നടനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ മകന്‍ വിഹാന് ഇന്നലെ ഒന്നാം പിറന്നാൾ. വിനീത് തന്നെയായിരുന്നു മകന് ആശംസയുമായി ആദ്യമെത്തിയതും. ഇതിനകം തന്നെ വിനീത് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച് കുറിപ്പും ചിത്രവുംസോഷ്യൽ മീഡിയയിൽ വൈറലായി വിഹാന് സ്‌നേഹാശംസ നേര്‍ന്ന് എത്തിയിരുന്നത് റി. ആര്‍ ജെ മാത്തുക്കുട്ടി, അന്നു ആന്റണി, വിശാഖ് സുബ്രഹ്മണ്യം, അര്‍ച്ചന കവി തുടങ്ങി നിരവധി പേരാണ്.
ഹാപ്പി ബര്‍ത്ത് ഡേ ചക്കരെയെന്ന് മാത്തുക്കുട്ടി പറഞ്ഞപ്പോള്‍ താങ്ക് യൂ അങ്കിള്‍ എന്ന മറുപടിയായിരുന്നു വിനീത് മകന് വേണ്ടി തിരികെ നൽകിയത്. ആശംസ അറിയിച്ചവരോട് നന്ദി അറിയിച്ച് ദിവ്യയും രംഗത്ത് എത്തിയിരുന്നു. മകനെ ആദ്യമായി കണ്ടതും അവന്‍റെ വളര്‍ച്ചയ്ക്കിടയിലെ വിവിധ ഘട്ടങ്ങളെ കുറിച്ചുമെല്ലാം വിനീത് കുറിക്കുകയാണ്.
നെറ്റിചുളിച്ചാണ് അവൻ ജനിച്ചുവീണത്. അന്ന് അതിരാവിലെ, ഓപ്പറേഷൻ തിയേറ്ററിന് പുറത്ത് എന്നെ ആദ്യമായി കണ്ടപ്പോൾ, അവൻ എന്നെ നോക്കിയത് ആരാണ് ഇവൻ എന്ന ഭാവത്തിലാണ്. പതുക്കെ ഞാൻ അവന്റെ ഹൃദയം കീഴടക്കാൻ തുടങ്ങി. അവൻ വളരെ ചെറുതായിരിക്കുമ്പോൾ എന്റെ നെഞ്ചിൽ ഒട്ടിച്ചേർന്ന് കിടന്നുറങ്ങുമായിരുന്നു. ദിവ്യ പറയും, ഞാൻ ധാരാളം നോൺ-വെജ് കഴിക്കുന്നതിനാൽ എന്റെ ശരീരം എല്ലായ്പ്പോഴും ചൂടാണെന്നും അവന് അത് ഇഷ്ടമാണെന്നും.
അവൻ പറഞ്ഞ ആദ്യത്തെ വാക്ക് പപ്പ എന്നാണ്. രക്ഷിതാവെന്ന നിലയിലുള്ള ജോലികളിൽ ഭൂരിഭാഗവും ദിവ്യ ചെയ്യുന്ന ആ സമയത്ത് അവർ മമ്മ എന്ന് പറയാതിരുന്നത് അനീതിയാണെന്ന് അവൾക്ക് തോന്നി. അവൻ അനങ്ങുന്നതും തറയിലിഴഞ്ഞ് പോവുന്നതും നടക്കുന്നതും ഞാൻ കണ്ടു. എന്നെപ്പോലെ തന്നെ നടക്കാൻ അവൻ ഇഷ്ടപ്പെടുന്നു.
ആദ്യത്തെ അന്താരാഷ്ട്ര വിമാനയാത്ര നടത്തുമ്പോൾ അവന് 3 മാസമായിരുന്നു പ്രായം. അവൻ ഞങ്ങളോടൊപ്പം ലോകം ചുറ്റാൻ തുടങ്ങി. അവന്റെ കാലിനടിയിലുള്ള മറുകാണ് ഇതിന് കാരണമെന്നാണ് അവന്റെ മമ്മ പറയുന്നത്. വളരെയധികം സ്നേഹത്തോടെ അവൻ ദിവസവും ഷനയയെ ചുംബിക്കുന്നു. അവനാണ് എന്നും രാവിലെ ആദ്യം എഴുന്നേൽക്കുന്നത്. ഏറ്റവും ഉയർന്ന ശബ്ദത്തിൽ നിലവിളിക്കാൻ അവന് കഴിവുണ്ട്. എന്നാൽ ഷനയ ഉറങ്ങുകയാണെങ്കിൽ അവൻ പതുക്കെ പറയും ബേബി സീപ്ലിങ്ങെന്ന്.
അവന്റെ ഹൃദയത്തിൽ വളരെയധികം സ്നേഹമുണ്ട്. അവന് മറ്റുള്ളവരിലേക്ക് പടർത്തുന്ന പുഞ്ചിരിയുണ്ടെന്ന് എനിക്ക് തോന്നുന്നു. അവന്റെ എല്ലാ വികൃതിത്തരങ്ങളുടെയും അവസാനം അവന് എല്ലാവരെയും വീഴ്ത്തുന്ന മുഖഭാവത്തിലെത്താൻ കഴിയുന്നു. വിഹാന് ഇന്ന് 3 വയസ്സ്. ജീവിതം എങ്ങനെ മാറിയിരിക്കുന്നു എന്നതാണ് ഞാൻ ആശ്ചര്യപ്പെടുന്നതെന്നുമായിരുന്നു വിനീത് ശ്രീനിവാസന്‍ കുറിച്ചത്.