ആക്ഷൻ ഹീറോ ബിജു എന്ന നിവിൻ പോളി ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അഭിജ ശിവകല. സിന്ധു എന്ന കഥാപത്രത്തിലൂടെ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ അഭിജയ്ക്ക് സാധിച്ചു. ഇതാണോ അഭിജയുടെ ആദ്യ ചിത്രമെന്നതാണ് പലരുടെയും ചോദ്യം. ഇതിലെ അഭിനയം അത്ര മികച്ചതാണ്. ഇതിൽ സുരാജുമൊത്ത് വരുന്ന ആ സീനിൽ സുരാജിനൊപ്പം പിടിച്ചു നിന്ന കഥാപത്രത്തെ അങ്ങനെ ആരും മറക്കില്ല. കുഞ്ഞിന് വേണ്ടി കരയുന്ന സുരാജിന്റെ സീൻ കണ്ട ആർക്കും തന്നെ ആ കുഞ്ഞിന്റെ അമ്മയെ മറക്കാൻ സാധിക്കില്ല. ഉദാഹരണം സുജാതയിലും പലിശയ്ക്കു പൈസ കൊടുക്കുന്ന ഒരു ശ്രദ്ധേയ കഥാപാത്രമായി താരം വന്നു.
ഒരു തിയറ്റർ നടിയും നർത്തകിയും ആയിട്ടായിരുന്നു അഭിജ കലാരംഗത്തേക്ക് വലത് കാൽ വെച്ച് കയറി തുടങ്ങിയത്. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ആയിരുന്നു അഭിജയുടെ ജനനം. എസ്. എൻ. എം. എച്ച്. എസ് വണ്ണപുരത്ത് സ്കൂൾ വിദ്യഭ്യാസവും, സെൻ്റ്. ജോസഫ് കോളേജ് മൂലമറ്റത്ത് നിന്ന് കോളേജ് വിദ്യഭ്യാസവും നടത്തിയ അഭിജ തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജിൽ ബിരുദവും പൂർത്തിയാക്കി. 2010 മുതലാണ് അഭിജ കലാരംഗത്ത് സജീവമായി തുടങ്ങിയത്. 2012ൽ പുറത്തിറങ്ങിയ അമൽ നീരദ് ചിത്രമായ ബാച്ചിലർ പാർട്ടിയാണ് അഭിജയുടെ ആദ്യ ചിത്രം. 3 വർഷങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ നായകനായി സമീർ താഹിർ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടൽ ചുവന്നഭൂമി എന്ന ചിത്രത്തിൽ പാറു എന്ന കഥാപത്രത്തിലൂടെ ഒന്നുകൂടി ചുവട് ഉറപ്പിച്ചു. അതിന് ശേഷം സെക്കൻഡ്‌സ്, ഞാൻ സ്റ്റീവ് ലോപസ്, ലവ് 24×7, ലൂക്കാ ചൂപ്പി, ഒഴിവുദിവസത്തെ കളി, മണ്റോ തുരുത്ത്, സ്‌കൂൾ ബസ് എന്ന ചിത്രങ്ങളിലൂടെയെല്ലാം വന്നെങ്കിലും 2016 ൽ പുറത്തിറങ്ങിയ എബ്രിഡ് ഷൈൻ ചിത്രമായ ആക്ഷൻ ഹീറോ ബിജു തന്നെയാണ് അഭിജയ്ക്ക് വഴിത്തിരിവായി മാറിയത്. സിന്ധു എന്ന കഥാപാത്രം അത്രമേൽ ജനങ്ങളെ സ്പർശിച്ചു. സുരാജ് വെഞ്ഞാറമ്മൂടും അഭിജയുടെയും കോമ്പിനേഷൻ രംഗം അത്രമേൽ മലയാളി പ്രേക്ഷകരെ ആഴത്തിൽ കണ്ണ് നനയിച്ചു. പിന്നീട് ഉദാഹരണം സുജാത, ആഭാസം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ കരുത്തുറ്റ ഭാഗമായി അഭിജ മാറി.
ഈ അടുത്ത കാലത്ത് ഓണ്ലൈന് സദാചാര അങ്ങളമാർക്ക് ചുട്ട മറുപടിയാണ് അഭിജ നൽകിയത്. സ്ത്രീകൾക്ക് കാൽ മാത്രമല്ല, ബട്ടും ബ്രെയിനുമുണ്ടെന്ന് ആയിരുന്നു അഭിജയുടെ മറുപടി. വളരെ അഭിനന്ദനമായ മറുപടികളാണ് അഭിജയ്ക്ക് നേടി കൊടുത്തത്. നിരന്തരം താരത്തിന്റെ ചിത്രങ്ങൾ ചർച്ചകൾ ആകാറുണ്ട്. മോഡേൺ വേഷങ്ങളിലാണ് നടി പലപ്പോഴും സോഷ്യൽ മീഡിയയിൽ എത്താറുള്ളത്. ഇതിന്റെ താഴേയ് നിരവധി വ്യത്തികെട്ട കംമെന്റ്സും വരാറുണ്ട്. ഇടയ്ക്ക് നടി അനശ്വരയെ പിന്തുണച്ചും നടി എത്തീട്ടുണ്ടായിരുന്നു. ഉദാഹരണം സുജാതയിലാണ് ഇവർ ഒരുമിച്ചഭിനയിച്ചത്.