വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ് ഉയരമുള്ള ഷീലു എബ്രഹാം. തുടർന്ന് നിരവധി ചിത്രങ്ങളിൽ ഷീലു ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തു. എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു ലോക നേഴ്സ് ദിനം. ഈ അവസരത്തിൽ താനും ഒരു നഴ്‌സ് ആയിരുന്നു എന്നും ആ ജോലി വിട്ടിട്ട് ഇപ്പോള്‍ 16 വര്‍ഷം ആയി എന്നും താരം തുറന്ന് പറയുന്നു.
''ലോകത്തിലുള്ള എല്ലാ മാലാഖാമാർക്കും ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടി ഷീലു എബ്രാഹാം. നടിയാകും മുമ്പ് താനും ഒരു നഴ്സായിരുന്നുവെന്ന് താരം പറയുന്നു. നമ്മുടെയെല്ലാം ജീവൻ രക്ഷിക്കുന്നതിന് വേണ്ടി സ്വന്തം കുടുംബത്തെയും മക്കളെയുമൊക്കെ വിട്ടകന്ന് രാപ്പകലില്ലാതെ അധ്വാനിക്കുന്ന ദൈവത്തിന്‍റെ മാലാഖമാരുടെ ആരോഗ്യത്തിനായിആത്മാർത്ഥമായി ഈശ്വരനോട് പ്രാർത്ഥിക്കുന്നു. പഠനശേഷം നാല് വര്‍ഷത്തോളം ഹൈദരാബാദ്, മുംബൈ, കുവൈറ്റ് എന്നിവിടങ്ങളിലായിരുന്ന നഴ്സായി ജോലി ചെയ്തിട്ടുണ്ട് താനെന്നും വിവാഹത്തിന്‍റെ സമയത്താണ് നഴ്സ് ജോലി രാജിവച്ചത്.
സിനിമയിൽ വന്നിട്ട് ഇതുവരെ ഒരു സിനിമകളിലും നഴ്സായി അഭിനയിക്കാനായിട്ടില്ല, നഴ്സായി അഭിനയിക്കണമെന്ന മോഹം ഉള്ളിലുണ്ട്, ഷീലു പറയുന്നു. ലോകമെമ്പാടും ഒരുപാട് കോണുകളിൽ ഇരുന്ന് നമുക്ക് വേണ്ടി പണിയെടുക്കുന്ന എല്ലാ നഴ്‌സുമാർക്കും ഹൃദയത്തിന്റെ ഭാഷയിൽ ആദരവ് അർപ്പിക്കുന്നു, ബിഗ് സല്യൂട്ട്.’എന്നും ഷീലു അറിയിച്ചു.
‘നഴ്സിങ് ജോലി വിട്ടിട്ട് ഇപ്പോള്‍ 16 വര്‍ഷത്തോളമായി. എന്നിരുന്നാലും മനസ്സുകൊണ്ട് അവരുടെ കൂടെയാണ്. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനയുണ്ട്, മാനസിക പിന്തുണ നൽകുന്നുണ്ട്. ഈ കൊറോണകാലത്തുകൂടി ഞാൻ ഭർത്താവിനോട് പറഞ്ഞു, ‘ഒരു പക്ഷേ ഞാൻ ഈ വിവാഹം കഴിച്ചിരുന്നില്ലെങ്കിൽ ഇപ്പോഴും നഴ്സായി തുടരുമെന്ന്’, അദ്ദേഹം ബിസിനസുകാരനാണ്. വിവാഹ സമയത്താണ് ഞാൻ നഴ്സ് ജോലി രാജിവെച്ചത്. കുവൈറ്റിൽ നിന്ന് യു.കെയിലേക്ക് നഴ്സിങ് ജോലിക്കായി പോകാനിരുന്ന സമയത്തായിരുന്നു വിവാഹം. വിവാഹ ശേഷമാണ് സിനിമയിലേക്കുമെത്തിയത്’എന്നും ഷീലു വ്യക്തമാകുന്നു.
#throwbacktime Proud to say that I was a Nurse ..May God protect all the angels