സിനിമയിലെ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി ഗായത്രി സുരേഷ്. സിനിമയില്‍ അവസരം ലഭിക്കാന്‍ വേണ്ടി തന്നോട് പലും കോമ്പ്രമൈസിന് തയ്യാറാണോ എന്ന് ചോദിച്ചിട്ടുണ്ടെന്നും താരം വെളിപ്പെടുത്തുന്നു. റെഡ് എഫ്.എംന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സിനിമയില്‍ വന്ന ശേഷം ഉണ്ടായ അനുഭവങ്ങളായിരുന്നു റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഗായത്രി സുരേഷ് പങ്കുവെച്ചത്. അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് നടി ഇക്കാര്യം പറഞ്ഞത്.
സിനിമയില്‍ അവസരം വേണമെങ്കില്‍ വീട്ടുവീഴ്ച ചെയ്യാമോ എന്ന് ചോദിച്ച് ചിലര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നാണ് ഗായത്രി സുരേഷ് വെളിപ്പെടുത്തിയത്. കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ച് എനിക്ക് ചില സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അത്തരം സന്ദേശങ്ങള്‍ക്കൊന്നും താന്‍ മറുപടി നല്‍കാറില്ലെന്നും നടി പറഞ്ഞു. ഗായത്രി സുരേഷിനൊപ്പം ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ധ്രുവനും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.
ഇത്തരം ആവശ്യങ്ങളുമായി വരുന്നവരെ അവഗണിക്കുകയാണ് നല്ലതെന്ന് നടി പറയുന്നു. അതു തന്നെയാണ് അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന എറ്റവും നല്ല മറുപടി. അതേസമയം സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ സന്ദശങ്ങള്‍ അയക്കുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കണമെന്ന് ധ്രുവന്‍ തുറന്നുപറഞ്ഞു. അതേസമയം തനിക്ക് വന്ന ഇത്തരം മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ താല്‍പര്യമില്ലെന്നും നടി പറഞ്ഞു
ജന്മാപ്യാരി എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെ മലയാളത്തിലേക്ക് താരം അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്നും നിരവധി സിനിമകളില്‍ നായികയായി നടി അഭിനയിച്ചിരുന്നു. ഗായത്രിയുടെ തൃശ്ശൂര്‍ ഭാഷയാണ് പലപ്പോഴും ശ്രദ്ധേയമാവാറുളളത്. മലയാളത്തിലെ യുവതാരങ്ങളുടെയെല്ലാം നായികയായി നടി സിനിമകളില്‍ അഭിനയിച്ചിരുന്നു.
ഷാഫി സംവിധാനം ചെയ്ത ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന ചിത്രമാണ് ഗായത്രിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. സിനിമ മികച്ച പ്രതികരണം നേടിയാണ് തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ മൂന്ന് നായികമാരില്‍ ഒരാളായിട്ടായിരുന്നു നടി അഭിനയിച്ചത്. അതേസമയം സിനിമയുമായി ബന്ധപ്പെട്ട ഒരഭിമുഖത്തില്‍ ഗായത്രി നടത്തിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.