Latest News

എല്ലാം തികഞ്ഞ ഭാര്യയോ അമ്മയോ മകളോ ആയില്ലെങ്കിലും കുഴപ്പമില്ല; വീട് വൃത്തികേടായി കിടന്നാല്‍ നിങ്ങള്‍ മോശം സ്ത്രീയാവില്ല; കുറിപ്പ് പങ്കുവച്ച് ഗായിക ജ്യോത്സ്‌ന

Malayalilife
എല്ലാം തികഞ്ഞ ഭാര്യയോ അമ്മയോ മകളോ ആയില്ലെങ്കിലും കുഴപ്പമില്ല; വീട് വൃത്തികേടായി കിടന്നാല്‍ നിങ്ങള്‍ മോശം സ്ത്രീയാവില്ല; കുറിപ്പ് പങ്കുവച്ച് ഗായിക  ജ്യോത്സ്‌ന

ലയാള ഗാന ആസ്വാദകർക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് ജ്യോത്സ്‌ന. നിരവധി ഗാനങ്ങൾ പ്രേക്ഷകകർക്കായി സമ്മാനിച്ച ജ്യോത്സ്‌ന ഇപ്പോൾ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പരിപൂര്‍ണരായ സ്ത്രീയും പുരുഷന്മാരും എന്നത് മിഥ്യയാണ് എന്നാണ് താരം പറയുന്നത്.  ഇന്‍സ്റ്റഗ്രാമിലൂടെയാണ്  താരം തന്റെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.എല്ലാം തികഞ്ഞ ഒരു ഭാര്യയോ, അമ്മയോ, മകളോ, മരുമകളോ ആയില്ലെങ്കില്‍ കുഴപ്പമില്ലെന്നാണ് ജ്യോത്സ്‌ന പറയുന്നത്. 

ജ്യോത്സ്‌നയുടെ കുറിപ്പ് വായിക്കാം

എന്റെ പ്രിയപ്പെട്ട സ്ത്രീകളെ,
പരിപൂര്‍ണത എന്നത് ഒരു മിഥ്യയാണ്. നിങ്ങള്‍ എല്ലാം തികഞ്ഞ ഒരു ഭാര്യയോ, അമ്മയോ, മകളോ, മരുമകളോ, കരിയറിലെ തികഞ്ഞ സ്ത്രീയോ ആയില്ലെങ്കിലും കുഴപ്പമില്ല. നിങ്ങളുടെ വീട് വൃത്തികേടായി കിടന്നാലോ, ആഗ്രഹിക്കുന്ന കാലത്തോളം കുഞ്ഞിനെ മുലയൂട്ടാന്‍ കഴിഞ്ഞില്ലെങ്കിലോ കുഴപ്പമില്ല. കുട്ടികള്‍ വേണ്ടെന്ന തീരുമാനമാണ് എടുക്കുന്നതെങ്കിലും അതും കുഴപ്പമില്ല. ജോലിത്തിരക്കു കാരണം കുട്ടിയുടെ സ്‌കൂള്‍ ആക്റ്റിവിറ്റി മറക്കുന്നതും കുഴപ്പമില്ല. ഇതൊന്നും നിങ്ങളെ ഒരു ഭീകര സ്ത്രീയാക്കുന്നില്ല. നിങ്ങള്‍ മനുഷ്യര്‍ മാത്രമാണ്. എല്ലാം തികഞ്ഞ സ്ത്രീ എന്നത് ഒരു മിഥ്യയാണ്.

എന്റെ പ്രിയപ്പെട്ട പുരുഷന്മാരേ..
നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് തെറ്റല്ല. അത്താഴത്തിന്റെ പണം നിങ്ങളുടെ സ്ത്രീ കൊടുക്കുന്നതില്‍ പ്രശ്‌നമില്ല. നിങ്ങള്‍ വീട്ടിലിരിക്കുന്ന പങ്കാളിയാകാന്‍ താല്‍പര്യപ്പെടുന്നതില്‍ തെറ്റില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പിങ്ക് വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ കുഴപ്പമില്ല. നിങ്ങള്‍ എന്താണ് തോന്നുന്നത് എന്നതിനെക്കുറിച്ച്‌ പറയുന്നതില്‍ കുഴപ്പമില്ല. എല്ലാം തികഞ്ഞ പുരുഷന്‍ എന്നത് ഒരു മിഥ്യയാണ്.

സന്തോഷമായിരിക്കുന്നുണ്ടോ എന്നത് മാത്രമാണ് കണക്കിലെടുക്കേണ്ടത്. സമൂഹമാധ്യമത്തിലെ നമ്ബറുകള്‍, പ്രധാനപ്പെട്ട പ്രൊജക്റ്റ് നഷ്ടമാകുന്നത്, ശരീരഭാരം കൂടുന്നത് ഇതൊന്നുമല്ല നിങ്ങളെ നിശ്ചയിക്കുന്നത്. എല്ലാം തികഞ്ഞവര്‍ ആയിരിക്കാനുള്ള സമ്മര്‍ദം ഒരിക്കലും നിങ്ങളെ നിങ്ങളല്ലാതാക്കി മാറ്റരുത്. ഇന്ന് ഇത് ഏതെങ്കിലും ആള്‍ക്ക് ആവശ്യമുണ്ടെങ്കില്‍.
 

Singer Jyotsna Radhakrishnan instagram note goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക