മറ്റേത് ഭാഷയെക്കാളും തമിഴിൽ സീരിയൽ സിനിമ അഭിനേതാക്കൾക്ക് കിട്ടുന്ന സ്വീകാര്യത എന്നും മുന്നിൽ ആണ്. തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ജനപ്രീതിയുണ്ടായിരുന്ന സീരിയല്‍ നടിയാണ് വി.ജെ ചിത്ര. തമിഴില്‍ വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോര്‍സ് എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത നടിയാണ് വി ജെ ചിത്ര. മുല്ല എന്ന കഥാപാത്രമാണ് വി ജെ ചിത്ര ചെയ്‍തത്. കോള്‍സ് എന്ന സിനിമയിലും വി ജെ ചിത്ര അഭിനയിച്ചു. നടിക്ക് പുറമെ ഡൽഹി ഗണേഷ്, നിഴൽകൾ രവി, ആർ. സുന്ദർരാജൻ, ദേവദർശിനി, മീശൈ രാജേന്ദ്രൻ എന്നിവരാണ് അഭിനേതാക്കൾ. വി ജെ ചിത്ര അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു. കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയായിട്ടാണ് വി ജെ ചിത്ര അഭിനയിച്ചത്. ജെ ശബരീഷ് ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. 1992 മെയിൽ ചെന്നൈയിൽ ജനിച്ച നടി വളരെ കഷ്ടപ്പെട്ടാണ് സീരിയലിൽ മറ്റും കയറിപറ്റിയത്. നിരവധി ചാനലിൽ ആങ്കറായി വന്നു പിന്നീട് സീരിയലിലേക്ക് കടക്കുക ആയിരുന്നു. നല്ലപോലെ ജോലി ചെയ്തിട്ടാണ് നടി ശ്രദ്ധേയമായത്. പലയിടത്തും പല സമയത്തും കൂടുതൽ നേരം ജോലി ചെയ്താണ് ചിത്രയുടെ കുടുംബത്തെ താരം നോക്കിയത്. നിരവധി താരങ്ങളുമായി സംസാരിക്കാൻ ഒക്കെ അവസരം ലഭിച്ച താരത്തിന് ഒരുപാട് സൗഹൃദം സൂക്ഷിക്കാൻ കഴിഞ്ഞു.
തമിഴകത്തെ മൊത്തത്തിൽ ഞെട്ടിച്ച മരണമായിരുന്നു ചിത്രയുടേത്. മരണത്തിനു ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ചിത്രയും നടൻ ഹേമന്തുമായി വിവാഹ നിശ്ചയം കഴിഞ്ഞത്. ഹേമന്തും ചിത്രയും ഒരുമിച്ചായിരുന്നു താമസം. മരണ ദിവസം, ഫിലിം സിറ്റിയില്‍ ഒരു പ്രോഗ്രാമിന്റെ ചിത്രീകരണം കഴിഞ്ഞ് പുലര്‍ച്ചയാണ് ചിത്ര റൂമില്‍ തിരിച്ചെത്തിയത്. തനിക്ക് കുളിക്കണമെന്നും പുറത്തുപോകണമെന്നും ചിത്ര ഹേമന്തിനോട് ആവശ്യപ്പെടുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ചിത്ര വാതില്‍ തുറന്നില്ല. ഒടുവില്‍ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് ഹേമന്ത് വാതില്‍ തുറന്നപ്പോഴാണ് ചിത്ര ആത്മഹത്യ ചെയ്‍തതായി കണ്ടെത്തിയത്. എന്താണ് കാരണമെന്ന് ആർക്കും അറിയില്ലായിരുന്നു. ചെന്നൈ നസരത്തെപ്പേട്ടയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും വിവരം. രാവിലെ 2.30ന് ഇ വി പി ഫിലിം സിറ്റിയില്‍ നിന്ന് തിരിച്ചെത്തിയതായിരുന്നു താരം. താരം ആത്മഹത്യ ചെയ്തത് വിഷാദ രോഗം മൂലമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ചിത്രയുടെ മുഖത്ത് പരിക്കേറ്റ ചില പാടുകളുണ്ടെന്നു പൊലീസ് പറഞ്ഞിരുന്നു. മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്നതില്‍ അന്വേഷണം നടന്നിരുന്നു.
ചിത്രയുടെ മുഖത്തും കൈകളിലും ചില മുറിപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ചും നസ്രത്ത്പേട്ട് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ജീവനൊടുക്കുന്നതിന് മുമ്പ് ദമ്പതിമാർക്കിടയിൽ എന്തെങ്കിലും തർക്കങ്ങളുണ്ടായോ എന്നതും പരിശോധിക്കുന്നുണ്ടായിരുന്നു.
നടിയുടെ മരണത്തെ കുറിച്ച് പലരും അനുശോചനം അറിയിച്ചിരുന്നു. അതിൽ നടി നയൻതാരയുടെ കുറിപ്പ് വൈറൽ ആയിരുന്നു. നമ്മുടെ ജീവിതം സ്വയം അവസാനിപ്പിക്കാൻ നമുക്ക് യാതൊരു വിധത്തിലുള്ള അധികാരവുമില്ലെന്ന് നയൻതാര കുറിച്ചു. നിങ്ങൾക്കെന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ നിങ്ങൾക്ക് പ്രിയപ്പെട്ടവരുമായി തുറന്ന് സംസാരിക്കണമെന്നും അവരോട് സഹായം ആവശ്യപ്പെടണമെന്നും നയൻസ് ഫേസ്ബുക്കിൽ കുറിച്ചു. നയൻതാര കുര്യൻ എന്ന അക്കൌണ്ടിലൂടെയാണ് നയൻതാര ഇക്കാര്യം കുറിച്ചത്.