കൊമേഴ്‌സ്വല്‍ സിനിമകള്‍ കീഴടക്കുന്ന മലയാളം ഇന്‍ഡസ്ട്രിയില്‍ ചെറിയ സിനിമ സമ്മാനിച്ച വലിയ വിജയമാണ് ഇസഹാക്കിന്റെ ഇതിഹാസം.മലയോര മേഖലയിലെ പഴയ പള്ളിയിലെ പുരോഹിതനായി സിദ്ദിഖ് ചിത്രത്തിലെത്തുന്നത്. സിദ്ദിഖഇനെ കൂടാതെ ഫഹദ് മാനുവല്‍, കലാഭവന്‍ ഷാജോണ്‍, നെല്‍സണ്‍ ശൂരനാട്, പ്രദീപ് കോട്ടയം തുടങ്ങിയ താരനിരയാണ് ചിത്രത്തിലെത്തിയത്. റിലീസ് പിന്നിട്ട ഒരാഴ്ച കഴിയുമ്പോള്‍ ചിത്രത്തിന് ലഭിച്ച അംഗീകാരത്തില്‍ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സിദ്ദിഖും. വ്യത്യസ്ഥമായ ഒരു കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെടുന്നതെന്നും താരം പറയുന്നു.
വലിയതാരനിരയില്ലാതെ മികച്ച വിജയം കൈവരിച്ചപ്പോള്‍ കഥ അവതരിപ്പിക്കപ്പെടുന്ന പ്രമേയവും വേറിട്ട് നില്‍ക്കുന്നതായി സിദ്ദിഖ് പറയുന്നു. സിനിമ എന്ന വലിയ സ്വപ്‌നം വിജയം കണ്ടതിന്റെ സന്തോഷമാണ് സംവിധായകന്‍ ആര്‍.കെ അജയകുമാറും മലയാളി ലൈഫിനോട് പങ്കുവച്ചത്. 20 വര്‍ഷം നീണ്ടുനിന്ന മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നുമാണ് രചനയും സംവിധാനവും ഒരുക്കി ഇസഹാക്കിന്റെ ഇതിഹാസം അരങ്ങിലെത്തിച്ചത്. വിലയ ബജറ്റ് ചിത്രത്തിനൊപ്പം ഇസഹാക്കിന് പിടിച്ച് നില്‍ക്കാന്‍ കഴിയുമോ എന്നതായിരുന്നു ആദ്യം നേരിട്ട വെല്ലുവിളിയെന്നും സംവിധായകന്‍ അജയകുമാര്‍ പ്രതികരിക്കുന്നു.ചിത്രത്തിന്റെ പോസ്റ്ററുകളില്‍ നിഗൂഡമായിരുന്നെങ്കിലും ഇവയില്‍ നിന്ന് ഏറെ വ്യത്യസ്ഥത ചിത്രം പുറത്തിറങ്ങി കഴിയുമ്പോള്‍ നല്‍കും.
സിനിമയിലെ നായകന്‍ ഭഗത് മാനുവലാണ്. ഗ്രിഗറി എന്ന കഥാപാത്രമായിട്ടാണ് ഭഗത് ചിത്രത്തിലെത്തുന്നത്. തുടക്കത്തില്‍ ഒരു പ്രണയകഥ ആയി പുരോഗമിക്കുന്ന ചിത്രം പിന്നീട് അതിന്റെ സ്വഭാവം മാറ്റുന്നു. എന്നാലും സിനിമ ഗ്രിഗറിയിലൂടെയാണ് പറഞ്ഞുപോകുന്നത്. ഇവയ്ക്ക് പുറമേ നെല്‍സണ്‍ ശൂരനാട് പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നുണ്ട്.
വില്ലടിച്ചാന്‍ പാട്ട് വന്ന വഴി അപ്രതീക്ഷിതം- നെല്‍സണ്‍ ശൂരനാട്
ഗോകര്‍ണത്തങ്ങ് നിന്നേ.... വീരന്‍ പരശുരാമന്‍... കോടാലി കൊണ്ടെറിഞ്ഞ്.. ഈ കേരളം പടുത്തുയര്‍ത്തി... വില്ലടിച്ചാന്‍ പാട്ടിന്റെ ഓര്‍മകള്‍ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിച്ചാണ് ഗോപി സസുന്ദര്‍ സാര്‍ ഒരുക്കിയ ഇസഹാക്കിന്റെ ഇതിഹാസം എന്ന സിനിമയില്‍ പാടാന്‍ എനിക്ക് അവസരം ലഭിച്ചത്. ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു റോള്‍ ഞാന്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്.
യാചകന്റെ റോളിലാണ് ഞാന്‍ ഈ ചിത്രത്തില്‍ എത്തുന്നത്. ചെറിയവേഷം ലഭിച്ചത് തന്നെ സംവിധായകന്‍ അജയകുമാര്‍ വഴിയാണ്. അന്തസുള്ള പിച്ചക്കാരന്റെ റോളാണ് ചിത്രത്തില്‍ ലഭിച്ചത്. കലാകാരനായ യാചറോളായതഡ് കൊണ്ടാകണം അദ്ദേഹം എന്നെ തിരഞ്ഞെടുത്തത്.
വില്ലടിച്ചാന്‍ പാട്ടില്‍ പാടി അഭിനയിക്കാന്‍ ലഭിച്ചത് വലിയ ഭാഗ്യം തന്നെയാണ്. ഒറ്റ ഷോട്ടിലാണ് ഈ ഗാനം പുറത്തിറങ്ങിയത്. മികച്ച പ്രതികരണം തന്നെ പുറത്തുവരുന്നതില്‍ സന്തോഷമുണ്ട്. കുട്ടികള്‍ക്കടക്കം കുടുംബസമേതം കാണാന്‍ കഴിയുന്ന സിനിമയാണ് ഇത്. നന്ദമയുടെ സന്ദേശം പങ്കുവയ്ക്കുന്ന ചിത്രം കൂടിയാണ് ഇതെന്നും താം പറയുന്നു.