Latest News

അച്ഛനോട് മാത്രല്ല എന്നോടും ചെയ്തത് ക്രൂരത; തന്റെ അവസരങ്ങള്‍ മുകേഷ് തട്ടിത്തെറിപ്പിച്ചു; ഉരസാന്‍ നിന്നാല്‍ ജീവിതം ഇരുളടഞ്ഞതാകുമെന്ന് പ്രതികരണവും; താരസംഘടനയെ പൊളിച്ചടുക്കി ഷമ്മി തിലകന്‍

Malayalilife
അച്ഛനോട് മാത്രല്ല എന്നോടും ചെയ്തത് ക്രൂരത; തന്റെ അവസരങ്ങള്‍ മുകേഷ് തട്ടിത്തെറിപ്പിച്ചു; ഉരസാന്‍ നിന്നാല്‍ ജീവിതം ഇരുളടഞ്ഞതാകുമെന്ന് പ്രതികരണവും; താരസംഘടനയെ പൊളിച്ചടുക്കി ഷമ്മി തിലകന്‍

ഡബ്ലുസിസിസക്കെതിരെ അമ്മയ്ക്ക് വേണ്ടി ഇന്നലെ സിദ്ധിഖും കെപിഎസി ലളിതയും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലെ വാദങ്ങളെ തള്ളി ഷമ്മി തിലകനും രംഗത്ത്. മലയാള സിനിമയില്‍ അവസര നിഷേധമില്ലെന്ന സിദ്ദിഖിന്റെ വാക്കുകള്‍ക്ക് നേരെയാണ് ഷമ്മി തിലകന്‍ രൂക്ഷമായ പ്രതികരിച്ചിരിക്കുന്നത്.സംവിധായകന്‍ വിനയന്റെ പടത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയ തന്നെ അത് തിരിച്ചു കൊടുപ്പിച്ചതും അഭിനയിക്കാന്‍ സമ്മതിക്കാത്തതും മുകേഷാണെന്നും ഷമ്മി തിലകന്‍ ആരോപിച്ചു.   

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ നടന്‍ ദിലീപിനെതിരെ വനിതാ പ്രവര്‍ത്തകര്‍ രംഗത്ത് വന്നതോടെയായിരുന്നു ഇതിന് വിശദീകരണവുമായി നടന്‍  സിദ്ദിഖും കെ.പി.എസി ലളിതയും വാര്‍ത്താ സമ്മേളനം നടത്തിയത്. വാര്‍ത്താ സമ്മേളനത്തില്‍ ഡബ്ല്യു.സി.സി ഭാരവാഹികളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചാണ് പത്രസമ്മേളനം നടത്തിയത്.  ഒരാളുടെ തൊഴില്‍ കളയുന്ന രീതി അമ്മ സ്വീകരിക്കില്ലെന്നും ദിലീപിനെ സംഘടനയില്‍ നിന്ന് വിലക്കില്ല എന്ന സിദ്ദിഖിന്റെ വിശദീകരണത്തിന് മറുപടിയുമായിട്ടാണ് ഷമ്മി തലികന്‍ രംഗത്തെത്തിയത്. തന്റെ അച്ഛനെ മാത്രമല്ല തന്നേയും സിനിമയില്‍ നിന്ന് വിലക്കുന്ന സമീപനങ്ങള്‍ അമ്മ ഭാരവാഹികള്‍ കാണിച്ചിട്ടുണ്ടെന്ന് ഷമ്മി തിലകന്‍ പറയുന്നു.


സംവിധായകന്‍ വിനയന്റെ പടത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയ തന്നെ അത് തിരിച്ചു കൊടുപ്പിച്ചതും അഭിനയിക്കാന്‍ സമ്മതിക്കാത്തതും മുകേഷാണെന്നും ഷമ്മി തിലകന്‍ ആരോപിക്കുന്നത്..സിനിമയില്‍ നിന്നും മുകേഷ് വിലക്കിയതിനു ശക്തമായ തെളിവുണ്ടെന്നും ഷമ്മി തിലകന്‍ പറഞ്ഞു. 'വിനയന്റെ ചിത്രത്തിനായി അഡ്വാന്‍സ് വാങ്ങിയതാണ്. അതെന്നെക്കൊണ്ട് നിര്‍ബന്ധിച്ച് തിരിച്ചുകൊടുപ്പിച്ചു. മുകേഷാണ് അതില്‍ ഇടപെട്ടത്. ഈ വിഷയം കോടതിയില്‍ പറഞ്ഞിട്ടുമുണ്ട്. മുകേഷ് ഇത് നിഷേധിച്ചിട്ടുമില്ല. നിഷേധിക്കാന്‍ കഴിയില്ലെന്നും ഷ്മ്മി പറയുന്നു.ഭാവി ഇരുളടഞ്ഞതാവുമെന്ന മുകേഷിന്റെ ഭീഷണി ഭയന്നിട്ടാണ് പിന്മാറിയത്. ഒരാഴ്ച മുന്‍പ് താന്‍ ചിലതു പറയാന്‍ തയ്യാറെടുത്തതാണെന്നും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് അനുനയിപ്പിച്ചതെന്നും ഷമ്മി വെളിപ്പെടുത്തി.

തനിക്ക് എ.എം.എം.എ പ്രതിമാസം 5000 രൂപ നല്‍കുന്നത് എന്തിനെന്ന് എ.എം.എം.എ വ്യക്തമാക്കണമെന്നും ഷമ്മി പറയുന്നു. സിനിമയില്‍ നിന്ന് റിട്ടയര്‍ ചെയ്യണമെന്നാണോ അമ്മ ഉദ്ദേശിക്കുന്നത്. സിനിമയില്ലാത്തതുകൊണ്ടാകണം അസോസിയേഷന്റെ റിട്ടയര്‍മെന്റ് സ്‌കീമായി ഈ തുക നല്‍കിയത്. കഴിഞ്ഞ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ അത് തിരിച്ചുനല്‍കി. എനിക്കതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞതായും ഷമ്മി വ്യക്തമാക്കി. അതിനു ശേഷം ഒന്നു രണ്ടു ഷൂട്ടിങ് സെറ്റുകളില്‍ ചില പ്രൊഡക്ഷന്‍ മാനേജര്‍മാരില്‍ നിന്നു വളരെ മോശം പെരുമാറ്റം നേരിടേണ്ടി വന്നുവെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു.

തിലകന്റെ മകനായതുകൊണ്ടാണ് എന്നോടും ഇത്തരം സമീപനം. അച്ഛനോട് ചെയ്ത തെറ്റ് കാരണം എന്നെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടും ഒരു കാരണമാകാം. മോഹന്‍ലാലിന്റെ പ്രസിഡന്റ് പദത്തില്‍ വിശ്വാസമുണ്ട്. അച്ഛന്റെ വിഷയത്തില്‍ കഴിഞ്ഞയാഴ്ചയും ലാലേട്ടനുമായി സംസാരിച്ചിരുന്നു. പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഷമ്മി അറിയിച്ചു.

Read more topics: # shammi tilakan against amma
shammi tilakan against amma

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES