Latest News

അന്നൊക്കെ ഞാനാണ് സുപ്രിയയെ ഓഫീസില്‍ ഡ്രോപ്പ് ചെയ്തിരുന്നത്; പ്രണയകാലം പങ്കുവെച്ച് പൃഥ്വി

Malayalilife
അന്നൊക്കെ ഞാനാണ് സുപ്രിയയെ ഓഫീസില്‍ ഡ്രോപ്പ് ചെയ്തിരുന്നത്; പ്രണയകാലം പങ്കുവെച്ച് പൃഥ്വി

മലയാള സിനിമയിലെ 'പവര്‍ കപ്പിള്‍' ആണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. കുറച്ചു കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍  25നാണ് ഇവര്‍ വിവാഹിതരായത്. നാലുവയസുകാരി അലംകൃതയാണ് പൃഥ്വിരാജ് സുപ്രിയ ദമ്പതികളുടെ മകള്‍. കഴിഞ്ഞ ദിവസം സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ ക്ലിപ്പിങ് ആണ് ഇപ്പോള്‍ പൃഥ്വിരാജ് ആരാധകര്‍ ഏറ്റെടുത്തത്. അയ്യ സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് എന്‍.ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സുപ്രിയയേയും തങ്ങളുടെ പ്രണയം സംബദ്ധിക്കുന്ന കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. 

തെന്നിന്ത്യയിലെ തിരക്കുള്ള നായകനായ പൃഥ്വിരാജിനേയും മുംബൈയില്‍ പത്രപ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോനേയും ഒന്നിപ്പിച്ചത് പുസ്തകങ്ങളായിരുന്നു. ഇതേക്കുറിച്ച് ഒരിക്കല്‍ പൃഥ്വിരാജ് പറഞ്ഞതിങ്ങനെ.

''തെന്നിന്ത്യന്‍ സിനിമയെക്കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സുപ്രിയ എന്നെ ആദ്യം വിളിക്കുന്നത്. അപ്പോള്‍ ഞാന്‍ ഷാരൂഖ് ഖാന്‍ അഭിനയിച്ച 'ഡോണ്‍' എന്ന ചിത്രം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ദിവസം ഞാന്‍ തിരിച്ചു വിളിച്ചപ്പോള്‍ സുപ്രിയയും അതേ ചിത്രം കണ്ടു കൊണ്ടിരിക്കുകയാണ് 'തിരിച്ചു വിളിക്കാം' എന്ന് പറഞ്ഞു.

ആ സിനിമയെക്കുറിച്ച് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി പുസ്തകങ്ങളിലും ഞങ്ങളുടെ ടേസ്റ്റ് ഒരു പോലെയാണ് എന്ന്. രണ്ടു പേര്‍ക്കും ഇഷ്ടമുള്ള പുസ്തകം അയന്‍ റാന്‍ഡിന്റെ 'ഠവല എീൗിമേശിവലമറ' ആയിരുന്നു.'', പൃഥ്വിരാജ് ഓര്‍മ്മിച്ചു.

prithviraj sukumaran and supriya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES