വടക്കന്‍ മലബാറിന്റെ പശ്ചാതലത്തില്‍ ഒരുക്കിയതാണ് കിസ്മത്ത്. ഏറെ അഭിനന്ദനങ്ങള്‍ വാങ്ങിയിരുന്ന ചിത്രമാണ് ശ്രൂതി മേനോന്‍ നായികയായ കിസ്മത്. എന്നാല്‍ ചിത്രത്തിലേക്ക് നായികയായി തന്നെയായിരുന്നില്ല ആദ്യം നിശ്ചയിച്ചിരുന്നതെന്നാണ് നായികയായ ശ്രൂതി പറയുന്നത്. എന്നാല്‍ ചിത്രത്തിലെ നായിക കഥാപാത്രം ദളിത് ആയതിനാല്‍ ചിത്രത്തിലേക്ക് സമീപിച്ച നായികമാര്‍ പിന്‍മാറിയതാണെന്ന് ശ്രുതി പറഞ്ഞു.
മനോരമഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രൂതിയുടെ വെളിപ്പെടുത്തല്‍. കിസ്മത്ത് സത്യത്തില്‍ ഒരു ഭാഗ്യമായിരുന്നെന്നും മനോഹരമായ ഒരു പ്രണയകഥയായിരുന്നു അതെന്നും ശ്രുതി പറഞ്ഞു. മനുഷ്യരെ താഴ്ന്ന ജാതി ഉയര്‍ന്ന ജാതി എന്നൊക്കെ പറഞ്ഞ് വേര്‍തിരിക്കുന്നത് അസാധാരണമായ കാര്യമാണ്. കിസ്മത്തില്‍ അവര്‍ എന്നെയായിരുന്നില്ല നായികയാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ചിത്രത്തിന്റെ അണിയറക്കാര്‍ തേടി ചെന്ന നടിമാരൊക്കെ അനിത എന്ന കഥാപാത്രം ഒരു ദളിത് പെണ്‍കുട്ടിയുടേതാണെന്ന് അറിഞ്ഞപ്പോള്‍ പറ്റില്ല പറഞ്ഞു. ഏറ്റവുമൊടുവിലാണ് സംവിധായകനായ ഷാനവാസ് ബാവക്കുട്ടി എന്റെയടുത്ത് വരുന്നത്. ഈ കഥാപാത്രം വേണ്ടെന്നു വച്ചവരോടൊക്കെ എനിക്ക് നന്ദിയുണ്ട്. അതു കൊണ്ട് മാത്രമാണ് എനിക്ക് കിസ്മത്തില്‍ നായികയാകാന്‍ സാധിച്ചത്. ശ്രുതി പറഞ്ഞു.
ചിത്രത്തിനായി അണിയറപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ സിനിമാ മേഖലയില്‍ നിന്നു തന്നെയുള്ള ഒരുപാട് ആളുകള്‍ തന്നെ വിളിച്ചെന്നും അത് ചെയ്യേണ്ട എന്നു പറഞ്ഞെന്നും ശ്രുതി പറഞ്ഞു.എങ്ങനെയാണ് ദളിത് പെണ്‍കുട്ടിയായി അഭിനയിക്കുക ? എന്തിനാണ് അത്തരത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ? ഇങ്ങനെ പലതും പറഞ്ഞ് പലരും തന്നെ പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചെന്നും. ഇതൊക്കെ കേട്ടതോടെ തനിക്കൊരു വാശിയായെന്നും ശ്രുതി പറഞ്ഞു.
മനുഷ്യരെ ജാതി പറഞ്ഞ് വേര്‍തിരിക്കുന്നത് എന്തിനാണെന്ന് എനിക്ക് ഇതു വരെ മനസ്സിലായിട്ടില്ല. അതിനു പിന്നിലെ ഘടകവും ഇതു വരെ പിടികിട്ടിയിട്ടില്ലെന്നും പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചപ്പോള്‍ അതൊരു വാശിയായി അങ്ങനെ ആ സിനിമ ചെയ്യാന്‍ തീരുമാനിച്ചെന്നും ശ്രുതി പറഞ്ഞു. ംവീ ആണ് ശ്രുതിയുടെതായി തിയേറ്ററില്‍ എത്തിയ പുതിയ ചിത്രം. അഭിയുടെ മകന്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്ത അവതരിപ്പിക്കുന്നത്.