ഐഎഫ്എഫ്‌കെ ഓൺലൈൻ രജിസ്ട്രേഷൻ വെള്ളിയാഴ്ച മുതൽ; മുഖ്യമന്ത്രി പിണറായി വിജയൻ ഡെലിഗേറ്റ് പാസിനുള്ള തുക എ കെ ബാലന് നൽകി ആദ്യ പാസ് സ്വീകരിക്കും; 7500 പാസുകൾ, പാസൊന്നിന് 2000രൂപ; മേള ഡിസംബർ ഏഴ് മുതൽ 13 വരെ

Malayalilife
topbanner
ഐഎഫ്എഫ്‌കെ ഓൺലൈൻ രജിസ്ട്രേഷൻ വെള്ളിയാഴ്ച മുതൽ; മുഖ്യമന്ത്രി പിണറായി വിജയൻ ഡെലിഗേറ്റ് പാസിനുള്ള തുക എ കെ ബാലന് നൽകി ആദ്യ പാസ് സ്വീകരിക്കും; 7500 പാസുകൾ, പാസൊന്നിന് 2000രൂപ; മേള ഡിസംബർ ഏഴ് മുതൽ 13 വരെ

തിരുവനന്തപുരം; ഐഎഫ്എഫ്‌കെയുടെ ഡെലിഗേറ്റ് പാസിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ വെള്ളിയാഴ്ച ആരംഭിക്കും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഡെലിഗേറ്റ് പാസിനുള്ള തുകയായ 2000 രൂപ മന്ത്രി എ കെ ബാലന് നൽകി ആദ്യ പാസ് സ്വീകരിച്ചാണ് ഉദ്ഘാടനം. ഓൺലൈനായി 7500 പാസുകൾ നൽകാനാണ് തീരുമാനം.

ഈ മാസം ഒന്ന് മുതൽ ഓഫ്ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു.പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ഡെലിഗേറ്റ് പാസിന് 2000 രൂപ ഈടാക്കാൻ അക്കാദമി തീരുമാനിച്ചിരിക്കുന്നത്. 7500 പാസുകൾ അവസാനിക്കുന്നതോടെ വെബ്സൈറ്റ് ക്ലോസ് ചെയ്യുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു. ഡിസംബർ ഏഴ് മുതൽ 13 വരെയാണ് ചലച്ചിത്രമേള. മുൻവർഷങ്ങളെ അപേക്ഷിച്ച് ഒരു ദിവസം കുറവാണ് ഇത്തവണ മേള. ഒരു പാസിന് 2000 രൂപ ഈടാക്കുന്നത് വഴി ആകെ രണ്ടു കോടി ശേഖരിക്കുകയാണ് ലക്ഷ്യം.

ഓഫ്ലൈൻ രജിസ്ട്രേഷൻ ചലച്ചിത്ര അക്കാദമിയുടെ തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ റീജണൽ ഓഫീസുകൾ വഴിയാണ് വിതരണം ചെയ്യുന്നത്. മുഴുവൻ കേന്ദ്രങ്ങളും വഴി ഓഫ്ലൈനായി 2500 പാസുകളാണ് വിതരണം ചെയ്യുക. ഓരോ റീജണൽ കേന്ദ്രം വഴിയും 500 പാസുകളാണ് നൽകുക. ഇതിൽ തിരുവനന്തപുരം കേന്ദ്രം വഴിയുള്ള ഓഫ്ലൈൻ പാസുകളെല്ലാം ഇതിനകം നൽകിക്കഴിഞ്ഞു.

Read more topics: # iffk online delegate pass
iffk online delegate pass

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES