‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയ അഭിനേത്രിയാണ് അനുസിത്താര. അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ കൊണ്ട് നടക്കുകയാണ് താരം. താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ പ്രേക്ഷകർക്ക് അനുവിനെ വലിയ ഇഷ്‌ടവുമാണ്. അനുസിത്താര അവസാനമായി വേഷമിട്ട ചിത്രമായിരുന്നു മമ്മൂട്ടിയും ഉണ്ണിമുകുന്ദനും പ്രധാനവേഷത്തിലെത്തിയ മാമാങ്കം എന്ന സിനിമ.
തന്റെ ജീവിതത്തിലെയും കരിയറിലെയും എല്ലാ വിശേഷങ്ങളും താരം ആരാധകരുമായും പങ്കുവയ്ക്കാറുണ്ട്. അതേ സമയം ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ല്‍ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്. എന്നാൽ തരാം നിരവധി തവണ വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് പറഞ്ഞിട്ടുമുണ്ട്.
താന്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് തടിച്ചിരിക്കുന്നതിന് കാരണം തുറന്ന് പറയുകയാണ് നടി. ഭക്ഷണം ഏറെ ഇഷ്ടമുള്ളത് കൊണ്ട് ഭക്ഷണം കുറയ്ക്കാന്‍ തനിക്ക് ഒരിക്കലും കഴിയില്ല. അതുകൊണ്ടാണ് എപ്പോളും തടിച്ചിരിക്കുന്നത്. എന്നാല്‍ ഏതെങ്കിലും ഒരു സിനിമയോ കഥാപാത്രമോ തടി കുറയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ ഉറപ്പായും കുറയ്ക്കുമെന്നും അനുസിത്താര പറഞ്ഞു. അതോടൊപ്പം പ്രിയ പഭക്ഷണത്തെ കുറിച്ചും അനു വാചാലയായി. അമ്മയുണ്ടാക്കുന്ന ചോറും മീന്‍കറിയുമാണ് ഏറെ ഇഷ്‌ടം എന്നാൽ വിഷ്ണു ചേട്ടന്റെ അമ്മ ഉണ്ടാക്കുന്ന ഞണ്ട് കറിയും ഇഷ്ടമാണെന്നും അനു സിത്താര വ്യതമാകുന്നു.