മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് നടൻ സലിം കുമാർ. ഹാസ്യകഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ താരത്തിന്റെ ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്ന ഒന്നായിരുന്നു. സുഹൃത്തുക്കൾ ഉൾപ്പെടെ ഉള്ളവരോട് നർമ്മം ചേർത്ത് മാത്രമാണ് സംസാരിക്കുക. എന്നാൽ ഹാസ്യത്തിന് പുറമെ അഭിനയ പ്രധാന്യമുള്ള ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു 2010-ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും താരം നേടിയിരുന്നു.
നിരവധി അവാർഡുകൾ എല്ലാം തന്നെ നേടിയ സമയത്ത് കൈരളിയ്ക്ക് നല്‍കിയ പഴയൊരു അഭിമുഖത്തില്‍ സുഹൃത്തുക്കളായ എലൂര്‍ ജോര്‍ജും കോട്ടയം വില്യംസുമായി സംസാരിച്ചിരുന്നു. എന്നാൽ ആ സംസാരത്തിനിടെ അവാര്‍ഡൊക്കെ കിട്ടി കഴിഞ്ഞപ്പോള്‍ ഇനിയെന്തൊക്കെയാണ് സലിം കുമാറിന്റെ ആഗ്രഹമെന്നായിരുന്നു ഒരാള്‍ ചോദ്യമുയർത്തിയത്. എന്നാൽ ഇതിന് രസകരമായ ഒരു മറുപടിയായിരുന്നു താരം നൽകിയിരുന്നത്.
അവാര്‍ഡ് കിട്ടിയത് അറിഞ്ഞ് ഓരോരുത്തരായി വിളിക്കുകയും വീട്ടിലേക്ക് വരികയുമൊക്കെ ചെയ്യാറുണ്ട്. അങ്ങനെ ആളുകള്‍ വരുന്നത് കൊണ്ട്് മര്യാദയ്ക്ക് ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. വിശന്നിരിക്കുമ്പോഴായിരിക്കും ആരെങ്കിലും വരിക. രാവിലത്തെ ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി. ഉച്ചക്കത്തെ മാത്രമേ കഴിക്കാറുള്ളു. ആരെയും വെറുപ്പിക്കാന്‍ പറ്റില്ല.
ഇന്ന് 12 മണി ആയപ്പോഴും രണ്ട് ആളുകള്‍ വന്നു. നല്ല വിശപ്പുണ്ടായിരുന്ന സമയമാണ്. ഇനിയുള്ള ആഗ്രഹമെന്താണെന്ന് ചോദിച്ചാല്‍ അത് നിങ്ങള് രണ്ട് പേരും ഒന്ന് പോയി തരുക എന്നതാണെന്ന് സലിം കുമാര്‍ പറഞ്ഞിരുന്നത്.തങ്ങള്‍ക്കിട്ടും സലിം കുമാര്‍ മറ്റുള്ളവരെ പോലെ തമാശ ഒപ്പിച്ചതാണെന്ന് മനസിലാക്കിയ സാഹചര്യത്തിൽ എലൂര്‍ ജോര്‍ജിനും കോട്ടയം വില്യംസിനും ചിരി അടക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇടയ്ക്ക് സലിം കുമാര്‍ സ്‌നേഹിതന്മാരാണെങ്കിലും ഒരു പരിധി ഉണ്ടല്ലോ എന്ന് പറഞ്ഞു. അതേ സമയം കോട്ടയം വില്യംസ് തനിക്ക് ഇതുപോലൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറയുകയും ചെയ്‌തു. ഒരിക്കല്‍ തിരുവനന്തപുരത്ത് ഒരു സംവിധായകനെ കാണാന്‍ വേണ്ടി പോകേണ്ടിവന്നിരുന്നു. അദ്ദേഹം സംസാരിച്ച് തീരുന്നതിന് മുന്‍പ് തന്നെ എന്നാല്‍ ശരിയെന്ന് പറഞ്ഞ് എഴുന്നേറ്റ് പോയെന്നും വില്യംസ് കൂട്ടിച്ചേർത്തു .