നിവേദ്യം എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ഭാമ. മലയാള സിനിമയ്ക്ക് ഈ നടിയെ പരിചിതയാക്കിയത് സംവിധായകൻ ലോഹിതദാസായിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹ വാർത്ത പുറത്ത് വന്നത്. താരത്തെ ജീവിതസഖിയാക്കിയിരിക്കുന്നത് . ചേര്‍ത്തല സ്വദേശിയായ ബിസിനസുകാരനായ അരുൺ ആണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം തരംഗമായിരുന്നു. എന്നാൽ ഇപ്പോൾ ഭാമ അരുണിനൊപ്പമുള്ള ആദ്യ വിഷു ആഘോഷിച്ചിരിക്കുകയാണ്.
ഇത്തവണത്തെ വിഷു ലോക് ഡൗണായതിനാല്‍ എല്ലാവര്‍ക്കും ഒത്തുകൂടാനായില്ലെന്നും അതുകൊണ്ട് തന്നെ ഇത്തവണ സദ്യ ഓര്‍ഡര്‍ ചെയ്യുകയായിരുന്നുവെന്നും ഭാമ പറയുന്നു.അതേ സമയം കുറേ പേര്‍ അരുണിനെ കാണാന്‍ വിക്രമിനെപ്പോലെയാണ് എന്നും പറയുന്നു.തങ്ങളുടെ ആദ്യ വിഷു ലോക് ഡൗണില്‍പ്പെട്ടുപോയിരിക്കുകയാണ്. എന്നാൽ പറ്റുന്നപോലെയൊക്കെയുള്ള ആഘോഷങ്ങൾ ഞങ്ങൾ നടത്തുകയും ചെയ്‌തു. അതുകൊണ്ട് തന്നെ പ്രിയപ്പെട്ടവര്‍ക്കൊപ്പമിരിക്കാന്‍ ഈ സമയത്ത് കഴിയുന്നത് വലിയൊരു നേട്ടമാണ് എന്നും അരുൺ പറയുന്നു.വളരെ പോസിറ്റീവായി തന്നെ എല്ലാത്തിനേയും കാണുന്നവരാണ് ഞങ്ങള്‍ അത് കൊണ്ട് തന്നെ രാവിലെ നാലരയ്ക്ക് എഴുന്നേറ്റ് കണി കണ്ടു. കൊന്നപ്പൂവിന്റെ കുറവുണ്ടായിരുന്നു. പറ്റുന്നപോലെയൊക്കെ കണിയൊരുക്കി. കണി വെക്കാന്‍ സമയമാവുമ്പോഴേക്കും കൊന്നപ്പൂവൊന്നും ഉണ്ടാവില്ലെന്നും പിള്ളേരൊക്കെ അത് കൊണ്ടുപോവുമെന്നും ഇത്തവണ ആ പിള്ളേരെ മിസ്സ് ചെയ്യുന്നുവെന്നുമുള്ള പോസ്റ്റ് എവിടെയോ കണ്ടിരുന്നുവെന്നും ഭാമ തുറന്ന് പറയുന്നു.
ഇവിടെ അടുത്തായി മംഗളവനം കാടുണ്ട്. അവിടെ നിന്നും ഉയരുന്ന ശബ്ദങ്ങളെല്ലാം കൃത്യമായി ഞങ്ങൾക്ക് ഇപ്പോൾ കേൾക്കാൻ സാധിക്കുന്നുണ്ട്.നേരത്തെ ഇതൊക്കെ കേള്‍ക്കാതെ പോയതാണോ, ഇപ്പോ ജനങ്ങള്‍ വീട്ടിലിരിക്കുമ്പോള്‍ അവരൊക്കെ പുറത്തിറങ്ങുന്നതാണോയെന്നറിയില്ലെന്നും അരുൺ പറഞ്ഞു.എന്നാൽ ഇത് ഈ ഒരു ഓർമപ്പെടുത്തൽ കൂടിയാണ്. പ്രകൃതി പല കാര്യങ്ങളും നമ്മെ പഠിപ്പിക്കുന്നുണ്ട്. വിക്രമിനൊപ്പം മൂവി ചെയ്യുകയാണോയെന്നായിരുന്നു തങ്ങള്‍ കരുതിയതെന്നായിരുന്നു ചിലരൊക്കെ പറഞ്ഞത്, പിന്നെയാണ് അരുണിനെക്കുറിച്ചാണല്ലോ ചോദിച്ചതെന്ന് മനസ്സിലാക്കിയതെന്നും ഭാമ വ്യക്തമാക്കി.
നിവേദ്യം സിനിമ കണ്ടപ്പോള്‍ ഈ നായികയാവും തന്റെ ജീവിതനായികയെന്ന് കരുതിയിരുന്നില്ല എന്ന് അരുൺ പറയുകയാണ്. നിവേദ്യം പുറത്ത് ഇറങ്ങിയപ്പോൾ ന്യൂയോര്‍ക്കിലായിരുന്നു. അവിടെ വെച്ച് കണ്ട സിനിമകളിൽ ഈ സിനിമ മാത്രമേ മുഴുവനായും കണ്ടിട്ടുള്ളൂ. എന്നാൽ ഇരുവരും തങ്ങളുടെ വ്യക്തി ജീവിതം വല്ലാതെ എക്‌സ്‌പോസ് ചെയ്യേണ്ടെന്ന് ഇരുവരും തീരുമാനിച്ചതായും ഭാമ പറഞ്ഞു.
വിവാഹ ശേഷം കുറച്ച് അമ്പലങ്ങളിലൊക്കെ പോയിരുന്നു എങ്കിലും വലിയ യാത്രകളൊക്കെ തുടങ്ങുന്നതിന് മുന്‍പാണ് ഇപ്പോൾ കൊറോണ ഇഷ്യൂ തുടങ്ങിയത്.പുതിയ വീടാണ്, ഇവിടവുമായൊന്ന് സെറ്റാവണമെന്നും ഭാമ അരുണിനോട് പറയുകയും ചെയ്‌തിരുന്നു. ഇവിടെ അരുണും അച്ഛനുമാണുള്ളത്. സ്ത്രീകള്‍ മാത്രമുള്ള വീട്ടിലാണ് താന്‍ വളര്‍ന്നത്. എല്ലാമൊന്ന് സെറ്റായിട്ട് മതി യാത്രകളെന്ന് പറഞ്ഞിരുന്നു. വീടൊക്കെ ഒന്ന് മാനേജ് ചെയ്യാമെന്ന് തനിക്ക് ബോധ്യപ്പെട്ടതിന് ശേഷം മതി യാത്രകളെന്ന് പറഞ്ഞത് താനാണെന്നും ഭാമ അറിയിച്ചു.ഇസ്താംബുള്‍ ട്രിപ്പും കൊറോണ കാരണം മുടങ്ങിയിരിക്കുകയാണ് എന്നും ഭാമ പറയുന്നു.