ആദ്യമൊക്കെ അന്യഭാഷാ സിനിമകളിൽ അഭിനയിക്കാൻ പേടിയായിരുന്നു; അഭിനയിച്ചു കഴിഞ്ഞപ്പോൾ അവിടെ ആയിപ്പോയി; നടി ചിപ്പിയുടെ സിനിമ കഥ

Malayalilife
ആദ്യമൊക്കെ അന്യഭാഷാ സിനിമകളിൽ അഭിനയിക്കാൻ പേടിയായിരുന്നു; അഭിനയിച്ചു കഴിഞ്ഞപ്പോൾ അവിടെ ആയിപ്പോയി; നടി ചിപ്പിയുടെ സിനിമ കഥ

ലയാളചലച്ചിത്രരംഗത്ത് നായികയായും സഹനടിയായും ശോഭിച്ച നടിയാണ് ചിപ്പി. പാഥേയം എന്ന ഭരതൻചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സാഹിത്യകാരൻ ചന്ദ്രദാസിന്റെ മകളായ ഹരിത മേനോൻ ആയി ചലച്ചിത്രരംഗത്തെത്തി. നിരവധി അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ചിപ്പി 1996ൽ കർണാടക സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ്‌ നേടി. അങ്ങനെ നിരവധി അവാർഡുകൾ നേടിയ നടിയാണ് ചിപ്പി. ടെലിവിഷൻ അവാർഡുകൾ, ഫിലിം ഫെയർ അവാർഡുകൾ അങ്ങനെ വിരലിൽ എണ്ണാവുന്നതിനും അപ്പുറമാണ് ചിപ്പി വാരിക്കൂട്ടിയ പ്രശംസകളും അവാർഡുകളും. ടെലിവിഷൻ സീരിയലുകളിൽ സജീവ സാന്നിധ്യമായ ചിപ്പി കുറെ അധികം സിനിമകളിൽ നായികയായും സഹനടിയായും അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര നിർമ്മാതാവായ ഭർത്താവ് രഞ്ജിത്തിനൊപ്പം അവന്തിക ക്രിയേഷൻസിന്റെ ബാനറിൽ ചില സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.

1975 ജൂൺ ഒന്നിന് ഷാജിയുടെയും തങ്കത്തിന്റെയും മൂത്തമകളായി തിരുവനന്തപുരത്ത് ജനിച്ചു. സഹോദരിയുടെ പേര് ദൃശ്യ എന്നാണ്. തിരുവനന്തപുരത്തെ നിർമ്മല ഹയർ സെക്കന്ററി സ്കൂളിൽ പഠിച്ച്, മാർ ഇവാനിയോസ് കോളേജിൽ നിന്നും കാലാലയ ജീവിതവും ‌പൂർത്തിയാക്കി. ചലച്ചിത്ര നിർമാതാവ് രഞ്ജിത്ത് രജപുത്ര ആണ് ചിപ്പിയുടെ ഭർത്താവ്. 2001 ലായിരുന്നു ഇവരുടെ വിവാഹം. ഇരുവർക്കും അവന്തിക എന്ന പേരുള്ള ഒരു മകളുണ്ട്. മകളെ അമ്മയുടെ സിനിമകൾ കാണിക്കാറില്ല എന്നും അവൾ കളിയാക്കുമെന്നുമൊക്കെ താരം പറഞ്ഞിട്ടുണ്ട്. കല്യാണം കഴിഞ്ഞ് പിന്നീട് മലയാളസിനിമകൾ ഒന്നും ചെയ്തില്ലെങ്കിലും സീരിയലിൽ നിറസാന്നിധ്യമായിരുന്നു ചിപ്പി. കല്യാണം കഴിഞ്ഞ് പതിനഞ്ചോളം സീരിയലുകളും ടി വി ഷോകളും ചെയ്തു.

2000 ത്തിലാണ് അവസാനത്തെ മലയാള സിനിമയിൽ ചിപ്പി അഭിനയിച്ചത്. ആ സിനിമ തന്നെയാണ് ഇപ്പോഴും താരത്തിന്റെ ഹൈലൈറ്റായി മലയാളികൾ ഓർക്കുന്നത്. കൃഷ്ണകുമാർ നായകനായ കാറ്റ് വന്നു വിളിച്ചപ്പോൾ എന്ന സിനിമയാണ് അവസാനമായി ചിപ്പി മലയാളത്തിൽ അഭിനയിച്ച ചിത്രം. മലയാളത്തിനേക്കാൾ അന്യഭാഷയിലാണ് താരം കൂടുതലും അഭിനയിച്ചത്. 2002 ൽ കന്നഡ ചിത്രമായ ധർമ്മ ദേവതേ എന്ന സിനിമയാണ് താരം അവസാനമായി അഭിനയിച്ച ചലച്ചിത്രം. ആദ്യമൊക്കെ അന്യ ഭാഷ ചെയ്യാൻ പേടി ആയിരുന്നു എന്നും പിന്നീട് അവിടെ അയി പോവുകയുമായിരുന്നു എന്നും നടി പിനീട് പറഞ്ഞിട്ടുണ്ട്. മലയാളത്തിലും കന്നടയിലും തിളങ്ങി നിന്നപ്പോഴായിരുന്നു കല്യാണം. പിന്നീട് സീരിയലുകൾ ചെയ്തു തുടങ്ങി. സൂര്യ ടി വിയിലെ സ്ത്രീ ജന്മം എന്ന സീരിയലാണ് ചിപ്പി ആദ്യ, ചെയ്തത്. ഇപ്പോഴും സീരിയലിലെ നിറ സാന്നിധ്യമാണ് ചിപ്പി. ഇപ്പോൾ ഏഷ്യാനെറ്റിലെ താരം തന്നെ പ്രൊഡ്യൂസ് ചെയ്യുന്ന സ്വാന്തനത്തിൽ അഭിനയിക്കുകയാണ്.

chippy malayalam actress lifestory serial

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES