Latest News

കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ കെൽപ്പില്ലാത്ത രോഗിയായ ഭാര്യയും നാല് പിഞ്ചുമക്കളും; ഷാബുവിന്റെ വീടിന്റെ നൊമ്പരപ്പെടുത്തുന്ന കാഴ്ച്ച

Malayalilife
കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ കെൽപ്പില്ലാത്ത രോഗിയായ ഭാര്യയും നാല് പിഞ്ചുമക്കളും; ഷാബുവിന്റെ വീടിന്റെ നൊമ്പരപ്പെടുത്തുന്ന കാഴ്ച്ച

കോമഡി സ്റ്റാര്‍സിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഷാബുവിന്റെ വിയോഗവാര്‍ത്തയുടെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം. സ്ത്രീവേഷങ്ങളിലൂടെയും ഒടുവിലായി ചില പുരുഷവേഷങ്ങളിലൂടെയും പ്രേക്ഷക മനം കവര്‍ന്ന ഷാബുവിന്റെ ശരിക്കുളള ദുരവസ്ഥ അദ്ദേഹത്തിന്റെ മരണശേഷമാണ് സഹപ്രവര്‍ത്തകരില്‍ ചിലര്‍ പോലും തിരിച്ചറിഞ്ഞത്. 

മിനി സ്‌ക്രീന്‍ ടിവി താരമായിരുന്നെങ്കിലും കാര്യമായി ഒരു സമ്പാദ്യവുമില്ലാത്ത കുടുംബമാണ് ഷാബുവിന്റെത്. ഹൃദ്രോഗിയായ ഭാര്യയും നാലു മക്കളുമാണ് സമ്പാദ്യമെന്ന് പറയാം പിന്നെ പഞ്ചായത്ത് അനുവദിച്ച നാലു സെന്റിലെ പണിതീരാത്ത വീടും. മിമിക്രി ചെയ്ത് സ്വരുക്കൂട്ടിയ ചെറിയസമ്പാദ്യംകൊണ്ട് രണ്ടുവര്‍ഷം മുന്‍പാണ് ഷാബുരാജ് തന്റെ സ്വപ്നമായഗൃഹനിര്‍മ്മാണം ആരംഭിച്ചത്. പണി പുരോഗമിക്കുന്നതിനിടെയാണ് ഷാബുരാജിന്റെ ഭാര്യ ചന്ദ്രിക ഹൃദ്രോഗ ബാധിതയായത്. ഇതോടെ വീടുപണിനിലച്ചു. മറ്റു മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഇനിയും പണി പൂര്‍ത്തിയായിട്ടില്ലാത്ത അതേവീട്ടിലേയ്ക്ക് ഒരു വര്‍ഷം മുന്‍പാണ് കുടുംബം താമസം മാറ്റിയത്.

മൂന്നു ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഷാബുവിന് ഉള്ളത്. അച്ഛന്റെ ഓര്‍മ്മകളില്‍ കുട്ടികള്‍ വിങ്ങിപ്പൊട്ടുകയാണ്. ടീച്ചറമ്മാരും കുട്ടികളുമൊക്കെ എന്റെ അച്ഛന്റെ ഫാനായിരുന്നു. സ്‌കൂളില്‍ ഗസ്റ്റായിട്ട് വിളിച്ചപ്പോള്‍ അച്ഛന്‍ വന്ന് കുറേ തമാശയൊക്കെ പറഞ്ഞു, അപ്പൊ എല്ലാവരും വലിയകയ്യടിയൊക്കെയായിരുന്നു... ഇനിയതൊന്നുമുണ്ടാവില്ലല്ലോ... എന്നാണ് മകള്‍ ജ്യോതി സങ്കടത്തോടെ പറയുന്നത്.

ഷാബുവിന്റെ ഇളയമകനാണ് കൂട്ടത്തില്‍ അച്ഛനെ കാണാനായി വാശിപിടിക്കുന്നത്. കൊടിയ ദുരിതങ്ങള്‍ക്കിടയിലും നാലുമക്കളേയും കൊണ്ട് അത്രമേല്‍ സന്തോഷത്തോടെയാണ് ഷാബുവും ഭാര്യ ചന്ദ്രികയും കല്ലമ്പലം പുതുശേരി മുക്കിലെ പണി തീരാത്തവീട്ടില്‍ കഴിഞ്ഞിരുന്നത്. കുന്നില്‍ മുകളില്‍ സ്ഥിതിചെയ്യുന്ന ഈ വീട്ടില്‍ നിന്നും പുറത്തേയ്ക്ക് പോകാന്‍ പോലും താങ്ങായിനിന്ന 'അണ്ണന്‍' ഇനി ഇല്ലെന്ന സങ്കടമാണ് ചന്ദ്രികയ്ക്ക്.

