മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റെയും പാര്‍വ്വതിയുടെയും. പ്രിയപ്പെട്ടതിനൊപ്പം തന്നെ ഏറ്റവും വലിയ മാതൃകാ താരകുടുംബം കൂടെയാണ് ഇവരുടെത്. ഇത്രയും വര്‍ഷക്കാലം യാതൊരു പരിഭവങ്ങളും ഇല്ലാതെയാണ് ഇവരുടെ കുടുംബജീവിതം മുന്നോട്ട പോയത്. പാര്‍വ്വതിക്കും ജയറാമിനും ലഭിക്കുന്ന അതേ പരിഗണന തന്നെയാണ് മക്കളായ കാളിദാസിനും മാളവികയ്ക്കും കിട്ടുന്നത്. അച്ഛനും അമ്മയ്ക്കും പിന്നാലെ മകന്‍ കാളിദാസനും സിനിമയില്‍ മുഖം കാണിച്ചപ്പോള്‍ ആരാധകര്‍ അത് ഏറ്റെടുത്തു. ഇപ്പോള്‍ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് കാളിദാസ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോള്‍ വിഷു പ്രമാണിച്ച് തന്റെ ആരാധകര്‍ക്കായി കാളിദാസ് പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.
വിഷു വിരുന്നാണ് കാളിദാസ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. വിഷു വിഭവങ്ങള്‍ ഒരുക്കുന്നതും. അവയെല്ലാം ഓരോന്നായി പാത്രങ്ങളിലേക്ക് പകര്‍ന്ന് വെയ്ക്കുന്നതുമെല്ലാമാണ് വീഡിയോയില്‍ ഉള്ളത്. പച്ചക്കറി അരിയുന്നത് കാണിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അവിയലിനുള്ള കഷ്ണങ്ങള്‍ അരിയുന്നതും. ഇതിന് പുറമേ മോരു കറി, പരിപ്പ് കറി, സാമ്പാര്‍, പായസം, വെണ്ടയ്ക്കാ കറി തുടങ്ങിയ വിഭവങ്ങള്‍ തയ്യാറാക്കുന്നതുമെല്ലാം വീഡിയോയില്‍ കാണിക്കുന്നു. വിഭവങ്ങള്‍ തയ്യാറാക്കുന്നത് കാണിക്കുന്നുണ്ടെങ്കിലും ഉണ്ടാക്കുന്നയാളുടെ കൈമാത്രമേ കാണാന്‍ കഴിയുന്നുള്ളു. മുഖം കാണിക്കുന്നേയില്ല. മുഖം ഇല്ലെങ്കിലും എല്ലാം തയ്യാറാക്കുന്നത് അമ്മയാണെന്ന് വീഡിയോയുടെ ക്യാപ്ഷനില്‍ കാളിദാസ് തന്നെ കുറിച്ചിട്ടുമുണ്ട്. പാചകത്തിനിടെ ഉണ്ടാക്കിയ വിഭവങ്ങള്‍ പാര്‍വ്വതി രുചിച്ചും നോക്കുന്നുണ്ട്. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കാണാന്‍ രസമേറുന്നതാണ്. മാത്രമല്ല അടുക്കളയില്‍ നിറയെ പച്ചക്കറികളും അതിനടുത്തായി കണിക്കൊന്ന ഇരിക്കുന്നതും കാണാം. ഹാപ്പി വിഷും ഇത് അമ്മയുടെ വകയുള്ള ഞങ്ങളുടെ വിഷു ഊണ് എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് കാളിദാസ് കുറിച്ചിരിക്കുന്നത്.
വീഡിയോ പങ്കുവെച്ച് നിമിഷ നേരത്തിനുള്ളില്‍ ആരാധകര്‍ പോസ്റ്റ് ഏറ്റെടുക്കുകയായിരുന്നു. താരങ്ങളുള്‍പ്പെടെ നിരവധി ആരാധകരാാണ് വിഷു വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. നടി നവ്യ നായര്‍, അനെയ്ക്ക, പ്രിയാമണി, ഗായിക സിത്താര കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ലൗവ്‌ലി വീഡിയോ എന്നാണ് നവ്യ കമന്റ് ചെയ്തിരിക്കുന്നത്. ഹാപ്പി വിഷുവെന്നും എല്ലാവരെയും വിഷ് ചെയ്യുവെന്നുമാണ് പ്രിയാമണിയുടെ കമന്റ് . ഇതിന് പുറമേ മറ്റ് ആരാധകരും കമന്റുമായി എത്തിയിട്ടുണ്ട്. പപ്പടം ഇല്ലേ ദാസാ പിന്നെ അമ്മയുടെ മുഖം കൂടെ കാണിക്കാമായിരുന്നു എന്നാണ് ഒരു ആരാധകന്റെ കമന്റ്. ഒരു പച്ചക്കറി കടയിലേക്ക് നോക്കുന്ന പോലെയുണ്ടെന്ന അച്ഛന്‍ ജയറാമിന്റെ തന്നെ ഫേമസ് ഡയലോഗാണ് മറ്റൊരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇതിനെല്ലാം ഇടയിലും മാളവികയെ ചോദിക്കുന്നവരും ഉണ്ട്. ചക്കി എവിടെയെന്നും കല്ല്യാണം ആയോയെന്നുമാണ് അവര്‍ക്ക് അറിയേണ്ടത്. കാളിദാസ് പങ്കുവെച്ച വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.
RECOMMENDED FOR YOU:
no relative items