹേനയ്ക്ക് ഒട്ടനവധി അവസരങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചു. ഹാസ്യ താരം, നര്‍ത്തകി എന്നീ നിലകളില്‍ സ്‌നേഹ മാറ്റിനിര്‍ത്താന്‍ ആകാത്ത പ്രതിഭയായി മാറിക്കഴിഞ്ഞു. മിനി സ്‌ക്രീനിലെ ഈ താരജോഡികള്‍ ജീവിതത്തിലും ഒന്നാകാന്‍ ഒരുങ്ങുമ്പോള്‍ ആശംസ നേര്‍ന്ന് പ്രേക്ഷകര്‍ രംഗത്തെത്തിയിക്കുകയാണ്.