മറ്റുള്ളവരെ ചിരിപ്പിക്കാനായി വേഷം കെട്ടുമ്പോഴും തന്റെ രോഗത്തെക്കുറിച്ചാലോചിച്ച് അണ്ണന്‍ ഉള്ളില്‍ കരയുകയായിരുന്നുവെന്ന് ചന്ദ്രികപറയുന്നു. വീട്ടിലെ ദുരിതത്തെക്കുറിച്ചു പറഞ്ഞ് സുഹൃത്തുക്കളെ ബുദ്ധിമുട്ടിക്കരുതെന്ന് ഷാബു എന്നും പറയുമായിരുന്നു. പക്ഷെ അണ്ണന്‍പോയതോടെ അത് എല്ലാവരും അറിഞ്ഞു. ദൈവം എന്നെയങ്ങ് എടുത്തിട്ട് ആപാവത്തിനെ വിട്ടിരുന്നെങ്കില്‍ ഈ മക്കളെ പൊന്നുപോലെ നോക്കിയേനെ. നടക്കുമ്പോള്‍ വിറയലാണ്. പുറത്തേയ്ക്കിറങ്ങാന്‍ താങ്ങായി നിന്നത് അണ്ണനാണ്. ആ താങ്ങാണ് നഷ്ടപ്പെട്ടതെന്നും ചന്ദ്രിക പറയുന്നു.- ബൈറ്റ് വേണ്ട വോയിസില്‍ കാണിച്ച് പോയാല്‍ മതി.

കുന്നിന്മുകളിലെ വീട്ടില്‍ നിന്നും താഴേക്ക് ഇറങ്ങാന്‍ വഴി ശരിയല്ലാത്തതിനാല്‍പ്ലാസ്റ്റില്‍ ചാക്കില്‍ മണ്ണ് നിറച്ച് വഴി ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു ഷാബുരാജ്. ശനിയാഴ്ച്ച രാവിലെ മുതല്‍ താഴെയുള്ള പറമ്പില്‍ നിന്നും ചാക്കില്‍ മണ്ണ് നിറച്ച്ചുമന്ന് കുന്നില്‍ മുകളിലുള്ള വീട്ടിലേയ്ക്ക് കൊണ്ട് വന്ന ശേഷം തളര്‍ച്ചഅനുഭവപ്പെട്ട ഷാബു ചന്ദ്രികയോട് വെള്ളം ആവശ്യപ്പെട്ടു. നെഞ്ചുവേദനയെടുക്കുന്നെന്നും ഗ്യാസിന്റേതാവും എന്ന് പറഞ്ഞതിനെത്തുടര്‍ന്ന്താഴെയുള്ള വീട്ടില്‍ നിന്നും ഭാര്യാമാതാവ് ഗ്യാസിന്റെ ഗുളിക വാങ്ങിക്കൊടുത്തു.

ഗുളിക കഴിച്ചിട്ടും ശമനമില്ലാത്തതിനെതുടര്‍ന്ന് അയല്‍ക്കാരനെ വിവരമറിയിച്ചു. തുടര്‍ന്ന് അദ്ദേഹമാണ് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന്പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും കൊവിഡ് 19 രോഗികള്‍ഉള്ളതിനാല്‍ മറ്റെവിടേയ്ക്കെങ്കിലും പോകാനായിരുന്നു മെഡിക്കല്‍ കോളേജ്അധികൃതര്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്നാണ് മേവറത്തുള്ള സ്വകാര്യ ആശുപത്രിയില്‍എത്തിച്ചത്. തിങ്കളാഴ്ച്ച രാവിലെയാണ് ഷാബുരാജ് മരണത്തിന് കീഴടങ്ങിയത്.

ഷാബുരാജിന്റെ കുടുംബത്തെ സഹായിക്കാനായി മിമിക്രി കലാകാരന്മാരുടെസംഘടനയായ മാസ്‌ക് ധനസമാഹരണം നടത്തി വരികയാണ്. കുടുംബത്തിന്റെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ പലരും സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയുംകുട്ടികളുടെ പേരില്‍ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാനാണ് തീരുമാനം. വീടിന്റെ പണി പൂര്‍ത്തിയാക്കാനായി സ്റ്റേജ് ഷോ സംഘടിപ്പിച്ച് ധനസമാഹരണം നടത്താന്മാസ്‌ക് ഭാരവാഹികള്‍ തീരുമാനിച്ചിട്ടുണ്ട്. നാലു മക്കളുടെ പഠനവും ചന്ദ്രികയുടെ ചികിത്സയും വീടുപണിയുമൊക്കെയായി ഇനിയും നല്ലൊരു തുക വേണം. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഷാബുവിന്റെ കൂട്ടുകാര്‍.
 

Read more topics: # The story of shabu house
The story of shabu house

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES