വിമണ്‍ ഇന്‍ കലക്ടീവ് സിനിമയിലെ സ്ത്രികളുടെ പ്രശ്‌നത്തിനായി മുന്നിട്ട് നില്‍ക്കുമ്പോള്‍ സിനിമാ മേഖലയില്‍ ആണ്‍പെണ്‍ ചേരി തിരിവിന്റേയും പെണ്‍ സംഘടനയുടേയും ആവശ്യമില്ലെന്ന അഭിപ്രായവുമായി രംഗത്തത്തിയിരിക്കുകയാണ് ശ്വേതാ മേനോന്‍. ഞാന്‍ എന്റെ അമ്മ എന്റെ മകള്‍ എന്നതാണ് എന്റെ വിമണ്‍ കളക്ടീവെന്നും ശ്വേത പറയുന്നു. ബിഗ് ബോസിലെ അനുഭവങ്ങളെക്കുറിച്ചും ശ്വേത പ്രതികരിക്കുന്നുണ്ട്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്വേത അഭിപ്രായം പങ്കുവെച്ചത്.
താരസംഘടനയിലെ ആണ്‍ മേല്‍കോയിമക്കെതിരേയും സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരേയും ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയ സംഘടനയാണ് വുമണ്‍ ഇന്‍ സിനിമാ കളക്ടീവ്. നടി ആക്രമിക്കപ്പെട്ട വിഷയത്തിലുള്‍പ്പടെ ശക്തമായ നിലപാട് എടുത്താണ് സംഘടന മുന്നോട്ട് വന്നത്. ദിലീപ് വിഷയത്തില്‍ അമ്മയില്‍ നിന്ന് ദിലീപിന്റെ രാജി വരെ എത്തിക്കാന്‍ വുമണ്‍ ഇന്‍ സിനിമാ കളതക്ടീവിന് സാധിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ അത്തരം ഒരു സ്ത്രി-പുരുഷ വ്യത്യാസത്തിന്റെ ആവശ്യമില്ലെന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ശ്വേത മേനോന്‍.
ഞാന്‍ എന്റെ അമ്മ, എന്റെ മക്കള്‍ എന്ന ചിന്താഗതിയാണ് എന്റെ വിമണ്‍ കലക്ടീവ്. ആണ്‍ പെണ്‍ വിഭജനത്തിന് എനിക്ക് താത്പര്യമില്ലെന്നും ശ്വേത പറയുന്നു. എനിക്ക് എന്ത് പറയാന്‍ ഉണ്ടെങ്കിലും ഞാന്‍ മാത്രം മതി. മറ്റൊരു സംഘടനയുടെ ആവശ്യമില്ല. ബിഗ്‌ബോസ് അണുഭവങ്ങള്‍ മികച്ചതാിരുന്നെന്നും ശ്വേത പ്രതികരിച്ചു. അത് പ്ലാനിങ് ആയിരുന്നോ എന്നതിനെ കുറിച്ച് എനിക്ക് വ്യക്തമായി അറിയില്ല. പക്ഷേ അത് എനിക്ക ഓക്കെയല്ലായിരുന്നു. ചിലരൊക്കെ വളരെ ആര്‍ട്ടിഫിഷ്യല്‍ ആയിരുന്നു. കുറച്ചു കൂടി സീക്രട്ട് ആകാം എന്നുള്ള ആഭിപ്രായ ക്യാമറകള്‍ക്ക് മുന്നില്‍ നില്‍ക്കാന്‍ വേണ്ടി എന്തൊക്കേയോ കാട്ടി കൂട്ടുന്നു. ചിലര്‍ ക്യാമറക്കായി മാത്രം ജീവിക്കുന്നവരാണെന്നും ശ്വേത പറയുന്നു.