കുഞ്ചാക്കോ ബോബൻ കഴിഞ്ഞാൽ മലയാളികളുടെ എവർഗ്രീൻയൂത്ത് ഐക്കണാണ് നടൻ സുധീഷ്. പ്രേക്ഷകർക്ക് മുന്നിൽ സഹോദരനായു സുഹൃത്തായും കോളേജ് കുമാരനായും താരം പ്രത്യക്ഷനായിരുന്നു. ചേക്ലേറ്റ് കഥാപാത്രങ്ങങ്ങൾ എന്നതിൽ ഉപരി തന്റെ കയ്യിൽ എല്ലാ കഥാപാത്രങ്ങളും ഭഭ്രമയിരിക്കുമെന്ന് സുധീഷ് തെളിയിച്ചു കഴിഞ്ഞതുമാണ്. ഒരുപിടി നല്ല കഥാപാത്രങ്ങളായിരന്നു സുധീഷിനെ തേടി കഴിഞ്ഞ വർഷം എത്തിയിരുന്നത്.
സുധീഷിന്റെ കരിയർ മാറ്റി മറിച്ചത് ടൊവിനോ തോമസ് നായക വേഷത്തിൽ എത്തിയ ചിത്രം തീവണ്ടിയിലൂടെയാണ്. ഈ ഒരു സിനിമയിലൂടെ സുധീഷ് എന്ന വ്യക്തിയുടെ ഇമാകെ ആകെ മാറുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ തനിക്ക് വന്ന ഇമേജ് മാറ്റത്തെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് സുധീഷ്.
സ്റ്റീരിയോ ടൈപ്പ് കഥാപാത്രങ്ങൾ മാത്രം ലഭിച്ചു കൊണ്ടിരുന്ന അഭിനേതാവായിരുന്നു ഞാൻ. നായകന്റെ സുഹൃത്തോ ചങ്ങാതിയായോ ഉള്ള വേഷങ്ങളാണ് കൂടുതലായും തേടിയെത്തിയിരുന്നത്. നല്ല വേഷങ്ങള്‍ കരിയറിന്റെ തുടക്കത്തില്‍ ലഭിച്ചെങ്കിലും പിന്നീട് അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ തേടിവന്നില്ല.
ഒരേ തരത്തിലുള്ള കഥാപാത്രങ്ങൾ ലഭിച്ചപ്പോൾ അവസരങ്ങൾ കുറഞ്ഞു.അതില്‍ നിന്നെല്ലാം മാറിചിന്തിക്കാന്‍ പുതിയ സിനിമകള്‍ എന്നെ സഹായിച്ചു. ഒരു അഭിനേതാവ് എന്ന നിലയില്‍ എല്ലാത്തരത്തിലുള്ള വേഷങ്ങളും സ്വീകരിക്കാന്‍ തയ്യാറാകണം. ഞാനത് ചെയ്തു അത്രേയുള്ളൂ..
ഇന്ന് പ്രായം കൂടിയ വേഷങ്ങളിലും ചെറുപ്പക്കാരന്റെ റോളിലും തന്നെ അഭിനയിക്കാൻ വിളിക്കുന്നുണ്ട്. അത് സന്തോഷം നൽകുന്ന കാര്യാമാണ്. പുതിയ വേഷവും അതിലൂടെ കിട്ടുന്ന അംഗീകാരങ്ങളും അഭിനയജീവിതത്തില്‍ ഇനിയുമേറെ ദൂരം താണ്ടാനുണ്ടെന്ന് ഓര്‍മപ്പെടുത്തുന്നു" എന്നും സുധീഷ് പറഞ്ഞു.