മലയാളികളുടെ ജനപ്രീയ നായകന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായിട്ടായിരുന്നു താരത്തിന്റെ അരങ്ങേറ്റം. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്‌ത തരാം ഇപ്പോൾ ഈ ലോക്ക് ഡൌൺ കാലത്തും സോഷ്യൽ മീഡിയയിലൂടെ തന്റെ സാന്നിധ്യം ഏവരെയും അറിയിക്കുകയാണ്. ചാക്കോച്ചൻ ആരാധകരുമായി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുമുണ്ട്. എന്നാൽ ഇത്തവണ താരം ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത് ഒരു പഴയകാല ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു. ഈ ചിത്രത്തിൽ തന്നെ കണ്ടുപിടിക്കാമോ എന്നും കുഞ്ചാക്കോ ബോബൻ ആരാധകരോട് ചോദിക്കുന്നുമുണ്ട്.
ഇത്തവണത്തെ ചാക്കോച്ചന്റെ വരവ് സ്‌പോട്ട് മീ ചലഞ്ചുമായിട്ടാണ്. താരം ഇൻസ്റ്റാഗ്രാമിലൂടെ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഒരു നാടകത്തില്‍ അഭിനയിക്കുന്നതിനിടെ എടുത്ത ചിത്രമാണിതെന്നും കുറിക്കുകയും ചെയ്തു. അതേ ചിത്രം കണ്ട ശേഷം ഏറെ പേരും പറഞ്ഞിരിക്കുന്നത് അഭിനേതാക്കളില്‍ രാജകുമാരിയായി ഇരിക്കുന്ന ആളാണ് ചാക്കോച്ചനെന്നാണ്. ക്യൂട്ട് ആയിട്ടാണ് ചാക്കോച്ചന്‍ ചിത്രത്തിലുളളതെന്നും ആരാധകർ കമന്റ് നൽകിയിരിക്കുകയാണ്. ചിത്രത്തിന് ചുവടെ വിനയ് ഫോര്‍ട്ട്, ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങിയവരും കമന്റുമായി എത്തിയിരുന്നു. എന്നാൽ ഈ ലോക്ക് ഡൌൺ ഘട്ടത്തിൽ ചാക്കോച്ചന്റെ പഴയകാല ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. അതേസമയം കൊറോണ വൈറസ് വ്യാപനം നടക്കുന്ന ഈ ഘട്ടത്തിൽ അതിനെതിരെ ബോധവല്‍ക്കരണ പോസ്റ്റുകളുമായും ചാക്കോച്ചൻ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്.
അടുത്തിടെയായിരുന്നു താരം തന്റെ പതിനഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നത്. ഭാര്യ പ്രിയയ്ക്കും മകന്‍ ഇസഹാക്കിനുമൊപ്പമുളള ഒരു ചിത്രവും ചാക്കോച്ചൻ വിവാഹവാർഷിക ദിനത്തിൽ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. അതേസമയം താരം ഈ ലോക്ക് ഡൗണില്‍ വര്‍ക്കൗട്ടിനായും സമയം ചിലവഴിക്കാറുണ്ട്. ഇടയ്ക്ക് തന്റെ വര്‍ക്കൗട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരം വീട്ടിനുളളില്‍ നിന്ന് ബാഡ്മിന്റണ്‍ കളിക്കുന്നതിന്റെ വീഡിയോയും ആരാധകരുമായി പങ്കുവച്ചിരുന്നു. മകന്‍ ഇസഹാക്കിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് തന്നെ അവനും ബാഡ്മിന്റണ്‍ പഠിക്കുകയാണെന്ന് താരം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. താരപുത്രന്റെ ചത്രങ്ങൾ ഇരുകയ്യും നീട്ടിയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കാറുള്ളത്.